KeralaNEWS

വീട്ടുകാർക്ക് വേണ്ട; ജയകുമാറിന്റെ മൃതദേഹം സഫിയക്ക് വിട്ടു നല്‍കി

കൊച്ചി:ഗള്‍ഫില്‍ ആത്മഹത്യ ചെയ്ത ജയകുമാറിന്റെ മൃതദേഹം സഫിയക്ക് വിട്ടു നല്‍കി.എന്നാൽ മൃതദേഹം എവിടെ സംസ്‌കരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് സഫിയ പറഞ്ഞു.മൃതദേഹവുമായി സഫിയ എറണാകുളത്തേക്ക് തിരിച്ചു.
വിവാഹിതനായ ജയകുമാര്‍ സഫിയയുമൊത്തു കഴിഞ്ഞ നാല് വര്‍ഷമായി ഒരുമിച്ചു താമസിക്കുകയായിരുന്നു.വിവാഹമോചനം നടക്കാത്തതിനാല്‍ ജയകുമാര്‍ മനോവിഷമത്തിലായിരുന്നെന്നും സഫിയ പറഞ്ഞു.ഇതിനിടയിലായിരുന്നു ആത്മഹത്യ.ലക്ഷദ്വീപ് സ്വദേശിനിയാണ് സഫിയ.

ഏഴ് ദിവസം മുന്‍പാണ് ഗള്‍ഫില്‍ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ ജയകുമാര്‍ ആത്മഹത്യ ചെയ്തത്. ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. ഇതിന് പിന്നാലെയാണ് മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കുന്നില്ല എന്ന പരാതിയുമായി ലക്ഷദ്വീപ് സ്വദേശി സഫിയ രംഗത്തെത്തിയത്.ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് ബന്ധുക്കള്‍ നേരത്തെ അറിയിച്ചിരുന്നു.നാലര വര്‍ഷമായി ജയകുമാറിന് വീടുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്നായിരുന്നു അമ്മ പ്രസന്നകുമാരിയുടെ ആരോപണം.ഇതോടെയാണ് മൃതദേഹം ജയകുമാറിന്റെ സുഹൃത്തായ സഫിയക്ക് വിട്ടുനല്‍കിയത്.

 

Signature-ad

മരിച്ച ജയകുമാര്‍ ഭാര്യയില്‍ നിന്ന് വിവാഹമോചനത്തിനായി കേസ് നല്‍കിയിരുന്നു. മൂന്നു വര്‍ഷമായി കേസ് നടന്നുകൊണ്ടിരിക്കുകയാണ്.മൃതദേഹം നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ ഏറ്റെടുത്ത സഫിയ ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച പരാതിയും നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: