
എരുമേലി: പ്രായപൂർത്തിയാകാത്ത കുട്ടിയോട് പ്രകൃതിവിരുദ്ധ പീഡനം നടത്തിയ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പുഞ്ചവയൽ പാക്കാനം പുത്തൻലയത്തിൽ വീട്ടിൽ വിശ്വംഭരൻ (68) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ നേരെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.ഇയാളെ കോടതിയിൽ ഹാജരാക്കി.