CrimeNEWS

തമിഴ്നാട്ടില്‍ മദ്യക്കടയില്‍ മോഷണ ശ്രമം; മലയാളിയെ പോലീസ് വെടിവച്ചുവീഴ്ത്തി

ചെന്നൈ: തമിഴ്നാട് നെലാകോട്ട കുന്നലാടിയില്‍ മദ്യക്കടയില്‍ മോഷണം നടത്താന്‍ ശ്രമിച്ച മലയാളിയെ പോലീസ് വെടിവച്ച് പിടികൂടി. പാട്ടവയലില്‍ താമസിക്കുന്ന സുല്‍ത്താന്‍ ബത്തേരി സ്വദേശി മണി (47) എന്ന സാമ്പാര്‍ മണിയാണ് പിടിയിലായത്. മോഷണം തടയാന്‍ ശ്രമിച്ചപ്പോള്‍, മണിയും സംഘവും ആക്രമിച്ചതോടെ സ്വയരക്ഷക്കായാണ് വെടിവച്ചതെന്ന് പോലീസ് അറിയിച്ചു. മണിയുടെ കുട്ടാളി നിലമ്പൂര്‍ സ്വദേശി ചെമ്പകശേരി വീട്ടില്‍ ജിമ്മി ജോസഫിന് (40) വേണ്ടി അന്വേഷണം തുടരുകയാണ്.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. മോഷണശ്രമ വിവരം അറിഞ്ഞ് പട്രോളിംഗ് സംഘം സ്ഥലത്തെത്തിയപ്പോള്‍ മണിയും ജിമ്മിയും കത്തിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. രണ്ട് ഉദ്യോഗസ്ഥര്‍ക്ക് വെട്ടേറ്റതോടെയാണ് പോലീസ് വെടിയുതിര്‍ത്തത്. മണിയുടെ കാലിനാണ് വെടിയേറ്റത്. ഇതോടെ ജിമ്മി ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും മണി മോഷണം അടക്കം നിരവധി കേസുകളില്‍ പ്രതിയാണെന്നും പോലീസ് അറിയിച്ചു. ആക്രമണത്തില്‍ പരുക്കേറ്റ ഷിഹാബുദ്ദീന്‍ (47), അന്‍പഴകന്‍ (34) എന്നീ പോലീസുകാരെ ഗൂഡല്ലൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: