FeatureNEWS

സ്ത്രീകൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന രണ്ടു സമയങ്ങൾ

ണായി ജനിച്ചിരുന്നെങ്കില്‍ എന്ന് ഏതൊരു പെണ്ണിനും തോന്നിപ്പിക്കുന്ന രണ്ടു സമയങ്ങള്‍ ഉണ്ട് ഒന്ന്, പ്രസവവേദന വരുമ്പോള്‍, രണ്ട്, യാത്രയില്‍ മൂത്രശങ്കയോ മറ്റോ വരുമ്പോള്‍!
അതിശയോക്തിയായി തോന്നാമെങ്കിലും, ഇത് തന്നെയാണ് സത്യം. പെണ്ണിനെ പരിഗണിക്കാത്ത സ്ഥിതിയാണ് ഇന്നും നമ്മുടെ നാട്ടില്‍ പലയിടത്തും ഉള്ളത്. മൂത്രപ്പുരകളുടെ അഭാവവും, ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ ആവശ്യത്തിനു സൗകര്യങ്ങള്‍ ഇല്ലാത്തതും കുറച്ചൊന്നുമല്ല സ്ത്രീകളെ വലക്കുന്നത്.ആര്‍ത്തവസമയത്ത് സാനിട്ടറി നാപ്കിന്‍ ഒഴിവാക്കാനും കൈക്കുഞ്ഞുള്ളവര്‍ക്ക് ഡയപ്പര്‍ മാറ്റാനും മറ്റും ഒരു ബാസ്കറ്റ് പോലും പൊതുഇടങ്ങളിൽ ഇന്നും കിട്ടാക്കനിയാണ്.
സ്ത്രീകളില്‍ രണ്ടില്‍ ഒരാള്‍ക്കു വീതം ഉണ്ടാകാന്‍ സാധ്യതയുള്ള ഒന്നാണ് മൂത്രത്തിലെ അണുബാധ.ചിലര്‍ക്ക് ഇത് ഇടയ്ക്കിടെ ഉണ്ടാകാം.ധാരാളം വെള്ളം കുടിക്കുന്നത് അണുബാധ കുറയ്ക്കാന്‍ സഹായിക്കും.എന്നാൽ യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകൾക്ക് ഇത് അതിലുമേറെ തലവേദനയായി മാറും എന്നതാണ് വാസ്തവം.

മൂത്രത്തില്‍ അണുബാധ ഉണ്ടായതിന്‍റെ പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്

1. മൂത്രമൊഴിക്കുമ്പോള്‍ ഉള്ള നീറ്റലും പുകച്ചിലും
2. ചൊറിച്ചിൽ ഉണ്ടാവുക
3. അടിക്കടി മൂത്രമൊഴിക്കാൻ തോന്നുക
4. മൂത്രശങ്ക തോന്നിയാൽ പിടിച്ചുനിറുത്താൻ കഴിയാതെ വരിക
5. അടിവയറ്റിലും നടുവിന് ചുറ്റുമുള്ള വേദന
6. വിറയലോട് കൂടിയ പനി
7. ഓക്കാനവും ഛര്‍ദ്ധിയും
8. മൂത്രത്തിൽ രക്തത്തിന്റെ അംശം

Back to top button
error: