
തൃശൂര്‍: വടക്കേതലത്തില്‍ വീട്ടില്‍ സൈമണ്‍ സ്വന്തം മകന്റെ ക്രൂരതയില്‍ നിന്ന് രക്ഷനേടാനാണ് അദാലത്തിലെത്തിയത്.താൻ കഷ്ടപ്പെട്ടുണ്ടാക്കിയ വീട്ടില്‍നിന്ന് മകൻ ഇറക്കിവിട്ടെന്നും ജീവിക്കാൻ നിവൃത്തിയില്ലെന്നും സൈമൺ മന്ത്രി ആർ.ബിന്ദുവിനോട് പറഞ്ഞു.
മകന്റെ ക്രൂരതകള്‍ പറഞ്ഞുതീരും മുമ്ബേ കണ്ണുനിറഞ്ഞ സൈമണിനെ മന്ത്രി ആര്‍ ബിന്ദു ആശ്വസിപ്പിച്ചു.പോലീസിനോട് സൈമണിന് സ്വന്തം വീട്ടില്‍ താമസിക്കുന്നതിനും അദ്ദേഹത്തിന്റെ സംരക്ഷണത്തിനും അടിയന്തര നടപടിയെടുക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമത്തിനും സംരക്ഷണത്തിനുമായുള്ള നിയമം 2007 പ്രകാരം പ്രവര്‍ത്തിക്കുന്ന മെയിന്റനൻസ് ട്രൈബ്യൂണലില്‍ പരാതി നല്‍കുവാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും ഉദ്യോഗസ്ഥരെ ചുമതപ്പെടുത്തി.
സാമൂഹ്യനീതി വകുപ്പിന്റെ പ്രത്യേക പരിഗണന ഉണ്ടാകണമെന്നും മന്ത്രി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.






