Month: May 2023
-
Kerala
വിവിധ എയർപോർട്ടുകളിൽ കാർഗോ ലോജസ്റ്റിക് ഒഴിവുകൾ
ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. എ.ഐ കാര്‍ഗോ ലൊജിസ്റ്റിക്സ് ആൻഡ് അലൈഡ് സര്‍വീസസ് കമ്ബനി ലിമിറ്റഡ് സെക്യൂരിറ്റി സ്ക്രീനര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് ഇപ്പോഴുള്ള 24 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. നല്ല ശമ്ബളത്തില്‍ എയര്‍പോര്‍ട്ടുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെയ് 30 വരെ അപേക്ഷിക്കാവുന്നതാണ്. പ്രതിമാസം Rs.30,000/- ശമ്ബളം പ്രതീക്ഷിക്കാം. 50 വയസ്സുവരെ ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ് . ഏതെങ്കിലും അംഗീകൃത സ്ഥാപത്തില്‍ നിന്ന് 10+2 / ഇന്റര്‍മീഡിയറ്റ്/ 12-ാം അല്ലെങ്കില്‍ തത്തുല്യം ആണ് അപേക്ഷിക്കാനുള്ള മിനിമം യോഗ്യത.കൂടുതൽ വിവരങ്ങൾ കമ്പനി വെബ്സൈറ്റിൽ ലഭ്യമാണ്.
Read More » -
Kerala
പള്ളിക്കര റെയില്‍വെ മേല്‍പ്പാലം യാഥാര്‍ഥ്യമായി; ജൂൺ ആദ്യവാരം തുറന്നു നൽകും
കാസര്‍കോട്: ജില്ലയിലെ പള്ളിക്കര റെയില്‍വെ മേല്‍പ്പാലം യാഥാര്‍ഥ്യമായി. നീണ്ട 15 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ദേശീയപാത 66 ലെ പള്ളിക്കര റെയില്‍വെ മേല്‍പ്പാലം ഗതാഗതത്തിന് സജ്ജമായത്. ജൂണ്‍ ആദ്യവാരം പാലത്തിലൂടെ പരീക്ഷണാടിസ്ഥാനത്തില്‍ വാഹനങ്ങള്‍ കടത്തിവിടും. ഇതോടെ കൊച്ചി മുതല്‍ പനവേല്‍ വരെയുള്ള ദേശീയപാതയിലെ അവസാന ലെവല്‍ ക്രോസ് ഓര്‍മ്മയാകും. 2018 ലാണ് പള്ളിക്കരയില്‍ റെയില്‍വെ മേല്‍പ്പാല നിര്‍മ്മാണം ആരംഭിച്ചത്. എറണാകുളത്തെ ഇകെകെ ഇൻഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനായിരുന്നു നിര്‍മാണ ചുമതല. 68 കോടിയോളം ചെലവില്‍ 780 മീറ്റര്‍ നീളത്തിലും 45 മീറ്റര്‍ വീതിയിലും നാലുവരിയായാണ് പാലം നിര്‍മ്മിച്ചത്.
Read More » -
India
ബഹിരാകാശ വകുപ്പിനു കീഴിലുള്ള ഇന്ത്യൻ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനിൽ ഒഴിിവുകൾ
ബഹിരാകാശ വകുപ്പിനു കീഴിലുള്ള ഇന്ത്യൻ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.ആകെ ഒഴിവുകള്‍ 303. ഇലക്‌ട്രോണിക്സ് 90, മെക്കാനിക്കല്‍ 163, കമ്ബ്യൂട്ടര്‍ സയൻസ് 47, ഓട്ടോണമസ് ബോഡി -പി.ആര്‍.എല്‍- ഇലക്‌ട്രോണിക്സ് 2, കമ്ബ്യൂട്ടര്‍ സയൻസ് 1 എന്നിങ്ങനെയാണ് ഒഴിവുകൾ.പ്രായപരിധി 14.6.2023ല്‍ 28 വയസ്സ്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.isro.gov.in/Recruitment ലിങ്കില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഓണ്‍ലൈനായി ജൂണ്‍ 14 വരെ അപേക്ഷ സമര്‍പ്പിക്കാം. ഇന്റര്‍നെറ്റ് ബാങ്കിങ്/ഡെബിറ്റ് തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ലഖ്നോ, മുംബൈ, ന്യൂഡല്‍ഹി, അഹമ്മദാബാദ്, ഭോപാല്‍, കൊല്‍ക്കത്ത കേന്ദ്രങ്ങളിലായി നടത്തുന്ന സെലക്ഷൻ ടെസ്റ്റ്, തുടര്‍ന്നുള്ള ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
Read More » -
Kerala
സംസ്ഥാനം വായ്പയെടുക്കുന്നത് എന്തിനാണ്, കെ വി തോമസിന് ഓണറേറിയം നല്‍കാനോ:പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ
തിരുവനന്തപുരം : കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാറിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. സംസ്ഥാനം വായ്പയെടുക്കുന്നത് എന്തിനാണ് കെ വി തോമസിന് ഓണറേറിയം നല്‍കാനാണോ എന്ന് മുരളീധരൻ പരിഹസിച്ചു. മന്ത്രിമാര്‍ക്ക് ധൂര്‍ത്തടിക്കാനും വിനോദസഞ്ചാരത്തിനുമാണോ വായ്പയെടുക്കുന്നത്. കേരളത്തിൻ്റെ സാമ്ബത്തിക സ്ഥിതി സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. നിതി ആയോഗ് യോഗത്തില്‍ പങ്കെടുത്ത് മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയോട് നേരിട്ട് ആവശ്യപ്പെടാമായിരുന്നു.എന്നാല്‍ മുഖ്യമന്ത്രി യോഗം ബഹിഷ്കരിച്ചു. കേരളത്തിന് അര്‍ഹമായത് കേന്ദ്രം നല്‍കുന്നുണ്ട്.കൂടുതൽ അത്യാഗ്രഹം പാടില്ല-വി മുരളീധരൻ പറഞ്ഞു.
Read More » -
Crime
കുടുംബതര്‍ക്കം; അമ്മായി അച്ഛന്റെ കുത്തേറ്റ് മരുമകന്‍ കൊല്ലപ്പെട്ടു
തൃശ്ശൂര്‍: അമ്മായി അച്ഛന്റെ കുത്തേറ്റ് മരുമകന്‍ കൊല്ലപ്പെട്ടു. കോലഴി മലപ്പുറത്ത് ക്ഷേത്രം റോഡില്‍ താമസിക്കുന്ന ശ്രീകൃഷ്ണന്‍ (49) ആണ് ഭാര്യ പിതാവിന്റെ കുത്തേറ്റ് മരിച്ചത്. വാടക വീട്ടിലാണ് സംഭവം. കുടുംബതര്‍ക്കങ്ങളാണ് കൊലപാതക കാരണമെന്നാണ് സൂചന. പ്രതി ഉണ്ണികൃഷ്ണനെ വിയ്യൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
Read More » -
LIFE
ജിഗു..ജിഗു റെയില്‍… കുട്ടികള്‍ക്കൊപ്പം ആടി പാടി എ.ആര്‍. റഹ്മാൻ; മാമന്നനിലെ രണ്ടാം ഗാനം എത്തി
ചെന്നൈ: മാമന്നൻ എന്ന ചിത്രത്തിലെ രണ്ടാമത്തെ സിംഗിൾ ജിഗു ജിഗു റെയിൽ റിലീസ് ചെയ്തു. മാരി സെൽവരാജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന മാമന്നന് സംഗീതം നൽകിയിരിക്കുന്നത് എ ആർ റഹ്മാനാണ്. ചിത്രത്തിൽ ഉദയനിധി സ്റ്റാലിൻ, കീർത്തി സുരേഷ്, ഫഹദ് ഫാസിൽ, വടിവേലു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. കുട്ടികൾക്കൊപ്പം ജിഗു ജിഗു റെയിൽ എന്ന ഗാനം പാടുന്ന എആർ റഹ്മാനെയാണ് ഇന്ന് പുറത്തുവിട്ട ഗാനത്തിൽ കാണുന്നത്. വടിവേലു, ഉദയനിധി, സംവിധായകൻ മാരി സെൽവരാജ് എന്നിവരും ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. യുഗഭാരതിയാണ് ഗാനത്തിൻറെ വരികൾ എഴുതിയത്. പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. ഒരു മുഴുനീള രാഷ്ട്രീയത്തിലേക്ക് പൂർണ്ണമായും ഇറങ്ങും മുൻപ് അഭിനേതാവെന്ന നിലയിൽ ഉദയനിധിയുടെ അവസാന ചിത്രമായിരിക്കും മാമന്നൻ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘മാമന്നൻ’. വാളേന്തിയിരിക്കുന്ന ഉദയനിധി സ്റ്റലിനൊപ്പം കലിപ്പ് മോഡിലുള്ള വടിവേലുവും…
Read More » -
Kerala
ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ലോറിയിലിടിച്ചു; ലോറിക്കടിയില്‍പ്പെട്ട ഭാര്യയ്ക്ക് ദാരുണാന്ത്യം
ആലപ്പുഴ: തുറവൂറില്‍ ലോറിയും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ ഗൃഹനാഥയ്ക്ക് ദാരുണാന്ത്യം. പൊന്നാംവെളി മുതിരുപറമ്പില്‍ ശ്രീനിവാസ ഷേണായിയുടെ ഭാര്യ ജ്യോതി ആണ് മരിച്ചത്. ദേശീയപാതയില്‍ തുറവൂര്‍ ആലയ്ക്കാപറമ്പില്‍ ഇന്നു രാവിലെയായിരുന്നു അപകടം. ശ്രീനിവാസ ഷേണായിയും ജ്യോതിയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍, ലോറിയില്‍ തട്ടി നിയന്ത്രണംവിടുകയും ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. വീഴ്ചയില്‍ ലോറിക്കടിയില്‍പ്പെട്ട ജ്യോതി, തല്‍ക്ഷണം മരിച്ചു. സംഭവത്തില്‍ കുത്തിയതോട് പോലീസ് കേസെടുത്തു.
Read More » -
India
ശാരീരിക ബന്ധത്തിന് ഭാര്യ സമ്മതിച്ചില്ല; വിവാഹമോചനം നേടി മധ്യവയസ്‌കൻ
വളരെ നാളായി ഭാര്യ ശാരീരിക ബന്ധത്തിന് സമ്മതിക്കാത്തതിനെ തുടർന്ന് പരാതിയുമായി കോടതിയെ സമീപിച്ച മധ്യവയസ്‌കന് വിവാഹമോചനം അനുവദിച്ച് കോടതി. പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാൻ അനുവദിക്കാത്തത് മാനസിക ക്രൂരതയ്ക്ക് തുല്യമാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ വിവാഹമോചനം നടത്താമെന്നും അലഹബാദ് ഹൈക്കോടതിയാണ് വിധി പുറപ്പെടുവിച്ചത്.വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് 52 കാരൻ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ സുനീത് കുമാറിന്റെയും രാജേന്ദ്ര കുമാറിന്റെയും വിധി. കുടുംബപരവും ദാമ്ബത്യപരവുമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാൻ ഭാര്യയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ ഇവരുടെ വിവാഹം റദ്ദാക്കുകയാണെന്നും ഉത്തരവിട്ട കോടതി ഒരു വീട്ടിലാണ് താമസിക്കുന്നതെങ്കിലും ഭര്‍ത്താവ് പറഞ്ഞതനുസരിച്ച് ജീവിക്കാൻ ഭാര്യ തയ്യാറല്ലെന്നും നിരീക്ഷിച്ചു.
Read More » -
Crime
സിദ്ദിഖ് മുറിയെടുത്തത് ഫര്‍ഹാന പറഞ്ഞിട്ട്; പിടിവലിക്കിടെ ആഷിക് വാരിയെല്ല് ചവിട്ടിയൊടിച്ചു
മലപ്പുറം: കോഴിക്കോട്ടെ ഹോട്ടലുടമയുടെ കൊലപാതകം ഹണിട്രാപ്പ് എന്ന സംശയം തുടക്കം മുതലേ സജീവമെങ്കിലും സംഭവത്തില്‍ ഉള്‍പ്പെട്ടവരുടെ റോളുകളില്‍ കാര്യമായ മാറ്റമുണ്ട്. സിദ്ദിഖ് ജോലിയില്‍നിന്ന് പുറത്താക്കിയ മുഹമ്മദ് ഷിബിലിയുടെ പ്രതികാരം എന്ന നിലയിലാണ് ആദ്യം സംശയങ്ങളുയര്‍ന്നതെങ്കില്‍, ചിത്രം കൂടുതല്‍ വ്യക്തമാകുമ്പോള്‍ കേസിന്റെ ആണിക്കല്ലായിട്ടുള്ളത് പതിനെട്ടു വയസുകാരിയായ ഫര്‍ഹാനയാണ്. സിദ്ദിഖും ഫര്‍ഹാനയും തമ്മിലുള്ള ബന്ധമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു പോലീസ് വ്യക്തമാക്കുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തശേഷം മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസ് മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയ സംഭവങ്ങളും അടിവരയിടുന്നത് ഇതു തന്നെ. സിദ്ദിഖും ഫര്‍ഹാനയുടെ പിതാവും സുഹൃത്തുക്കളാണ്. അതുവഴി സിദ്ദിഖിന് ഫര്‍ഹാനയെ നേരത്തെ അറിയാം. പാലക്കാട് വല്ലപ്പുഴ അച്ചീരിത്തൊടി വീട്ടില്‍ മുഹമ്മദ് ഷിബിലി (22), കാമുകി ഒറ്റപ്പാലം ചളവറ കൊറ്റോടി വീട്ടില്‍ ഖദീജത്ത് ഫര്‍ഹാന (19), ഫര്‍ഹാനയുടെ സുഹൃത്തും നാട്ടുകാരനുമായ ആഷിക് (ചിക്കു 23) എന്നിവരാണ് കേസില്‍ നിലവിലെ പ്രതികള്‍. ഷിബിലി, സിദ്ദിഖിന്റെ ഹോട്ടലിലെ ജോലിക്കാരനായിരുന്നു. ഫര്‍ഹാന പറഞ്ഞതനുസരിച്ചാണ് സിദ്ദിഖ്, ഷിബിലിക്ക്…
Read More »
