സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത സവര്‍ക്കറുടെ ജന്മദിനത്തില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് രാജ്യത്തിന് നാണക്കേടെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം:സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത സവര്‍ക്കറുടെ ജന്മദിനത്തില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് രാജ്യത്തിന് നാണക്കേടെന്ന് മന്ത്രി മുഹമ്മദ് റിയാസ്.
പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം സംബന്ധിച്ച വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഞായറാഴ്ച ഉച്ചയ്ക്ക് 12നാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുക.21 പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിക്കും.