
പാലക്കാട്:. ട്രെയിനില്‍ കടത്തികൊണ്ടുവന്ന 17,00000 രൂപയുടെ ഇന്ത്യൻ കറൻസിയുമായി യാത്രക്കാരനെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് റെയില്‍വേ പോലീസ് പിടികൂടി.
കോട്ടയം ഈരാറ്റുപേട്ട നടക്കല്‍ സ്വദേശി കരീം മൻസിലില്‍ അബ്ദുള്‍ കരീം മകൻ മുഹമ്മദ് ഹാഷിം ( 52 ) ആണ് പിടിയിലായത്.
പൂന കന്യാകുമാരി ജയന്തി ജനത എക്സ്പ്രസില്‍ സേലത്ത് നിന്ന് അങ്കമാലിയിലേക്ക് റിസര്‍വേഷൻ കമ്ബാര്‍ട്ട്മെന്റില്‍ യാത്ര ചെയ്ത ഇയാളുടെ അരയില്‍ തുണികൊണ്ട് പ്രത്യേകം തയ്യാറാക്കിയ അറയിൽ ഒളിപ്പിച്ച നിലയില്‍ ആയിരിന്നു പണം സൂക്ഷിച്ചിരുന്നത്.
പിടിച്ചെടുത്ത പണവും പ്രതിയെയും തുടര്‍ അന്വേഷണത്തിനായി പാലക്കാട് ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിംഗ് അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് കൈമാറി.
പാലക്കാട് ആര്‍പിഎഫ് സിഐ എസ്. സൂരജ് കുമാര്‍, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടര്‍മാരായ സജി അഗസ്റ്റിൻ, എ.മനോജ്, കെ.സുനില്‍കുമാര്‍, കോണ്‍സ്റ്റബിള്‍ പി.ബി.പ്രദീപ്, വനിതാ കോണ്‍സ്റ്റബിള്‍ വീണാ ഗണേഷ് എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan