Month: May 2023
-
India
ധനകാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക്; കർണാടക സർക്കാരിൽ മന്ത്രിമാർക്ക് വകുപ്പ് വിഭജിച്ചു നൽകി
ബെംഗളൂരു: കർണാടക സർക്കാരിൽ മന്ത്രിമാർക്ക് വകുപ്പ് വിഭജിച്ചു നൽകി. ധനകാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ആണ് നൽകാനാണ് തീരുമാനം. ജലസേചനം, ബംഗളുരു നഗര വികസനം തുടങ്ങിയ വകുപ്പുകൾ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് നൽകും. ആഭ്യന്തരം ജി പരമേശ്വരയ്ക്ക് നൽകിയപ്പോൾ വ്യവസായം എം ബി പാട്ടീലിനാണ് നൽകിയിരിക്കുന്നത്. കൃഷ്ണ ബൈര ഗൗഡ റവന്യൂ വകുപ്പും, മൈനിങ് & ജിയോളജി- എസ് എസ് മല്ലികാർജുൻ എന്നിവർക്ക് നൽകിയപ്പോൾ ഏക വനിതാമന്ത്രിയായി ലക്ഷ്മി ഹെബ്ബാൾക്കർക്ക് വനിതാ ശിശുക്ഷേമ വകുപ്പും നൽകിയിട്ടുണ്ട്. വിദ്യാഭ്യാസം-മധു ബംഗാരപ്പയ്ക്കും ന്യൂനപക്ഷം- സമീർ അഹമ്മദ് ഖാൻ, ആരോഗ്യം- കുടുംബക്ഷേമം-ദിനേശ് ഗുണ്ടുറാവു എന്നിവർക്കുമാണ് വിഭജിച്ചു നൽകിയിട്ടുള്ളത്. പ്രധാന വകുപ്പുകൾ പലതും സിദ്ധരാമയ്യയുടെ കൈകളിലാണ്. ഡി കെ ശിവകുമാറും സിദ്ധരാമയ്യയും ആവശ്യപ്പെട്ട ജാതി സമവാക്യങ്ങൾ കൃത്യം പാലിച്ചാണ് മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്. 12 മുതൽ 14 വരെ വൊക്കലിഗ, ലിംഗായത്ത് വിഭാഗക്കാരെ ഉൾപ്പെടുത്തണമെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും അഹിന്ദ വിഭാഗത്തിന് മുൻതൂക്കം വേണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും…
Read More » -
Kerala
ഉൾനാടൻ ജലഗതാഗത വകുപ്പ് പനത്തുറയിൽ നിർമ്മിക്കുന്ന പാലത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം അളന്ന് തിട്ടപ്പെടുത്തി
തിരുവനന്തപുരം: ഉൾനാടൻ ജലഗതാഗത വകുപ്പ് പനത്തുറയിൽ നിർമ്മിക്കുന്ന പാലത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം അളന്ന് തിട്ടപ്പെടുത്തി. പാലം നിർമ്മിക്കാനുദ്ദേശിക്കുന്ന സ്ഥലം പനത്തുറ ക്ഷേത്രത്തിന്റേതാണെന്ന് നാട്ടുകാരും സർക്കാർ സ്ഥലമാണെന്ന് റവന്യൂ വകുപ്പിന്റെയും നിലപാടാണ് തർക്കത്തിന് കാരണം. ക്ഷേത്രം വക സ്ഥലം ഒഴിവാക്കി പാലം നിർമ്മിക്കണമെന്നും ഇതിനായി നിലവിലെ അലൈന്റ്മെന്റ് മാറ്റണമെന്നും ധീവരസഭയും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിക്കാതെ കഴിഞ്ഞ ദിവസം പാലം നിർമ്മാണം ആരംഭിക്കാൻ ജെസിബി അടക്കമുള്ള യന്ത്രങ്ങളും സാധനങ്ങളുമായി എത്തിയ ഉദ്യാേഗസ്ഥരെ നാട്ടുകാർ തടഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാരുടെ പ്രതിനിധികളുമായി സബ്കളക്ടർ നടത്തിയ ചർച്ചയെ തുടർന്നാണ് ഭൂമി ആരുടേതെന്ന് കണ്ടെത്താൻ ലാൻഡ് തഹസിൽദാർ കെ.ജി. മോഹനന്റെ നേത്യത്വത്തിൽ താലൂക്ക് സർവ്വേയർമാരെത്തി സ്ഥലം അളന്ന് തിട്ടപ്പെടുത്തിയത്. ഇത് സംബന്ധിച്ചുളള റിപ്പോർട്ട് സബ് കളക്ടർക്ക് കൈമാറിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ജലപാത നിർമ്മിക്കുമ്പോൾ നാട്ടുകാർക്ക് സഞ്ചരിക്കാനുള്ള പാലമാണ് ഇവിടെ നിർമ്മിക്കുന്നത്. ജലപാതയിലൂടെ ബോട്ട് കടന്നുവരുമ്പോൾ ഉയരുകയും ശേഷം താഴുകയും ചെയ്യുന്ന ലിഫ്റ്റിങ്…
Read More » -
Kerala
വിവാദത്തിനിടയിൽ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കീർത്തി സുരേഷും കുടുംബവും
തിരുപ്പതി:അന്യമതസ്ഥനുമായുള്ള വിവാഹത്തെ ചൊല്ലിയുള്ള വിവാദത്തിനിടയിൽ കുടുംബത്തോടൊപ്പം തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി കീർത്തി സുരേഷ്. സഹോദരി രേവതി സുരേഷ്, അച്ഛൻ സുരേഷ് കുമാര്‍, അമ്മ മേനക സുരേഷ് എന്നിവര്‍ക്കൊപ്പമാണ് ശനിയാഴ്ച രാവിലെ കീര്‍ത്തി തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയത്. തിരുപ്പതി ഭഗവാന്‍റെ ദര്‍ശനത്തിന് ശേഷം ക്ഷേത്രത്തിലെ രംഗനായകര്‍ മണ്ഡപത്തില്‍ തീര്‍ഥപ്രസാദം നടിയും കുടുംബവും സ്വീകരിച്ചു. പിന്നീട് ക്ഷേത്രത്തിന് പുറത്ത് മാധ്യമങ്ങളെ കണ്ട കീര്‍ത്തി താൻ വളരെക്കാലമായി തിരുപ്പതി ഭഗവാന്‍റെ ഭക്തയാണ് എന്ന് പറഞ്ഞു.അതേസമയം മുസ്ലിം യുവാവുമായുള്ള വിവാഹത്തെപ്പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നടി ഉത്തരം നൽകിയില്ല. സഹോദരി രേവതി സംവിധാനം ചെയ്യുന്ന ഷോര്‍ട്ട് ഫിലിമിലാണ് കീർത്തി ഇപ്പോള്‍ അഭിനയിക്കുന്നത്.
Read More » -
India
ഡ്രോൺ പറത്തി, അരിക്കൊമ്പൻ വിരണ്ടോടി; യൂട്യൂബർ പിടിയിൽ, തമിഴ്നാടിന്‍റെ അരിക്കൊമ്പൻ ദൗത്യം നാളെ അതിരാവിലെ
കമ്പം: അരിക്കൊമ്പന് സമീപത്തായി ഡ്രോൺ പറത്തിയ ആൾ പിടിയിൽ. ചിന്നമന്നൂർ സ്വദേശിയായ യൂട്യൂബറെയാണ് പൊലീസ് പിടികൂടിയത്. ഡ്രോൺ പറത്തിയത് അരിക്കൊമ്പൻ വിരണ്ടോടാൻ കാരണമായിരുന്നു. നിലവിൽ കമ്പത്തെ തെങ്ങിൻ തോപ്പിന് സമീപം നിലയുറപ്പിച്ചിരിക്കുകയാണ് അരിക്കൊമ്പൻ. വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയെ പിന്തുടർന്ന് സ്ഥലം വളഞ്ഞിരിക്കുകയാണ്. തമിഴ്നാടിൻറെ അരിക്കൊമ്പൻ ദൗത്യം നാളെ അതിരാവിലെ തുടങ്ങും. അരിക്കൊമ്പൻ പ്രശ്നക്കാരനാണെന്നും ഇനിയും ജനവാസമേഖലയിൽ ഇറങ്ങിയാൽ മനുഷ്യജീവന് ഭീഷണിയാകുമെന്നുമാണ് തമിഴ്നാട് വനംവകുപ്പിന്റെ ഉത്തരവിൽ പറയുന്നത്. വൈൽഡ് ലൈഫ് നിയമം1972 ന്റെ 11 (എ) വകുപ്പ് പ്രകാരം മയക്കുവെടിവച്ച് ഉൾക്കാട്ടിലേക്ക് മാറ്റാനാണ് നീക്കം. ഡോ. കലൈവാണൻ, ഡോ. പ്രകാശ് എന്നിവർ നേതൃത്വം നൽകുന്ന വെറ്ററിനറി ഡോക്ടർമാരുടെ സംഘമാകും അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുക. ശേഷം മേഘമല, വെള്ളമലയിലെ വരശ്നാട് താഴ്വരയിലേക്കാകും ആനയെ മാറ്റുക. ശ്രീവില്ലിപുത്തൂർ-മേഘമലെ ടൈഗർറിസർവിന്റെ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററിനാണ് ദൗത്യ ചുമതല. ഭൗത്യസംഘത്തിൽ മൂന്ന് കുങ്കിയാനകൾ, പാപ്പാന്മാർ, ഡോക്ടർമാരുടെ സംഘം, വിവിധ സേനാവിഭാഗങ്ങൾ എന്നിവരുണ്ടാകും. കേരളം മയക്കുവെടി വച്ച് ഉൾക്കാട്ടിൽ തുറന്നുവിട്ട…
Read More » -
Crime
പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കണ്ടെത്തുന്നവർക്ക് മൂന്ന് മുതൽ ഏഴ് ലക്ഷം രൂപ വരെ ഇനാം ! പ്രഖ്യാപിച്ച് എൻഐഎയുടെ പോസ്റ്റർ
പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കണ്ടെത്തുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് എൻഐഎയുടെ പോസ്റ്റർ. മൂന്ന് മുതൽ ഏഴ് ലക്ഷം രൂപ വരെയാണ് ഇനാം തുക. വല്ലപ്പുഴ പഞ്ചായത്തിലാണ് എൻഐഎ പോസ്റ്റർ പതിച്ചിരിക്കുന്നത്. കൂറ്റനാട് സ്വദേശി ശാഹുൽ ഹമീദ്, ഞാങ്ങാട്ടിരി സ്വദേശി അബ്ദുൽ റഷീദ് കെ, ശങ്കരമംഗലം സ്വദേശി മുഹമ്മദ് മൻസൂർ, നെല്ലായ സ്വദേശി മുഹമ്മദലി കെപി, പറവൂർ സ്വദേശി അബ്ദുൽ വഹാബ് വിഎ, പേര് വിവരങ്ങളില്ലാത്ത ഫോട്ടോയിലെ വ്യക്തി എന്നിവരെ കണ്ടെത്തുന്നവർക്കാണ് എൻഐഎ ഇനാം പ്രഖ്യാപിച്ചിരുക്കുന്നത്. അഞ്ച് ദിവസങ്ങൾക്ക് മുമ്പാണ് എൻഐഎ പഞ്ചായത്ത് ഓഫീസിൽ പോസ്റ്റർ പതിച്ചത്.
Read More » -
NEWS
ബൈബിള്‍ കൈവശം വെച്ചു; രണ്ട് വയസുകാരനെ ഉള്‍പ്പെടെ കുടുംബത്തിലെ എല്ലാവരെയും ജീവപര്യന്തം ജയിലില്‍ അടച്ചു
പയോങ്ങ്യാങ്: ഉത്തര കൊറിയയില്‍ ബൈബിള്‍ കൈവശം വെച്ച കുറ്റത്തിന് രണ്ട് വയസുകാരനെ ഉള്‍പ്പെടെ കുടുംബത്തിലെ എല്ലാവരെയും ജീവപര്യന്തം ജയിലില്‍ അടച്ചു. മാതാപിതാക്കള്‍ ബൈബിള്‍ കൈവശം വെച്ച കുറ്റത്തിനാണ് രണ്ട് വയസുകാരനെ ജീവിതകാലം മുഴുവൻ ജയില്‍ ശിക്ഷയ്‌ക്ക് വിധിച്ചത്.ഉത്തര കൊറിയയില്‍ ക്രൈസ്തവർക്കെതിരെ നടക്കുന്ന ക്രൂരതയെ കുറിച്ച് ധാരാളം റിപ്പോർട്ടുകൾ വരുന്നതിനിടയ്ക്കാണ് ഈ സംഭവം. കൊറിയ ഫ്യൂച്ചര്‍ എന്ന എൻജിഒയെ ഉദ്ധരിച്ചു കൊണ്ട് യുഎസ് വിദേശകാര്യ വിഭാഗം പുറത്തുവിട്ട് റിപ്പോര്‍ട്ടില്‍ 2022 ല്‍ മാത്രം ഉത്തര കൊറിയയില്‍ 70,000 ക്രൈസ്തവരാണ് തുറങ്കിലടക്കപ്പെട്ടിട്ടുള്ളത്. റിപ്പോര്‍ട്ട് പ്രകാരം ഉത്തര കൊറിയയില്‍ മതപരമായ ആചാരങ്ങളില്‍ ഏര്‍പ്പെടുന്ന, മതപരമായ വസ്തുക്കള്‍ കൈവശം വയ്ക്കുന്ന, മതവിശ്വാസികളുമായി സമ്ബര്‍ക്കം പുലര്‍ത്തുന്ന, മതവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന വ്യക്തിയെ അറസ്റ്റുചെയ്യുകയോ, തടങ്കലില്‍ വയ്ക്കുകയോ നാടുകടത്തുകയോ, ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയോ ചെയ്യാം. 2011 ല്‍ ക്രൈസ്തവ മതം സ്വീകരിച്ച വയോധികയെയും ചെറുമകളെയും പൊതുസ്ഥലത്തു വെടിവെച്ച് കൊലപ്പെടുത്തിയത് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഉത്തര കൊറിയയിലെ മനുഷ്യത്വ രഹിതമായ പ്രവൃത്തിക്കെതിരെ നിരവധി…
Read More » -
India
കൂട്ടബലാത്സംഗത്തിന് ഇരയായി വീട്ടമ്മ മരിച്ച സംഭവത്തില്‍ കാമുകൻ അറസ്റ്റിൽ
ബെംഗളൂരു: കൂട്ടബലാത്സംഗത്തിനിരയായ വീട്ടമ്മ മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.സിന്ധനൂര്‍ സ്വദേശിയായ വീട്ടമ്മയാണ് മരിച്ചത്.ഇവരുടെ കാമുകനായ സിന്ധനൂര്‍ സ്വദേശിയായ മല്ലപ്പയാണ് അറസ്റ്റിലായത്.ഇയാളുടെ കൂട്ടാളികളായ മൂന്ന് പേര്‍ ഇപ്പോഴും ഒളിവിലാണ്. മെയ് 24നാണ് കേസിനാസ്‌പദമായ സംഭവം.തയ്യല്‍ ജോലി ചെയ്‌താണ് വീട്ടമ്മയും കുടുംബവും ജീവിച്ചിരുന്നത്. പ്രദേശവാസിയായ മല്ലപ്പ തയ്യല്‍ ആവശ്യത്തിനു വേണ്ടിയാണ് ഇവരുടെ അടുത്തെത്തിയത്.ഇതേ ആവശ്യം പറഞ്ഞ് നിരന്തരം വീട്ടിലെത്തിയ ഇയാള്‍ വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ചു. ഇതിന് പിന്നാലെ ഇയാള്‍ നിരവധി തവണ വീട്ടമ്മയെ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചു. എന്നാല്‍ വീട്ടമ്മ വഴങ്ങിയിരുന്നില്ല. മെയ് 23ന് വീട്ടിലെത്തിയ ഇയാള്‍ വീട്ടമ്മയെ നിര്‍ബന്ധിച്ച് ബൈക്കില്‍ കയറ്റി കൊണ്ടുപോയി. വീടിന് സമീപത്തെ കനാലിനരികെ എത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കി.തുടര്‍ന്ന് ഇയാളുടെ കൂട്ടാളികള്‍ സ്ഥലത്തെത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പീഡനത്തിന് പിന്നാലെ അബോധാവസ്ഥയിലായ വീട്ടമ്മയെ നാട്ടുകാരാണ് കനാലിനരികെ കണ്ടത്. ഉടന്‍ തന്നെ മകനെ വിവരം അറിയിക്കുകയും സിന്ധനൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്‌തു. ഇതിന് പിന്നാലെ മികച്ച ചികിത്സ ലഭ്യമാക്കാനായി റായ്‌ചൂരിലെ…
Read More » -
Kerala
മറുനാടന്‍ ഷാജനെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം; അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ദുരുപയോഗം ചെയ്യുന്നു, യൂസഫലിക്കെതിരായ അപകീര്‍ത്തികരമായ ഉള്ളടക്കം പിന്‍വലിക്കണം
ഡൽഹി: ഭരണഘടന പൗരന് ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറുനാടൻ മലയാളിയുടെ ഉടമയായ ഷാജൻ സ്‌കറിയ ദുരുപയോഗം ചെയ്യുന്നതായി ഡൽഹി ഹൈക്കോടതി. ലുലു ഗ്രൂപ്പിനും ചെയർമാൻ എം.എ. യൂസഫലിക്കുമെതിരായ അപകീർത്തികരമായ ഉള്ളടക്കം അടങ്ങിയ എല്ലാ വീഡിയോകളും വാർത്തകളും പിൻവലിക്കാൻ സാജൻ സ്‌കറിയയോട് ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചു. ഷാജൻ സ്‌കറിയക്ക് ഹൈക്കോടതി സമൻസ് അയച്ചു. ഫലപ്രദമായ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണ് മൗലിക അവകാശമായ അഭിപ്രായ സ്വാതന്ത്ര്യം. എന്നാൽ ഇത് മറ്റൊരു വ്യക്തിയെ അപകാനിക്കുന്നതിനോ വ്യക്തിഹത്യ നടത്തുവാനോ അവരുടെ സ്വാതന്ത്ര്യത്തിനെ അവഹേളിക്കുന്നതിനോ ഉള്ള അവകാശം അല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. രാജ്യത്തിന്റെ ഉന്നത ഭരണഘടനാ സ്ഥാനങ്ങളിൽ ഇരിക്കുന്ന വ്യക്തികളെ തെറ്റായ ആരോപണങ്ങൾ വാർത്തയിലൂടെ പ്രക്ഷേപണം ചെയ്ത് അവഹേളിക്കുന്നതായും കോടതി നിരീക്ഷിച്ചു. തനിക്കും ലുലു ഗ്രൂപ്പിനും എതിരായ അപകീർത്തികരവും സ്വകാര്യത ലംഘിക്കുന്നതും ജീവിക്കുവാനുള്ള അവകാശം ഹനിക്കുന്നതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് സാജൻ സ്‌കറിയയെയും അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കുന്നവരെയും വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള യൂസഫലിയുടെ ഹർജി പരിഗണിച്ച് കൊണ്ടാണ്…
Read More » -
Crime
ചിറ്റൂരില്‍ മോഷണകുറ്റം ആരോപിച്ച് ബാലനെ മര്‍ദ്ദിച്ച സംഭവം: പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ കേസെടുത്തു
പാലക്കാട്: ചിറ്റൂരില്‍ പട്ടിക വിഭാഗത്തില്‍പ്പെട്ട ബാലനെ മോഷണകുറ്റമാരോപിച്ച് മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചെന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അടിയന്തിരമായി അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാലക്കാട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനും, പാലക്കാട് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
Read More » -
Kerala
ശമ്പള വിതരണത്തിൽ വീഴ്ച വരുത്തുന്ന സ്വകാര്യ സ്വാശ്രയ എൻജിനീയറിംഗ് കോളജുകളുടെ അഫിലിയേഷൻ റദ്ദാക്കും; മാനേജ്‌മെന്റുകൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി സാങ്കേതിക സർവകലാശാല, പരിശോധനയ്ക്ക് പ്രത്യേക കമ്മിറ്റി
തിരുവനന്തപുരം: ശമ്പള വിതരണത്തിൽ വീഴ്ച വരുത്തുന്ന സ്വകാര്യ സ്വാശ്രയ എൻജിനീയറിംഗ് കോളജ് മാനേജ്മെന്റുകൾക്കെതിരേ കടുത്ത നടപടിക്ക് സാങ്കേതിക സർവകലാശാല. അധ്യാപകർക്ക് ശമ്പളം നൽകാത്ത സ്വകാര്യ സ്വാശ്രയ എൻജിനീയറിംഗ് കോളജുകളിൽ കർശന പരിശോധന നടത്തുന്നതിനായി സർവകലാശാല പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തി. കോട്ടയം ഗുരുദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (ജിസാറ്റ്), തൃശൂർ റോയൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പീരുമേട് മാർ ബസേലിയോസ് ക്രിസ്ത്യൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, തൃശൂർ ഐഇഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം ജോൺ കോക്സ് മെമ്മോറിയൽ C.S.I ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പത്തനംതിട്ട മുസലിയാർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി എന്നീ ആറ് കോളേജിലുകളിലാകും ആദ്യ ഘട്ടത്തിൽ പരിശോധന നടത്തുക. വിവിധ സ്വാശ്രയ എൻജീനിയറിംഗ് കോളേജുകളും അധ്യാപകർക്ക് കൃത്യ സമയത്ത് ശമ്പളം നൽകുന്നില്ല എന്ന പരാതി ഏറെ നാളുകളായി ഉയരുന്നുണ്ട്. ഇത് സംബന്ധിച്ച വിഷയത്തിൽ ഇടപെടണമെന്ന് ഹൈക്കോടതി പല തവണ സർവകലാശാലയ്‌ക്ക് നിർദ്ദേശം…
Read More »