CrimeNEWS

പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കണ്ടെത്തുന്നവർക്ക് മൂന്ന് മുതൽ ഏഴ് ലക്ഷം രൂപ വരെ ഇനാം ! പ്രഖ്യാപിച്ച് എൻഐഎയുടെ പോസ്റ്റർ

പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കണ്ടെത്തുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് എൻഐഎയുടെ പോസ്റ്റർ. മൂന്ന് മുതൽ ഏഴ് ലക്ഷം രൂപ വരെയാണ് ഇനാം തുക. വല്ലപ്പുഴ പഞ്ചായത്തിലാണ് എൻഐഎ പോസ്റ്റർ പതിച്ചിരിക്കുന്നത്. കൂറ്റനാട് സ്വദേശി ശാഹുൽ ഹമീദ്, ഞാങ്ങാട്ടിരി സ്വദേശി അബ്ദുൽ റഷീദ് കെ, ശങ്കരമംഗലം സ്വദേശി മുഹമ്മദ് മൻസൂർ, നെല്ലായ സ്വദേശി മുഹമ്മദലി കെപി, പറവൂർ സ്വദേശി അബ്ദുൽ വഹാബ് വിഎ, പേര് വിവരങ്ങളില്ലാത്ത ഫോട്ടോയിലെ വ്യക്തി എന്നിവരെ കണ്ടെത്തുന്നവർക്കാണ് എൻഐഎ ഇനാം പ്രഖ്യാപിച്ചിരുക്കുന്നത്. അഞ്ച് ദിവസങ്ങൾക്ക് മുമ്പാണ് എൻഐഎ പഞ്ചായത്ത് ഓഫീസിൽ പോസ്റ്റർ പതിച്ചത്.

Back to top button
error: