Month: May 2023

  • Crime

    സിദ്ദിഖി​ന്റെ കൊലപാതകം: കൊല നടത്താൻ ഉപയോഗിച്ച ചുറ്റിക, മൃതദേഹം മുറിക്കാൻ ഉപയോഗിച്ച ഇലക്ട്രിക് കട്ടർ തുടങ്ങി നിർണായക തെളിവുകൾ പൊലീസ് കണ്ടെത്തി

    കോഴിക്കോട്: ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവുകൾ പൊലീസ് കണ്ടെത്തി. കോഴിക്കോട്ടെ ഹോട്ടലിൽ വച്ച് കൊല നടത്താൻ ഉപയോഗിച്ച ചുറ്റിക, മൃതദേഹം മുറിക്കാൻ ഉപയോഗിച്ച ഇലക്ട്രിക് കട്ടർ, മരിച്ച സിദ്ദിഖിൻറെ എടിഎം കാർഡ്, ചോരപുരണ്ട വസ്ത്രങ്ങൾ എന്നിവ മലപ്പുറം അങ്ങാടിപ്പുറത്തിനടുത്ത് ചീരാട്ട്മലയിൽ നിന്നാണ് കണ്ടെടുത്തത്. മൃതദേഹവശിഷ്ടങ്ങൾ ട്രോളി ബാഗുകളിൽ ആക്കി അട്ടപ്പാടി ചുരത്തിൽ തള്ളിയ ശേഷമാണ് പ്രതികൾ ആളൊഴിഞ്ഞ ഈ പ്രദേശത്ത് ഇവ ഉപേക്ഷിച്ചത്. മുഖ്യപ്രതികളായ ഷിബിലി, ഫർഹാന എന്നിവരുമായി തിരൂർ പൊലീസാണ് തെളിവെടുപ്പ് നടത്തിയത്. മൊബൈൽ ഫോണുകൾ അടക്കം കണ്ടെത്താൻ അടുത്ത ദിവസങ്ങളിൽ കോഴിക്കോട്, അട്ടപ്പാടി ചുരം എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തും. ഹണി ട്രാപ്പിനിടെ സിദ്ദിഖിൻറെ കൊലപാതകം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. സിദ്ദിഖിനെ നഗ്നനാക്കി ഫോട്ടോയെടുക്കാൻ ശ്രമിച്ചത് എതിർത്തപ്പോൾ‍ ഷിബിലി ചുറ്റിക കൊണ്ട് തലയ്ക്കും നെഞ്ചിനും അടിച്ച് വീഴ്ത്തി. ഫർഹാനയാണ് ചുറ്റിക എടുത്ത് നൽകിയത്. മറ്റൊരു പ്രതിയായ ആഷിഖ്. സിദ്ദിഖിൻറെ വാരിയെല്ലിന് ചവിട്ടുകയും ചെയ്തു. കൊലപാതകത്തിന് ശേഷം…

    Read More »
  • LIFE

    മലയാളത്തില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത 2018ന് തെലുങ്ക് റിലീസിലും മികച്ച പ്രതികരണം; ആദ്യ ദിനം നേടിയ കളക്ഷന്‍

    ഒടിടി റിലീസിലൂടെ ഭാഷാതീതമായ സ്വീകാര്യത പല മലയാള ചിത്രങ്ങളും സമീപ വർഷങ്ങളിൽ നേടിയിട്ടുണ്ട്. എന്നാൽ മറ്റ് തെന്നിന്ത്യൻ ഭാഷാ ചിത്രങ്ങൾ നേടുന്നതുപോലെ ഇതരഭാഷാ പതിപ്പുകളിലൂടെ മറ്റു സംസ്ഥാനങ്ങളിൽ ബോക്സ് ഓഫീസ് വിജയം നേടാൻ മലയാള സിനിമയ്ക്ക് സമീപകാലത്ത് സാധിച്ചിട്ടില്ല. എന്നാൽ മലയാളത്തിൽ കളക്ഷൻ റെക്കോർഡുകൾ തകർത്ത 2018 ന് അത് സാധിച്ചേക്കും എന്ന ആദ്യ സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. ചിത്രത്തിൻറെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ റിലീസ് ഇന്നലെ ആയിരുന്നു. ഭേദപ്പെട്ട സ്ക്രീൻ കൗണ്ടോടെയാണ് ചിത്രം ആന്ധ്ര, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങൾക്കൊപ്പം ഉത്തരേന്ത്യയിലും റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇക്കൂട്ടത്തിൽ തെലുങ്ക് പതിപ്പാണ് ഏറ്റവും മികച്ച പ്രതികരണം നേടിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. റിലീസ് ദിനത്തിൽ തെലുങ്ക് പതിപ്പ് നേടിയിരിക്കുന്നത് 1.01 കോടിയാണെന്നാണ് വിതരണക്കാർ അറിയിക്കുന്നത്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് അപൂർവ്വ നേട്ടമാണിത്. തെലുങ്ക് പതിപ്പിൻറെ ഹൈദരാബാദിൽ സംഘടിപ്പിച്ച വിജയാഘോഷത്തിലും തുടർന്ന് നടന്ന വാർത്താസമ്മേളനത്തിലും പങ്കെടുക്കാൻ ടൊവിനോ തോമസ്, അപർണ ബാലമുരളി, ജൂഡ് ആന്തണി…

    Read More »
  • India

    സ്‌കൂളില്‍ വിളമ്ബിയ ഉച്ചഭക്ഷണത്തില്‍ പാമ്പ്

    പട്‌ന: ബിഹാറിലെ അരാരിയയില്‍ സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ പാമ്ബിനെ കണ്ടെത്തി.ഫര്‍ബിസ്‌ഗഞ്ച് സബ്‌ഡിവിഷന്‍ ഏരിയയിലെ സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. ഇക്കഴിഞ്ഞ ശനിയാഴ്‌ചയാണ് സംഭവം. വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം വിളമ്ബുന്നതിനിടെയാണ് പാമ്ബിനെ കണ്ടത്.എന്നാല്‍ പാമ്ബിനെ കണ്ടെത്തിയപ്പോഴേക്കും നിരവധി കുട്ടികള്‍ ഭക്ഷണം കഴിച്ച്‌ തുടങ്ങിയിരുന്നു.ഇവരെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   25 വിദ്യാര്‍ഥികളെയാണ് ആശുപത്രിയിലെത്തിച്ചത്.ഭക്ഷണം കഴിച്ച വിദ്യാര്‍ഥികളില്‍ പലരും ‍ഛര്ദ്ദിക്കുകയും ചെയ്‌തു. ഉടന്‍ തന്നെ വിദ്യാര്‍ഥികളെ ഫോര്‍ബ്‌സ്‌ഗഞ്ച് സബ് ഡിവിഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വാര്‍ത്ത പുറത്തറിഞ്ഞതോടെ നാട്ടുകാരും വിദ്യാര്‍ഥികളുടെ കുടുംബവും സ്‌കൂളിലെത്തി അധ്യാപകരെ കയ്യേറ്റം ചെയ്യാന്‍ ആരംഭിച്ചു.സ്‌കൂളിലെത്തിയ ഏതാനും പേര്‍ പ്രധാനാധ്യാപകനെ മര്‍ദിക്കുകയും ചെയ്‌തു.   വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ജോഗ്‌ബാനി പൊലീസ് വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഉത്തരവാദികള്‍ക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കുമെന്നും ഉറപ്പ് നൽകി.   അതേസമയം ‍ഉച്ചഭക്ഷണത്തില് പാമ്ബ് എത്തിയത് എങ്ങനെയെന്നത് ആശ്ചര്യകരമായ കാര്യമാണെന്ന് എസ്‌ഡിഒ സുരേന്ദ്ര അല്‍ബെല പറഞ്ഞു. വിഷയത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നൂറോളം…

    Read More »
  • India

    വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്ക് പരസ്യമായി ആയുധ പരിശീലനം

    ജയ്പൂര്‍: രാജസ്ഥാനില്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്ക് പരസ്യമായി ആയുധ പരിശീലനം.ജോധ്പൂരിലാണ് വി.എച്ച്‌.പിയുടെയും വനിതാ വിഭാഗമായ ദുര്‍ഗവാഹിനിയുടെയും നേതൃത്വത്തില്‍ ഏഴു ദിവസം നീണ്ടുനിന്ന പരിശീലനം നടന്നത്. തോക്ക് മുതല്‍ ചുരിക വരെയുള്ള ആയുധങ്ങള്‍ ഉപയോഗിക്കാനാണ് പരിശീലനം നല്‍കിയത്.ജോധ്പൂരിലെ സരസ്വതി വിദ്യാമന്ദിരത്തിലായിരുന്നു ഏഴു ദിവസത്തെ പരിപാടി നടന്നത്.   പരിശീലനത്തിന്റെ ദൃശ്യങ്ങള്‍ ദേശീയ മാദ്ധ്യമമായ ‘എ.ബി.പി ലൈവ്’ ആണ് പുറത്തുവിട്ടത്.കരാട്ടെ ഉള്‍പ്പെടെയുള്ള ആയോധനകലകളിലും പരിശീലനമുണ്ടായിരുന്നു. 200ലേറെ പെണ്‍കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം രാജ്യത്തെ വിവിധ പ്രതിപക്ഷ കക്ഷികൾ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.പരസ്യമായി ആയുധപരിശീലനം നടത്തിയിട്ടും കേസ് എടുക്കാത്തതെന്തെ എന്നവർ ചോദിച്ചു.

    Read More »
  • Kerala

    വിരമിക്കല്‍ സത്‌കാരത്തില്‍ പങ്കെടുക്കാനെത്തിയ അദ്ധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

    തിരുവനന്തപുരം: സഹപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച വിരമിക്കല്‍ സത്‌കാരത്തില്‍ പങ്കെടുക്കാനെത്തിയ അദ്ധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. വെഞ്ഞാറമൂട് പിരപ്പൻകോട് ഗവണ്‍മെന്റ് സ്‌കൂളിലെ അദ്ധ്യാപികയായ മിനി (56) ആണ് മരിച്ചത്. കാരേറ്റ് പേടികുളം സ്വദേശിനിയാണ്.   വെഞ്ഞാറമൂട്ടിലെ ഹോട്ടലിലായിരുന്നു വിരുന്ന് സംഘടിപ്പിച്ചത്. ഇതില്‍ പങ്കെടുക്കാൻ കാറിലെത്തിയ മിനി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ സഹപ്രവര്‍ത്തകര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ മാസം 31ന് ആയിരുന്നു മിനി വിരമിക്കേണ്ടിയിരുന്നത്

    Read More »
  • Kerala

    കേരളത്തിലെ കോൺഗ്രസിൽ മാത്രം അഞ്ച് ഗ്രൂപ്പ്:വി എം സുധീരൻ

    തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ അഞ്ച് ഗ്രൂപ്പുണ്ടെന്ന രൂക്ഷ വിമര്‍ശനം ഉയര്‍ത്തി മുതിര്‍ന്ന നേതാവ് വി.എം.സുധീരൻ. പിറന്നാളാഘോഷത്തിനിടെയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തെ മുതിര്‍ന്ന നേതാവായ വി.എം. സുധീരൻ രൂക്ഷമായി വിമര്‍ശിച്ചത്.താൻ കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോള്‍ രണ്ട് ഗ്രൂപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ ഇപ്പോള്‍ ഗ്രൂപ്പുകള്‍ അഞ്ചായെന്ന് സുധീരൻ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍ ഇടവും വലവും ഇരിക്കെയായിരുന്നു സുധീരന്റെ കടുത്ത ആക്രമണം. പിറന്നാളാഘോഷം ഉദ്ഘാടനം ചെയ്ത കെ. സുധാകരൻ, വി.എം. സുധീരൻ പാര്‍ട്ടി സംഘടന രംഗത്ത് സജീവമാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെ പരാമര്‍ശിച്ചായിരുന്നു സുധീരന്റെ പ്രസംഗം.   അതേസമയം സുധീരന് മറപടിയുമായി കെ. മുരളീധരൻ എം.പി രംഗത്തെത്തി. പാര്‍ട്ടിയിലെ ഗ്രൂപ്പുകളുടെ കണക്കെടുക്കേണ്ട സമയമല്ലിതെന്ന് മുരളീധരൻ പറഞ്ഞു.2016ലെ കാര്യം ഇപ്പോള്‍ പറഞ്ഞിട്ട് കാര്യമില്ല. ശ്രദ്ധിക്കേണ്ടത് 2024 ആണ്.പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോവുകയാണ് വേണ്ടത്. സുധീരൻ പാര്‍ട്ടിക്കൊപ്പം പ്രവര്‍ത്തിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

    Read More »
  • India

    കൊല്ലപ്പെട്ട ബിജെപി നേതാവിന്റെ ഭാര്യയെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു

    ബംഗളൂരു: കര്‍ണാടകയില്‍ കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടരുവിന്റെ ഭാര്യയ്ക്ക് ബിജെപി സര്‍ക്കാര്‍ നല്‍കിയ താത്കാലിക നിയമനം റദ്ദാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍. മംഗളൂരുവിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലെ ദുരന്തനിവാരണ വിഭാഗത്തിലെ താത്കാലിക ജീവനക്കാരിയായിരുന്നു പ്രവീണിന്റെ ഭാര്യ നൂതൻകുമാരി. അതേസമയം ‍ സർക്കാർ മാറുമ്ബോള്‍ മുൻകാല താത്കാലിക നിയമനങ്ങള്‍ റദ്ദാക്കുന്നത് സ്വാഭാവികമാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ എം.ആര്‍ രവികുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

    Read More »
  • Kerala

    ആറ് ജില്ലകളിൽ ഗസ്റ്റ് അധ്യാപക ഒഴിവുകൾ

    കോട്ടയം: കുറിച്ചി ഗവണ്‍മെന്റ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ ഇക്കണോമിക്സ് (സീനിയര്‍), ബോട്ടണി (സീനിയര്‍), കെമിസ്ട്രി (ജൂനിയര്‍), മാത്തമാറ്റിക്സ് (ജൂനിയര്‍) എന്നീ തസ്തികയില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ മേയ് 30 ന് രാവിലെ 11 നകം ബയോഡേറ്റയും അസല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി സ്കൂള്‍ ഓഫീസിലെത്തണം. വിശദ വിവരത്തിന് ഫോണ്‍ : 0481 2320472 കാസറഗോഡ് പെരിയയിലുളള ഗവ. പോളിടെക്നിക്ക് കോളേജില്‍ കമ്ബ്യൂട്ടര്‍, മെക്കാനിക്കല്‍, ഇലക്‌ട്രോണിക്സ്, ഇലക്‌ട്രിക്കല്‍, സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലെ ഒഴിവുള്ള ലക്ച്ചറര്‍ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ജൂണ്‍ രണ്ട്, അഞ്ച്, ആറ്, എട്ട് തീയ്യതികളില്‍ നടക്കും. ജൂണ്‍ രണ്ടിന് കമ്ബ്യൂട്ടര്‍, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങള്‍ക്കും, അഞ്ചിന് ഇലക്‌ട്രോണിക്സ് എഞ്ചിനീയറിംഗിനും, ആറിന് ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിംഗിനും, എട്ടിന് സിവില്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങള്‍ക്കുമാണ് കൂടിക്കാഴ്ച്ച. ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് 60 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയ എഞ്ചിനീയറിംഗ് ബിരുദമാണ് കുറഞ്ഞ യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് :…

    Read More »
  • Kerala

    അരിക്കൊമ്പൻ പരാജയപ്പെട്ട പരീക്ഷണ ഇപ്പോഴുള്ളത് വരുത്തി വച്ച ദുരന്തമെന്ന് ജോസ് കെ മാണി

    തൃശൂർ: അരിക്കൊമ്പൻ വിഷയത്തിൽ വിദഗ്ധ സമിതി നിർദ്ദേശം തെറ്റെന്ന് തെളിഞ്ഞുവെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് പരാജയമെന്ന് നേരത്തേ പറഞ്ഞിരുന്നു. ഇപ്പോഴുള്ളത് വരുത്തി വച്ച ദുരന്തമാണ്. സംഭവത്തിൽ കേന്ദ്ര സർക്കാർ കാഴ്ചക്കാരാവരുത്. ഉടൻ നടപടിയെടുക്കുകയും നിയമ ഭേദഗതി വരുത്തുകയും വേണം. മനുഷ്യന്റെ ചോര വീഴ്ത്തിയുള്ള വന്യമൃഗ സ്നേഹം പാടില്ല. ഈ സംഭവത്തിൽ പരിഹാരത്തിന് സംസ്ഥാന സർക്കാർ മുൻ കൈയെടുക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. കോടതി തീരുമാനത്തിലെത്താൻ കാരണം വിദഗ്ധ സമിതി റിപ്പോർട്ടാണെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു. അരിക്കൊമ്പൻ പരാജയപ്പെട്ട പരീക്ഷണമെന്ന് നേരത്തേ ജോസ് കെ മാണി പ്രതികരിച്ചിരുന്നു. ആനയെ ഇത്തരത്തിൽ മാറ്റിവിടുക എന്നത് വിദേശരാജ്യങ്ങളിൽ അടക്കം പരാജയപ്പെട്ട പരീക്ഷണമാണെന്ന് ജോസ് കെ മാണി പറ‍ഞ്ഞു. വന്യമൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വലിയ ദുരന്തമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും ജോസ് കെ മാണി കോട്ടയത്ത്‌ പ്രതികരിച്ചു.

    Read More »
  • Kerala

    എടപ്പാള്‍ സി.എച്ച്‌സിയില്‍ വിവിധ ഒഴിവുകള്‍

    പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് 2023-24 ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി എടപ്പാള്‍ സി.എച്ച്‌.സിയില്‍ ആരംഭിക്കുന്ന കമ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്മെന്റ് സെന്ററിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കണ്‍സള്‍ട്ടേഷൻ (യോഗ്യത: എം.ഫില്‍ ക്ലിനിക്കല്‍ സൈക്കോളജി ആന്റ് ആര്‍.സി.ഐ രജിസ്ട്രേഷൻ), റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റ് (എം.ഫില്‍ റീഹാബിലിറ്റേഷൻ, സൈക്കോളജി അല്ലെങ്കില്‍ പി.ജി.ഡി.ആര്‍.പി, ആര്‍.സി.ഐ രജിസ്ട്രേഷൻ), സ്പീച്ച്‌ ലാംഗ്വേജ് പാത്തോളജിസ്റ്റ് തെറാപ്പിസ്റ്റ് (ബി.എസ്.എല്‍.പി ആന്റ് ആര്‍.സി.ഐ രജിസ്ട്രേഷൻ), ഫിസിയോ തെറാപ്പിസ്റ്റ് (ബി.പി.ടി), സ്പെഷ്യല്‍ എഡ്യുക്കേഷൻ (ഡി.എഡ് എസ്.ഇ – എ.എസ്.ഡി അല്ലെങ്കില്‍ ഐ.ഡി ആര്‍.സി.ഐ രജിസ്ട്രേഷൻ), ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് (ബാച്ചിലര്‍ ഓഫ് ഒക്യുപ്പേഷണല്‍ തെറാപ്പി) എന്നീ തസ്തികകളിലേക്ക് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഡാറ്റാ എൻട്രി ഓപ്പറേറ്റര്‍ (പി.ജി.ഡി.സി.എ അല്ലെങ്കില്‍ ഡി.സി.എ) തസ്തികയിലേക്ക് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. എല്ലാ തസ്തികയിലും ഓരോ ഒഴിവ് വീതമാണുള്ളത്. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം മെയ് 31ന് വൈകീട്ട് നാലിനകം…

    Read More »
Back to top button
error: