
പാലക്കാട്: ചിറ്റൂരില്‍ പട്ടിക വിഭാഗത്തില്‍പ്പെട്ട ബാലനെ മോഷണകുറ്റമാരോപിച്ച് മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചെന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അടിയന്തിരമായി അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാലക്കാട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനും, പാലക്കാട് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.