KeralaNEWS

അരിക്കൊമ്പൻ പരാജയപ്പെട്ട പരീക്ഷണ ഇപ്പോഴുള്ളത് വരുത്തി വച്ച ദുരന്തമെന്ന് ജോസ് കെ മാണി

തൃശൂർ: അരിക്കൊമ്പൻ വിഷയത്തിൽ വിദഗ്ധ സമിതി നിർദ്ദേശം തെറ്റെന്ന് തെളിഞ്ഞുവെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് പരാജയമെന്ന് നേരത്തേ പറഞ്ഞിരുന്നു. ഇപ്പോഴുള്ളത് വരുത്തി വച്ച ദുരന്തമാണ്. സംഭവത്തിൽ കേന്ദ്ര സർക്കാർ കാഴ്ചക്കാരാവരുത്. ഉടൻ നടപടിയെടുക്കുകയും നിയമ ഭേദഗതി വരുത്തുകയും വേണം. മനുഷ്യന്റെ ചോര വീഴ്ത്തിയുള്ള വന്യമൃഗ സ്നേഹം പാടില്ല. ഈ സംഭവത്തിൽ പരിഹാരത്തിന് സംസ്ഥാന സർക്കാർ മുൻ കൈയെടുക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. കോടതി തീരുമാനത്തിലെത്താൻ കാരണം വിദഗ്ധ സമിതി റിപ്പോർട്ടാണെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.

അരിക്കൊമ്പൻ പരാജയപ്പെട്ട പരീക്ഷണമെന്ന് നേരത്തേ ജോസ് കെ മാണി പ്രതികരിച്ചിരുന്നു. ആനയെ ഇത്തരത്തിൽ മാറ്റിവിടുക എന്നത് വിദേശരാജ്യങ്ങളിൽ അടക്കം പരാജയപ്പെട്ട പരീക്ഷണമാണെന്ന് ജോസ് കെ മാണി പറ‍ഞ്ഞു. വന്യമൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വലിയ ദുരന്തമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും ജോസ് കെ മാണി കോട്ടയത്ത്‌ പ്രതികരിച്ചു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: