IndiaNEWS

വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്ക് പരസ്യമായി ആയുധ പരിശീലനം

യ്പൂര്‍: രാജസ്ഥാനില്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്ക് പരസ്യമായി ആയുധ പരിശീലനം.ജോധ്പൂരിലാണ് വി.എച്ച്‌.പിയുടെയും വനിതാ വിഭാഗമായ ദുര്‍ഗവാഹിനിയുടെയും നേതൃത്വത്തില്‍ ഏഴു ദിവസം നീണ്ടുനിന്ന പരിശീലനം നടന്നത്.

തോക്ക് മുതല്‍ ചുരിക വരെയുള്ള ആയുധങ്ങള്‍ ഉപയോഗിക്കാനാണ് പരിശീലനം നല്‍കിയത്.ജോധ്പൂരിലെ സരസ്വതി വിദ്യാമന്ദിരത്തിലായിരുന്നു ഏഴു ദിവസത്തെ പരിപാടി നടന്നത്.

 

Signature-ad

പരിശീലനത്തിന്റെ ദൃശ്യങ്ങള്‍ ദേശീയ മാദ്ധ്യമമായ ‘എ.ബി.പി ലൈവ്’ ആണ് പുറത്തുവിട്ടത്.കരാട്ടെ ഉള്‍പ്പെടെയുള്ള ആയോധനകലകളിലും പരിശീലനമുണ്ടായിരുന്നു. 200ലേറെ പെണ്‍കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം രാജ്യത്തെ വിവിധ പ്രതിപക്ഷ കക്ഷികൾ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.പരസ്യമായി ആയുധപരിശീലനം നടത്തിയിട്ടും കേസ് എടുക്കാത്തതെന്തെ എന്നവർ ചോദിച്ചു.

Back to top button
error: