Month: May 2023
-
Kerala
ബൈക്ക് നിയന്ത്രണം വിട്ട് ഇലക്‌ട്രിക് പോസ്റ്റിലിടിച്ചു രണ്ട് വിദ്യാര്‍ഥികള്‍ തല്‍ക്ഷണം മരിച്ചു
കൊല്ലം: ബൈക്ക് നിയന്ത്രണം വിട്ടു ഇലക്‌ട്രിക് പോസ്റ്റിലിടിച്ചു രണ്ട് വിദ്യാര്‍ഥികള്‍ തല്‍ക്ഷണം മരിച്ചു. ചിതറ കല്ലുവെട്ടാംകുഴി ഇരപ്പില്‍ മെഹര്‍ബയില്‍ സുബിന്‍ (18), ഇരപ്പില്‍ ചരുവിള വീട്ടില്‍ അഫ്സല്‍ (17) എന്നിവരാണു മരിച്ചത്.വൈകിട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. പാങ്ങോട് മന്നാനിയ്യ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് സുബിന്‍. അഫ്സല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ ജയിച്ചു നില്‍ക്കുകയായിരുന്നു. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ടു റോഡിനു സമീപത്തെ ഇലക്‌ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു
Read More » -
Local
നെല്ലുസംഭരണം: കർഷകർക്ക് 40.78 കോടി നൽകി; ബാക്കിത്തുക തിങ്കൾ മുതൽ നൽകും
കോട്ടയം: സപ്ളൈകോ വഴി നെല്ലു സംഭരിച്ച വകയിൽ കർഷകർക്കു സർക്കാരിൽ നിന്നു നൽകാനുള്ള തുകയിൽ 40.78 കോടി രൂപ ഇതിനകം വിതരണം ചെയ്തു. ബാക്കിത്തുക വിതരണം ചെയ്യുന്നതിനുള്ള നടപടികൾ തുടങ്ങിയെന്നും ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസനസമിതി യോഗത്തെ ജില്ലാ പാഡി മാർക്കറ്റിംഗ് ഓഫീസർ എം.എസ്. ജോൺസൺ അറിയിച്ചു. 2022-2023 വർഷം രണ്ടാം കൃഷി സീസണിൽ നെല്ലു സംഭരിച്ച വകയിൽ 131.19 കോടി രൂപയാണ് ജില്ലയിലെ കർഷകർക്കു നൽകാനുണ്ടായിരുന്നത്. ഇതിൽ മാർച്ച് 31 വരെ 31.78 കോടി രൂപ കർഷകർക്കു നൽകി. ബാക്കി തുകയിൽ 9.00 കോടി രൂപ കഴിഞ്ഞദിവസങ്ങളിലായി കനറാ ബാങ്ക് വഴി വിതരണം ചെയ്തതതോടെ 40.78 കോടി രൂപ വിതരണം ചെയ്യാനായി. ബാക്കി 90.41 കോടി രൂപ തിങ്കളാഴ്ച മുതൽ വിതരണം ചെയ്തു തുടങ്ങുമെന്നും പാഡി ഓഫീസർ ജില്ലാ വികസന സമിതി യോഗത്തെ അറിയിച്ചു. എസ്.ബി.ഐ, ഫെഡറൽ ബാങ്ക്, കനറാ ബാങ്ക് എന്നീ…
Read More » -
Local
കോട്ടയം ജില്ലാ കളക്ടർ പി.കെ. ജയശ്രീക്ക് യാത്രയയപ്പ് നൽകി ജില്ലാ വികസന സമിതി യോഗം
കോട്ടയം: ജില്ലാ വികസന സമിതി യോഗത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീക്ക് യാത്ര അയപ്പ്. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ പുതിയ ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് മന്ദിരത്തിലെ കോൺഫറൻസ് ഹാളിൽ ചേർന്ന ആദ്യ ജില്ലാ ആസൂത്രണസമിതി യോഗശേഷമായിരുന്നു ജനപ്രതിനിധികളും ജില്ലാ തല ഉദ്യോസ്ഥരും ചേർന്നു ഊഷ്മളമായ യാത്രയയപ്പ് നൽകിയത്. ചടങ്ങിൽ തോമസ് ചാഴികാടൻ എം.പി. മുഖ്യ പ്രഭാഷണം നിർവഹിച്ചു. ജനപക്ഷത്തു നിൽക്കുന്ന ഉദ്യോസ്ഥ എന്ന നിലയിൽ സ്തുത്യർഹമായ പ്രവർത്തനമാണ് ഡോ. പി കെ. ജയശ്രീ നടത്തിയത് എന്നു തോമസ് ചാഴികാടൻ എം.പി. പറഞ്ഞു. ഭരണാധികാരി എന്ന നിലയിൽ സാധാരണക്കാർക്ക് എളുപ്പത്തിൽ ഇടപെടാൻ കഴിഞ്ഞ വ്യക്തിയാണ് ഡോ: പി.കെ. ജയശ്രീ എന്നു സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ചൂണ്ടിക്കാട്ടി. കാഞ്ഞിരപ്പള്ളി ബൈപാസിന് സ്ഥലമേറ്റെടുക്കുന്നതടക്കമുള്ള ജില്ലയുടെ വികസന പ്രവർത്തനങ്ങളിൽ ജില്ലാ കളക്ടറുടെ സംഭാവന വില മതിക്കാനാവാത്തതാണെന്ന് ചീഫ് വിപ്പ് പറഞ്ഞു. ജനപ്രതിനിധികൾ പുലർത്തേണ്ട സംയമനവും ഉദ്യോഗസ്ഥർ പുലർത്തേണ്ട നിയമപരമായ നിഷ്‌കർഷയും സമ്മേളിച്ച…
Read More » -
India
ജോലിക്കാരുടെ കുളിമുറി ദൃശ്യങ്ങള്‍ പകർത്തിയ കാറ്ററിംഗ് ഉടമ അറസ്റ്റിൽ
ബംഗളൂരു: സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതികളുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇത് വച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ കാറ്ററിംഗ് ഉടമയായ യുവാവ് അറസ്റ്റില്‍. കുന്താപുര സ്വദേശിയായ രഘുറാമിനെയാണ് എച്ച്.എ.എല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.നിസര്‍ഗ ഗാര്‍ഡനിലാണ് സംഭവം.പ്രതിയുടെ കാറ്ററിങ് ശാലയില്‍ ജോലി ചെയ്യുന്ന 22കാരിയായ ബംഗാള്‍ സ്വദേശിനിയുടെ കുളിമുറി ദൃശ്യം പകർത്തവെയാണ് യുവാവ് പിടിയിലായത്. ഇതു ശ്രദ്ധയില്‍പെട്ട മറ്റു യുവതികള്‍ ബഹളംവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.മറ്റു പെണ്‍കുട്ടികളുടെയും നഗ്നചിത്രങ്ങൾ ഇയാൾ ഇത്തരത്തിൽ പകർത്തിയിരുന്നു. ലൈംഗികമായി വഴങ്ങിയില്ലെങ്കില്‍ വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Read More » -
Local
എം.ജി. സർവകലാശാലയുടെ സഹകരണത്തോടെ പദ്ധതികൾ ആരംഭിക്കാനൊരുങ്ങി അതിരമ്പുഴ ഗ്രാമപഞ്ചായത്ത്
കോട്ടയം: എം.ജി. സർവകലാശാലയുടെ സഹകരണത്തോടെ വിവിധ പദ്ധതികൾ ആരംഭിക്കാനൊരുങ്ങി അതിരമ്പുഴ ഗ്രാമപഞ്ചായത്ത്. പ്രാരംഭപ്രവർത്തനങ്ങളുടെ ഭാഗമായി എം.ജി സർവകലാശാലയിൽ നടന്ന ചടങ്ങിൽ അതിരമ്പുഴ ഗ്രാമപഞ്ചായത്തും സർവകലാശാലയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. എം.ജി സർവകലാശാല വൈസ് ചാൻസിലർ ഡോ. സാബു തോമസ്, രജിസ്ട്രാർ ഡോ. ബി. പ്രകാശ്കുമാർ, പഞ്ചായത്ത് സൂപ്രണ്ട് രമ്യാ സൈമൺ എന്നിവർ കരാറിൽ ഒപ്പുവച്ചു. ഗ്രാമപഞ്ചായത്തിലെ പത്താം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്കു സർവകലാശാല ലൈബ്രറി ഉപയോഗിക്കാൻ പദ്ധതി വഴിയൊരുക്കും. മദ്യം, മയക്കുമരുന്ന് തുടങ്ങിയ സാമൂഹിക വിപത്തുകളെ പറ്റിയുള്ള അവബോധം പുതു തലമുറയിലേക്ക് എത്തിച്ചു കൊടുക്കുവാനും അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകർക്ക് തങ്ങളുടെ ഭാവി ജീവിതം കരുപിടിപ്പിക്കാനുള്ള മാർഗനിർദേശപദ്ധതികൾ ആവിഷ്‌കരിക്കാനും പദ്ധതി ലക്ഷ്യമിടുന്നത്. അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ പൗരാണികവും ചരിത്രപരവുമായ സ്ഥലങ്ങളും സ്മാരകങ്ങളും സ്തൂപങ്ങളും സംരക്ഷിക്കാനും പുതിയ സംരംഭകർക്ക് സ്റ്റാർട്ട് അപ് പദ്ധതികൾ എളുപ്പത്തിൽ നടപ്പാക്കാനും ആരോഗ്യരംഗത്തും പാലിയേറ്റീവ് പ്രവർത്തനങ്ങളിലും പദ്ധതികൾ ആവിഷ്‌കരിക്കാനും, റിസോഴ്സ് മാപ്പിങ്, മാലിന്യ നിർവഹണ സംവിധാനം, അതിരമ്പുഴയിലെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങൾ കൂട്ടിയിണക്കി…
Read More » -
Kerala
സംസ്ഥാനം വായ്പയെടുക്കുന്നത് കെ.വി. തോമസിന് ഓണറേറിയം നൽകാനോ? കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചതിന് പിന്നാലെ സംസ്ഥാന സർക്കാരിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ
തിരുവനന്തപുരം: കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചതിന് പിന്നാലെ സംസ്ഥാന സർക്കാറിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. സംസ്ഥാനം വായ്പയെടുക്കുന്നത് എന്തിനാണ് കെ വി തോമസിന് ഓണറേറിയം നൽകാനാണോ എന്ന് മുരളീധരൻ പരിഹസിച്ചു. മന്ത്രിമാർക്ക് ധൂർത്തടിക്കാനും വിനോദസഞ്ചാരത്തിനുമാണോ വായ്പയെടുക്കുന്നത്. കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. നിതി ആയോഗ് യോഗത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയോട് നേരിട്ട് ആവശ്യപ്പെടാമായിരുന്നു. എന്നാൽ മുഖ്യമന്ത്രി യോഗം ബഹിഷ്കരിച്ചു. കേരളത്തിന് അർഹമായത് കേന്ദ്രം നൽകുന്നുണ്ട്. വന്യമൃഗങ്ങളെ സംരക്ഷിയ്ക്കാൻ കേന്ദ്രം അനുവദിച്ച പണം സംസ്ഥാനം വേണ്ട രീതിയിൽ ഉപയോഗിക്കാത്തതാണ് അരിക്കൊമ്പൻ അടക്കമുള്ള വിഷയങ്ങൾക്ക് കാരണമെന്നും വി മുരളീധരൻ പറഞ്ഞു.
Read More » -
Crime
അധ്യാപികയും ഡോർമിറ്ററി മദറും ചേർന്ന് ഫോൺ പിടിച്ചെടുത്തു; 14 വയസ്സുകാരി സ്കൂൾ ഡോർമിറ്ററിക്ക് തീ ഇട്ടു, കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു
ജോർജ്‌ടൗണിൽ 14 വയസ്സുകാരി സ്കൂൾ ഡോർമിറ്ററിക്ക് തീ ഇട്ടു. ഡോർമിറ്ററിക്കുള്ളിലുണ്ടായിരുന്ന കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു. അധ്യാപികയും ഡോർമിറ്ററി മദറും ചേർന്ന് ഫോൺ പിടിച്ചെടുത്ത ദേഷ്യത്തിലാണ് 14 കാരിയായ വിദ്യാർത്ഥിനി ഇത്തരത്തിലൊരു ക്രൂരകൃത്യം ചെയ്തത്. ജോർജ്‌ടൗണിൽ നിന്ന് 200 മൈൽ അകലെയുള്ള സെൻട്രൽ ഗയാന മൈനിംഗ് ടൗണിലെ മഹദിയ സെക്കൻഡറി സ്‌കൂളിലെ വനിതാ ഡോർമിറ്ററിയിലാണ് തീപിടിത്തമുണ്ടായത്. ഡോർമിറ്ററിയുടെ വാതിലുകൾ പൂട്ടിയിരുന്നതിനാൽ അപകടത്തിൽ പെട്ട കുട്ടികൾക്ക് രക്ഷപെടാനായില്ല എന്നാണ് അധികൃതർ നൽകുന്ന വിവരം. പ്രായമായ ഒരു വ്യക്തിയുമായി അക്രമം നടത്തിയ പെൺകുട്ടിയ്ക്ക് ബന്ധമുണ്ടെന്ന് കണ്ടത്തിയതിനെ തുടർന്നായിരുന്നു സ്കൂൾ അധികൃതർ ഫോൺ പിടിച്ചെടുത്തത്. ഇതിൽ പ്രകോപിതയായാണ് വിദ്യാർത്ഥിനി ഇത്തരത്തിലൊരു അതിക്രമം നടത്തിയതെന്നാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെറാൾഡ് ഗൗവിയ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞത്. അപകടത്തിൽ ഈ വിദ്യാർത്ഥിനിയ്ക്കും പരിക്കേറ്റിരുന്നു. ഈ ആഴ്ചതന്നെ ഇവരെ ആശുപത്രിയിൽ നിന്നും ജുവനൈൽ തടങ്കലിലേക്ക് മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡോർമിറ്ററിയുടെ വാതിലുകൾ പുറത്ത് നിന്നും പൂട്ടിയിരുന്നതും ഗ്രിൽ ജനാലകളിലൂടെ അകത്ത് ഉണ്ടായിരുന്നവർക്ക്…
Read More » -
Kerala
പത്ത് ആനപ്പാപ്പന്മാരുടെ ഒഴിവിലേക്ക് ഗുരുവായൂർ ദേവസ്വം അപേക്ഷ ക്ഷണിച്ചു
ഗുരുവായൂർ:ആനപ്പാപ്പന്മാരുടെ ഒഴിവിലേക്ക് ഗുരുവായൂർ ദേവസ്വം അപേക്ഷ ക്ഷണിച്ചു.10 പേരുടെ ഒഴിവാണുള്ളത്. ആനപ്പുറത്ത് കയറുക, ആനയെ നടത്തിക്കുക, നെറ്റിപ്പട്ടം കെട്ടുക, ആനയെ തേയ്ക്കുന്ന ചകിരി ചെത്തി തയാറാക്കുക, മരം കയറുക തുടങ്ങിയ മികവുകള്‍ തെളിയിക്കണം. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍മാൻ കെ.ബി.മോഹൻദാസിന്റെ നേതൃത്വത്തില്‍ വിദഗ്ധ സംഘം അടങ്ങിയ പാനലാണ് ഇന്റ്ര്‍വ്യൂ നടത്തുന്നത്. മൂന്നു ദിവസത്തെ ഇൻറര്‍വ്യൂ ആണ് ഉള്ളത്.
Read More » -
Local
വണ്ടാനത്ത് പ്രവര്‍ത്തിക്കുന്ന കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ കെട്ടിടത്തില്‍ തീപിടുത്തം
അമ്പലപ്പുഴ: വണ്ടാനത്ത് പ്രവര്‍ത്തിക്കുന്ന കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ കെട്ടിടത്തില്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെയാണ് തീ പിടിച്ചത്. ബ്ലീച്ചിങ് പൗഡറിന് തീപിടിച്ച് പൂര്‍ണമായി കത്തി നശിക്കുകയായിരുന്നു. അഗ്‌നിരക്ഷാ സേനയുടെ മൂന്ന് യൂണിറ്റ് അരമണിക്കൂറിലധികം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീയണക്കാന്‍ കഴിഞ്ഞത്. തീ പിടുത്തത്തെ തുടര്‍ന്ന് പ്രധാന മരുന്ന് സംഭരണ കേന്ദ്രത്തിലെ ഒമ്പത് എയര്‍ കണ്ടീഷനുകള്‍ കത്തി നശിച്ചു. ഈ കെട്ടിടത്തിന്റെ മുകള്‍ ഭാഗം വരെ തീ പടര്‍ന്നതിനാല്‍ മരുന്നുകളും നശിച്ചതായാണ് സൂചന. രണ്ടു ദിവസം മുമ്പ് ഗോഡൗണില്‍ ഫയര്‍ ഓഡിറ്റിംഗ് നടത്തിയിരുന്നു. ബ്ലീച്ചിംഗ് പൗഡര്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീ ആദ്യം ഉണ്ടായത്. ഇതിന് കാരണം വ്യക്തമായിട്ടില്ല. രണ്ട് മുറികളിലായാണ് പൗഡര്‍ സൂക്ഷിച്ചിരുന്നത്. തൊട്ടടുത്ത മരുന്ന് ഗോഡൗണിലേക്കും തീ പടര്‍ന്നെങ്കിലും ഓട്ടോമാറ്റിക് സംവിധാനം പ്രവര്‍ത്തിച്ചതിനാല്‍ വലിയ നാശനഷ്ടം സംഭവിച്ചില്ല. രാവിലെ പുന്നപ്ര പൊലീസിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ ഡോ: ഷിബുലാല്‍ സംഭവ സ്ഥലം…
Read More » -
India
ഉയർന്ന പെൻഷൻ അപേക്ഷിക്കാനുള്ള സമയപരിധി അടുത്ത മാസം അവസാനിക്കും
എംപ്ലോയീസ് പെൻഷൻ സ്കീമിന് (ഇപിഎസ്) കീഴിൽ ഉയർന്ന പെൻഷൻ അപേക്ഷിക്കാനുള്ള സമയപരിധി അടുത്ത മാസം അവസാനിക്കും. മെയ് വരെയായിരുന്നു ആദ്യം അനുവദിച്ചിരുന്ന സമയപരിധി. എന്നാൽ കാലാവധി വീണ്ടും നീട്ടി ജൂൺ 26 വരെയാണ് ഇപ്പോൾ സമയപരിധി. ഇത് രണ്ടാം തവണയാണ് ഇപിഎഫ്ഒ സമയപരിധി നീട്ടുന്നത്. 2022 നവംബർ 4-ന് നൽകിയ ഉത്തരവിലാണ് സുപ്രീം കോടതി ആദ്യം മാർച്ച് 3 വരെ സമയപരിധി നിശ്ചയിച്ചത്. താൽപ്പര്യമുള്ള വരിക്കാർക്ക് ഉയർന്ന പെൻഷൻ തിരഞ്ഞെടുക്കാൻ അനുവദിക്കുന്നതിനായി ഇപിഎഫ്ഒ പിന്നീട് മെയ് 3 വരെ സമയപരിധി നീട്ടി. പിന്നീട് 26 ജൂൺ 2023 വരെ നീട്ടി. സുപ്രീം കോടതി വിധിയിൽ സമയപരിധി നിശ്ചയിച്ചതിന് ശേഷം യോഗ്യരായ ജീവനക്കാർക്കുള്ള ഓൺലൈൻ അപേക്ഷാ സൗകര്യം പുനഃസ്ഥാപിക്കാൻ ഇപിഎഫ്ഒ ഏറെ സമയമെടുത്തതാണ് സമയപരിധി നീട്ടിയതിന് കാരണം. എംപ്ലോയീസ് പെൻഷൻ പദ്ധതി ഏതാനും വർഷങ്ങൾക്ക് മുമ്പ് വരെ വിരലിലെണ്ണാവുന്ന ആളുകൾക്ക് മാത്രമേ ലഭിച്ചിരുന്നുള്ളൂ. തുടക്കത്തിൽ സർക്കാർ ജീവനക്കാർക്ക് മാത്രമാണ് ഈ പദ്ധതിക്ക് അർഹതയുണ്ടായിരുന്നത്.…
Read More »