തിരുവനന്തപുരം: സഹപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച വിരമിക്കല്‍ സത്‌കാരത്തില്‍ പങ്കെടുക്കാനെത്തിയ അദ്ധ്യാപിക കുഴഞ്ഞുവീണ് മരിച്ചു.
വെഞ്ഞാറമൂട് പിരപ്പൻകോട് ഗവണ്‍മെന്റ് സ്‌കൂളിലെ അദ്ധ്യാപികയായ മിനി (56) ആണ് മരിച്ചത്. കാരേറ്റ് പേടികുളം സ്വദേശിനിയാണ്.
വെഞ്ഞാറമൂട്ടിലെ ഹോട്ടലിലായിരുന്നു വിരുന്ന് സംഘടിപ്പിച്ചത്. ഇതില്‍ പങ്കെടുക്കാൻ കാറിലെത്തിയ മിനി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ സഹപ്രവര്‍ത്തകര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ മാസം 31ന് ആയിരുന്നു മിനി വിരമിക്കേണ്ടിയിരുന്നത്