IndiaNEWS

സ്‌കൂളില്‍ വിളമ്ബിയ ഉച്ചഭക്ഷണത്തില്‍ പാമ്പ്

പട്‌ന: ബിഹാറിലെ അരാരിയയില്‍ സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ പാമ്ബിനെ കണ്ടെത്തി.ഫര്‍ബിസ്‌ഗഞ്ച് സബ്‌ഡിവിഷന്‍ ഏരിയയിലെ സെക്കണ്ടറി സ്‌കൂളിലാണ് സംഭവം.

ഇക്കഴിഞ്ഞ ശനിയാഴ്‌ചയാണ് സംഭവം. വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം വിളമ്ബുന്നതിനിടെയാണ് പാമ്ബിനെ കണ്ടത്.എന്നാല്‍ പാമ്ബിനെ കണ്ടെത്തിയപ്പോഴേക്കും നിരവധി കുട്ടികള്‍ ഭക്ഷണം കഴിച്ച്‌ തുടങ്ങിയിരുന്നു.ഇവരെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

25 വിദ്യാര്‍ഥികളെയാണ് ആശുപത്രിയിലെത്തിച്ചത്.ഭക്ഷണം കഴിച്ച വിദ്യാര്‍ഥികളില്‍ പലരും ‍ഛര്ദ്ദിക്കുകയും ചെയ്‌തു. ഉടന്‍ തന്നെ വിദ്യാര്‍ഥികളെ ഫോര്‍ബ്‌സ്‌ഗഞ്ച് സബ് ഡിവിഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വാര്‍ത്ത പുറത്തറിഞ്ഞതോടെ നാട്ടുകാരും വിദ്യാര്‍ഥികളുടെ കുടുംബവും സ്‌കൂളിലെത്തി അധ്യാപകരെ കയ്യേറ്റം ചെയ്യാന്‍ ആരംഭിച്ചു.സ്‌കൂളിലെത്തിയ ഏതാനും പേര്‍ പ്രധാനാധ്യാപകനെ മര്‍ദിക്കുകയും ചെയ്‌തു.

 

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ജോഗ്‌ബാനി പൊലീസ് വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഉത്തരവാദികള്‍ക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കുമെന്നും ഉറപ്പ് നൽകി.

 

അതേസമയം ‍ഉച്ചഭക്ഷണത്തില് പാമ്ബ് എത്തിയത് എങ്ങനെയെന്നത് ആശ്ചര്യകരമായ കാര്യമാണെന്ന് എസ്‌ഡിഒ സുരേന്ദ്ര അല്‍ബെല പറഞ്ഞു. വിഷയത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നൂറോളം കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ടെന്നും എന്നാല്‍ 25 വിദ്യാര്‍ഥികള്‍ക്ക് വിവിധ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതെന്നും അവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും വിദ്യാര്‍ഥികളുടെ ആരോഗ്യ നില തൃപ്‌തികരമാണെന്നും അല്‍ബെല പറഞ്ഞു.

Back to top button
error: