കാസറഗോഡ് പെരിയയിലുളള ഗവ. പോളിടെക്നിക്ക് കോളേജില്‍ കമ്ബ്യൂട്ടര്‍, മെക്കാനിക്കല്‍, ഇലക്‌ട്രോണിക്സ്, ഇലക്‌ട്രിക്കല്‍, സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലെ ഒഴിവുള്ള ലക്ച്ചറര്‍ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ജൂണ്‍ രണ്ട്, അഞ്ച്, ആറ്, എട്ട് തീയ്യതികളില്‍ നടക്കും. ജൂണ്‍ രണ്ടിന് കമ്ബ്യൂട്ടര്‍, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങള്‍ക്കും, അഞ്ചിന് ഇലക്‌ട്രോണിക്സ് എഞ്ചിനീയറിംഗിനും, ആറിന് ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിംഗിനും, എട്ടിന് സിവില്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങള്‍ക്കുമാണ് കൂടിക്കാഴ്ച്ച. ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് 60 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയ എഞ്ചിനീയറിംഗ് ബിരുദമാണ് കുറഞ്ഞ യോഗ്യത.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0467-2234020, 9995681711.
മാനന്തവാടി ഗവ. കോളേജില്‍ 2023-24 അക്കാദമിക് വര്‍ഷത്തില്‍ ഇലക്‌ട്രോണിക്സ് വിഷയത്തില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ട അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ ഒന്നിന് രാവിലെ 10.30ന് കോളേജ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഹാജരാകണമെന്ന് പ്രിൻസിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04935240351
എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ 2023-2024 അധ്യയന വര്‍ഷത്തേക്ക് കംപ്യൂട്ടര്‍ എഞ്ചിനീയറിംഗ്, കംപ്യൂട്ടര്‍ അപ്ലിക്കേഷൻ എന്നീ വിഷയങ്ങളില്‍ ലക്ചറര്‍മാരെ ആവശ്യമുണ്ട്. താല്‍ക്കാലികമായിട്ടാണ് നിയമനം. യോഗ്യത :- ലക്ചറര്‍ ഇൻ കംപ്യൂട്ടര്‍ എഞ്ചിനീയറിംഗ് : പ്രസ്തുത വിഷയങ്ങളില്‍ ഫസ്റ്റ് ക്ലാസ്സ് എഞ്ചിനീയറിംഗ് ബിരുദം. ലക്ചറര്‍ ഇൻ കംപ്യൂട്ടര്‍ അപ്ലിക്കേഷൻ : ഫസ്റ്റ് ക്ലാസ്സ് എം സി എ ബിരുദം. താല്പര്യമുള്ളവര്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും അസലും കോപ്പികളും സഹിതം മെയ് 29 ന് രാവിലെ 10 മണിക്ക് ഇന്റര്‍വ്യൂവിന് ഹാജരാവേണ്ടതാണെന്ന് പ്രിൻസിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0496 2524920
തിരുവനന്തപുരം തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ മാത്തമാറ്റിക്സ്, ജ്യോഗ്രഫി, എജുക്കേഷണല്‍ ടെക്നോളജി, ഫൗണ്ടേഷൻ ഓഫ് എജുക്കേഷൻ, ഫൈൻ ആര്‍ട്സ് / പെര്‍ഫോമിംഗ് ആര്‍ട്സ് എന്നീ വിഷയങ്ങളില്‍ ഓരോ ഗസ്റ്റ് ലക്ചറുടെ ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഉദ്യോഗാര്‍ഥികള്‍ കോളജിലെ വെബ്സൈറ്റില്‍ നിന്നും ബയോഡാറ്റാ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ചതും, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍, പകര്‍പ്പുകള്‍ എന്നിവയുമായി ജൂണ്‍ രണ്ടിന് രാവിലെ 11ന് കോളജില്‍ നേരിട്ട് ഹാജരാകണം.
തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളജില്‍ വിവിധ വിഭാഗത്തിലേക്കുള്ള 2023-24 അദ്ധ്യയന വര്‍ഷത്തേക്കുള്ള ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായുള്ള അഭിമുഖം നടത്തുന്നു. കമ്ബ്യൂട്ടര്‍ സയൻസ് വിഭാഗത്തിലേക്കുള്ള അഭിമുഖം മേയ് 30 പകല്‍ 11 മണിക്കും, അറബിക് വിഭാഗത്തിലേക്കുള്ള അഭിമുഖം ജൂണ്‍ 1 ന് രാവിലെ 10.30നും നടക്കും. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ മേഖലാ ഓഫീസുകളില്‍ ഗസ്റ്റ് ലക്ചര്‍മാരുടെ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജനനത്തീയതി, മുൻപരിചയം ഇവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, മേഖലാ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകള്‍ എന്നിവ സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.
മലപ്പുറം ചുള്ളിക്കോട് ജി.എച്ച്.എസ്.എസില്‍ ഒഴിവുള്ള എല്‍.പി.എസ്.ടി, എച്ച്.എസ്.ടി ഹിന്ദി, നാച്ചുറല്‍ സയൻസ് തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം മെയ് 30ന് രാവിലെ പത്തിന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9495613259.