KeralaNEWS

ശബരിമലയില്‍ റോപ് വേ ഉടൻ;സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയായി

പത്തനംതിട്ട : ശബരിമലയില്‍ റോപ് വേ നിര്‍മ്മിക്കുന്നതിനുള്ള സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയായി.

കഴിഞ്ഞ 19 ന് ആണ് സര്‍വ്വേ ആരംഭിച്ചത്. പമ്ബയില്‍ നിന്ന് സന്നിധാനത്തേക്കുള്ള ചരക്കു നീക്കം അപകടരഹിതവും സുഗമവുമാക്കുന്നതിനും അത്യാവശ്യ ഘട്ടങ്ങളില്‍ ആംബുലല്‍സ് സര്‍വീസായി ഉപയോഗിക്കുന്നതിനുമായാണ് പമ്ബ ഹില്‍ ടോപ്പില്‍ നിന്നും മാളികപ്പുറം പൊലീസ് ബാരക്കിന് സമീപം വരെ 2.8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോപ് വേ നിര്‍മ്മിക്കുന്നത്.

 

ആംബുലൻസ് സര്‍വ്വീസ് കൂടി നടത്തേണ്ടതിനാല്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് നിര്‍മാണം നടത്തുക. പരമാവധി മരങ്ങള്‍ മുറിക്കുന്നത് ഒഴിവാക്കി 40 മീറ്റര്‍ ഉയരത്തില്‍ ഏഴ് മുറികളും രണ്ട് സ്റ്റേഷനുകളുമുള്ള റോപ് വേ പൂര്‍ത്തിയാകാൻ 150 കോടി രുപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്കായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം വനം വകുപ്പിന് ചിന്നക്കനാലില്‍ ഭൂമി ലഭ്യമാക്കിയിട്ടുണ്ട്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: