IndiaNEWS

ഇന്ത്യയുടെ പുതിയ പാര്‍ലിമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ പാര്‍ലിമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (മെയ് 28) രാജ്യത്തിന് സമര്‍പ്പിക്കും.

1927-ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ നിലവിലെ പാര്‍ലിമെന്റ് മന്ദിരം സര്‍ക്കാരിന്റെ ഇന്നത്തെ ആവശ്യങ്ങള്‍ നിറവേറ്റാൻ അപര്യാപ്തമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പാര്‍ലിമെന്റ് മന്ദിരം പണിയാൻ ലോക്‌സഭയും രാജ്യസഭയും പ്രമേയം പാസാക്കിയത്.നടപടിക്രമങ്ങള്‍ക്ക് ശേഷം, 2020 ഡിസംബര്‍ 10 ന് പ്രധാനമന്ത്രി മോദി പുതിയ കെട്ടിടത്തിന്റെ തറക്കല്ലിട്ടു.

 

പഴയ കെട്ടിടത്തില്‍ ലോക്‌സഭയില്‍ 543 അംഗങ്ങള്‍ക്കും രാജ്യസഭയില്‍ 250 അംഗങ്ങള്‍ക്കുമാണ് ഇരിക്കാൻ സാധിച്ചിരുന്നതെങ്കില്‍ പുതിയ പാര്‍ലിമെന്റില്‍ ലോക്‌സഭയില്‍ 888 അംഗങ്ങള്‍ക്കും രാജ്യസഭയില്‍ 384 അംഗങ്ങള്‍ക്കും ഇടം ലഭിക്കും.

 

രാവിലെ ഏഴിനു പുതിയ മന്ദിരത്തിനു പുറത്ത് ഹോമവും പിന്നീട് സർവമത പ്രാർഥനയും നടക്കും.പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനത്തോടനുബന്ധിച്ച് 75 രൂപ നാണയവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു പുറത്തിറക്കും.

 

അശോകസ്തംഭം, സത്യമേവ ജയതേ എന്ന വാചകം,  ദേവനാഗരി ലിപിയിൽ ഭാരത് എന്നും  ഇംഗ്ലിഷിൽ ഇന്ത്യ എന്നും എഴുത്ത് എന്നിവ ഒരു വശത്തും,  പുതിയ പാർലമെന്റ് കോംപ്ലക്സിന്റെ രൂപവും സൻസദ് സംകുൽ എന്ന് ദേവനാഗരിയിലും പാർലമെന്റ് കോംപ്ലക്സ് എന്ന് ഇംഗ്ലിഷിലുമുള്ള എഴുത്തും മറുവശത്തും ഉണ്ടാകും.

Back to top button
error: