Month: May 2023

  • Kerala

    ഉപതെരഞ്ഞെടുപ്പ് ഫലം: എല്‍ഡിഎഫിന് മേല്‍ക്കൈ; ബിജെപിക്ക് രണ്ട് സീറ്റ് നഷ്ടമായി

    തിരുവനന്തപുരം:സംസ്ഥാനത്ത് വിവിധ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്ബോള്‍ എല്‍ഡിഎഫിന് മേല്‍ക്കൈ. എൽഡിഎഫ് 10 സീറ്റുകളിലാണ് വിജയിച്ചത്.യൂഡിഎഫ് എട്ടിടങ്ങളിലും ബിജെപി ഒരിടത്തും ജയിച്ചു.മൊത്തം 19 വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫ് 10 സീറ്റുകളിൽ വിജയിച്ചപ്പോൾ, രണ്ടിടത്ത്‌ ബിജെപിയിൽ നിന്നും ഒരിടത്ത്‌ യുഡിഎഫിൽ നിന്നും പൂഞ്ഞാറിൽ പി സി ജോർജിന്റെ പാർട്ടിയിൽ നിന്നും സീറ്റുകൾ പിടിച്ചെടുക്കുകയായിരുന്നു.ബിജെപിക്ക്‌ നിലവിലുണ്ടായിരുന്ന രണ്ട്‌ സീറ്റും പോയി.രണ്ടിടത്തും എൽഡിഎഫാണ്‌ ജയിച്ചത്‌.കൊല്ലം ജില്ലയിലെ അഞ്ചൽ പഞ്ചായത്തിലും എറണാകുളം ജില്ലയിലെ നെല്ലിക്കുഴിയിലുമാണ്‌ ബിജെപി സീറ്റുകൾ എൽഡിഎഫ്‌ പിടിച്ചെടുത്തത്‌.അതേസമയം പാലക്കാട്ട്‌ ‌എൽഡിഎഫിൽ നിന്ന് ബിജെപി ഒരു സീറ്റ്‌ പിടിച്ചെടുത്തു.ബിജെപിയുടെ ഏക വിജയവും ഇതാണ്.

    Read More »
  • Kerala

    പോലീസ് തലപ്പത്ത് അഴിച്ചുപണി;കെ പത്മകുമാറിനും ഷേഖ് ദര്‍വേഷ് സാഹിബിനും ഡി ജി പിമാരായി സ്ഥാനക്കയറ്റം 

    തിരുവനന്തപുരം: പോലീസ് തലപ്പത്ത് അഴിച്ചുപണി.കെ പത്മകുമാറിനും ഷേഖ് ദര്‍വേഷ് സാഹിബിനും ഡി ജി പിമാരായി സ്ഥാനക്കയറ്റം നല്‍കി. പത്മകുമാറിനെ ജയില്‍ ഡി ജി പിയായി നിയമിച്ചു. ഷേഖ് ദര്‍വേഷ് സാഹിബിന് ഫയര്‍ ആന്‍ റെസ്‌ക്യു ഡി ജി പിയായാണ് സ്ഥാനക്കയറ്റം.   എച്ച്‌ വെങ്കിടേഷിനെ ക്രൈം ബ്രാഞ്ച് എ ഡി ജി പിയാക്കി. ബല്‍റാം കുമാര്‍ ഉപാധ്യായ ആയിരിക്കും പുതിയ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എ ഡി ജി പി.   ബി സന്ധ്യ, ആനന്ദകൃഷ്ണൻ എന്നിവര്‍ വിരമിച്ച ഒഴിവിലേക്കാണ് പുതിയ നിയമനം.

    Read More »
  • Kerala

    മലപ്പുറത്ത് മുടി നീട്ടി വളര്‍ത്തിയ അഞ്ച് വയസുകാരന് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചു

    മലപ്പുറം: മുടി നീട്ടി വളര്‍ത്തിയ അഞ്ച് വയസുകാരന് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചെന്ന് പരാതി.തിരൂരിലെ എം ഇ ടി സി ബി എസ് ഇ സ്‌കൂളിനെതിരെയാണ് ആരോപണം. സംഭവത്തിൽ കുട്ടിയുടെ മാതാവ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി.രണ്ടാഴ്ച മുമ്ബാണ് കുട്ടിയുടെ മാതാവ് അഡ്മിഷന് വേണ്ടി സ്‌കൂളിലെത്തിയത്.എന്നാല്‍ പ്രവേശനം നല്‍കാൻ അധികൃതര്‍ തയ്യാറായില്ല.കുട്ടി പിന്നീട് സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനം നേടി.

    Read More »
  • India

    രാജ്യത്തെ 150ഓളം മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നഷ്ടമായേക്കും

    ന്യൂഡൽഹി:രാജ്യത്തെ 150ഓളം മെഡിക്കല്‍ കോളേജുകള്‍ക്ക് ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം നഷ്ടമായേക്കും എന്ന് സൂചനകൾ.   ഗുജറാത്ത്, ആസാം, പുതുച്ചേരി, തമിഴ്‌നാട്, പഞ്ചാബ്, ആന്ധ്രാപ്രദേശ്, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവയാണ് അംഗീകാരം നഷ്ടപ്പെടാൻ സാധ്യതയുള്ളതായി കരുതപ്പെടുന്ന മെഡിക്കല്‍ കോളേജുകള്‍. ആവശ്യത്തിന് അധ്യാപകരില്ലാത്തതും മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കപ്പെടാത്തതുമാണ് മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നഷ്ടപ്പെടാൻ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ മെഡിക്കല്‍ കമ്മീഷന്റെ ഇടപെടല്‍ മൂലം 40 മെഡിക്കല്‍ കോളേജുകള്‍ക്ക് ഇതിനോടകം അംഗീകാരം നഷ്ടപ്പെട്ടിട്ടുണ്ട്.ഇതെല്ലാംതന്നെ ഉത്തരേന്ത്യയിൽ ഉള്ളതാണ്. നിയമങ്ങള്‍ പാലിക്കുകയും ആവശ്യത്തിന് അധ്യാപകരെ നിയമിക്കുകയും ചെയ്യാത്ത പക്ഷം മെഡിക്കല്‍ കോളേജുകള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യയും വ്യക്തമാക്കി.

    Read More »
  • India

    കർണാടക പോലീസിൽ അഴിച്ചുപണി;ബി. ദയാനന്ദ പുതിയ ബംഗളൂരു സിറ്റി പൊലീസ് കമീഷണർ 

    ബംഗളൂരു: ഇന്റലിജൻസ് എ.ഡി.ജി.പിയായ ബി. ദയാനന്ദയെ പുതിയ ബംഗളൂരു സിറ്റി പൊലീസ് കമീഷണറായി നിയമിച്ചു. 1994 ബാച്ച്‌ ഐ.പി.എസ് ഉദ്യോഗസ്ഥനായ ദയാനന്ദ നേരത്തേ ബംഗളൂരു സിറ്റി ക്രൈം ആൻഡ് ട്രാഫിക് ജോയന്റ് കമീഷണറായും സേവനമനുഷ്ഠിച്ചിരുന്നു. ഇതിന് പിന്നാലെ സിറ്റി ട്രാഫിക് സ്പെഷല്‍ കമീഷണറായ എം.എ. സലീമിന് സ്ഥാനക്കയറ്റം നല്‍കി ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ഡിപ്പാര്‍ട്മെന്റ് (സി.ഐ.ഡി), ബംഗളൂരു സ്പെഷല്‍ യൂനിറ്റ്-സാമ്ബത്തിക കുറ്റകൃത്യ വിഭാഗം ഡി.ജി.പിയായി നിയമിച്ചു. നിലവിലെ ബംഗളൂരു പൊലീസ് കമീഷണര്‍ സി.എച്ച്‌. പ്രതാപ് റെഡ്ഡിയെ, ആഭ്യന്തര സുരക്ഷാ വിഭാഗം ഡി.ജി.പിയായി സ്ഥലംമാറ്റി. സി.ഐ.ഡി എ.ഡി.ജി.പിയായ കെ.വി. ശരത് ചന്ദ്രയെ ഇന്റലിജൻസ് എ.ഡി.ജി.പിയായും മാറ്റി നിയമിച്ചു. ചൊവ്വാഴ്ചയാണ് ഈ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്.

    Read More »
  • Kerala

    ഡോ.വന്ദനാദാസിന്റെ കുടുംബത്തിനും രഞ്ജിത്തിന്റെ കുടുംബത്തിനും 25 ലക്ഷം രൂപ വീതം ധനസഹായം

    തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ.വന്ദനാദാസിന്റെ കുടുംബത്തിനും തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ മരിച്ച ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥൻ ആറ്റിങ്ങല്‍ സ്വദേശി രഞ്ജിത്തിന്റെ കുടുംബത്തിനും മന്ത്രിസഭ 25 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. കേരള വാട്ടര്‍ അതോറിറ്റിയുടെ കടുത്തുരുത്തി സബ്ഡിവിഷന്റെ കീഴില്‍ കാവാലിപ്പുഴ പമ്ബ് ഹൗസില്‍ പമ്ബ് ഓപ്പറേറ്ററായി താല്‍ക്കാലിക ജോലി ചെയ്യവെ വാട്ടര്‍ ടാങ്കില്‍ വീണ് മരണമടഞ്ഞ എസ്.ആര്‍. രാജേഷ്‌കുമാറിന്റെ ഭാര്യ എന്‍.കെ ഷൈബിക്ക് ഒറ്റത്തവണ ധനസഹായമായി 10 ലക്ഷം രൂപ വാട്ടര്‍ അതോറിറ്റിയുടെ തനതു ഫണ്ടില്‍നിന്ന് അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കോട്ടയം സ്വദേശിയായ വന്ദനദാസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് അക്രമിയുടെ കുത്തേറ്റ് മരിച്ചത്. ലഹരിമരുന്നിന് അടിമയായ പ്രതി ജി.സന്ദീപിനെ പൊലീസുകാര്‍ പരിശോധനയ്ക്കായി എത്തിച്ചപ്പോഴാണ് വന്ദനയെ കുത്തിയത്.കിൻഫ്ര പാര്‍ക്കില്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ഗോഡൗണിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് രഞ്ജിത്ത് മരിച്ചത്.

    Read More »
  • Kerala

    ഫാക്ടറിക്ക് മുന്നിൽ കൊടികുത്തിയ സിപിഐഎമ്മിനെ പരിഹസിച്ച് ആത്മഹത്യ ചെയ്ത റസാഖിന്റെ ഭാര്യ

    മലപ്പുറം: പുളിക്കല്‍ പഞ്ചായത്തില്‍ റസാക്ക് പായമ്ബ്രോട്ട് ആത്മഹത്യ ചെയ്തതിനു പിന്നാലെ വിവാദ ഫാക്ടറി പൂട്ടണമെന്ന ആവശ്യവുമായി സിപിഎം.ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലെത്തിയ പ്രവര്‍ത്തകര്‍ ഫാക്ടറിക്ക് മുന്നിൽ കൊടികുത്തി.ഫാക്ടറി പൂട്ടണമെന്ന ബോര്‍ഡും സ്ഥാപിച്ചു.   ലോക്കല്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് ഇവിടെ കൊടികുത്തിയത്.ഫാക്ടറിക്കെതിരെ സമരം ശക്തമാക്കുമെന്ന് പിന്നാലെ സിപിഎം ലോക്കല്‍ സെക്രട്ടറി വ്യക്തമാക്കി.ഫാക്ടറിക്കെതിരെ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് നടപടിയെടുത്തില്ലെന്ന് നേരത്തെ റസാഖ് പരാതിപ്പെട്ടിരുന്നു. എന്നാല്‍ സിപിഎമ്മിന്റെ ഈ സമീപനത്തെ വമര്‍ശിച്ച്‌ റസാഖിന്റെ ഭാര്യ ഷീജ രംഗത്തെത്തി. ഒരാഴ്ച മുന്‍പ് പാര്‍ട്ടി പിന്തുണച്ചിരുന്നെങ്കില്‍ റസാഖ് ജീവനോടെ ഉണ്ടായേനെയെന്ന് ഷീജ പറഞ്ഞു. ലോക്കല്‍, ഏര്യാ സെക്രട്ടറിമാര്‍ക്ക് ഫാക്ടറി പ്രശ്‌നം നേരത്തെ തന്നെ അറിയാമായിരുന്നു.ഫാക്ടറി മുതലാളി അവരെ കാണേണ്ട രീതിയിലും കണ്ടിരുന്നു. ഞങ്ങൾ രണ്ട് വോട്ട് മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ – ഷീജ പറഞ്ഞു.

    Read More »
  • Kerala

    ബിജെപി പിന്തുണയോടെ മത്സരിച്ചിട്ടും പിസി ജോര്‍ജ്ജിന്‍റെ പാര്‍ട്ടിക്ക് പരാജയം

    കോട്ടയം:പൂഞ്ഞാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി പിന്തുണയോടെ മത്സരിച്ചിട്ടും പിസി ജോര്‍ജ്ജിന്‍റെ പാര്‍ട്ടിക്ക് പരാജയം. സിപിഐഎം വിജയിച്ച ഉപതെരഞ്ഞെടുപ്പില്‍ പിസി ജോര്‍ജ്ജിന്‍റെ ജനപക്ഷം സ്ഥാനാര്‍ഥി മൂന്നാം സ്ഥാനാത്തായി. ജനപക്ഷത്തിന്‍റെ സിറ്റിംഗ് സീറ്റാണ് സിപിഐഎം പിടിച്ചെടുത്തത്.   വാര്‍ഡംഗമായ ഷെല്‍മി രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ത്രികോണ മത്സരം നടന്ന വാര്‍ഡില്‍ സിപിഐഎമ്മിലെ ബിന്ദു അശോകൻ കോണ്‍ഗ്രസിലെ മഞ്ജു ജെയ്മോനെ 12 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സിപിഎം സ്ഥാനാര്‍ഥി 264 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് 252 വോട്ടുകള്‍ ലഭിച്ചു. ബി.ജെ.പി പിന്തുണയോടെ മത്സരിച്ച ജനപക്ഷം സ്ഥാനാര്‍ഥിക്ക് 239 വോട്ടുകളെ നേടാനായുള്ളു

    Read More »
  • Kerala

    അപകടത്തിൽപ്പെട്ട ലോറി പോലീസ് സ്റ്റേഷനിൽ എത്തിക്കാൻ നാട്ടുകാരുടെ ബിരിയാണി ചലഞ്ച്

    കൊല്ലം: ആന്ധാപ്രദേശിൽ നിന്നുമെത്തി സാധനം ഇറക്കി തിരിച്ചുപോകുന്നതിനിടെ ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ചുതകർത്ത ലോറിക്ക് ഒടുവിൽ ‘ശാപമോക്ഷം’. ആരാരും ഏറ്റെടുക്കാനില്ലാതെ 408 ദിനങ്ങൾ റോഡരികിൽ കിടന്ന ലോറി ഒടുവിൽ നാട്ടുകാർ ബിരിയാണി ചലഞ്ച് നടത്തി സമാഹരിച്ച പണം കൊണ്ട് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. എൻകെ പ്രേമചന്ദ്രൻ എംപിയുടെ ഫണ്ടിൽ നിന്നും നിർമ്മിച്ച കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ കലയനാട് താമപ്പള്ളി ജംക്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രം ലോറി നിയന്ത്രണം വിട്ട് തകർത്തത് 2022 ഏപ്രിൽ 16നായിരുന്നു.ലോഡ് തിരിച്ചിറക്കി ആന്ധ്രയിലേക്ക് പോകവെയായിരുന്നു അപകടം നടന്നത്. ഈ വിവരം അറിഞ്ഞ് ലോറി ഉടമ ആന്ധ്രയിൽ ജീവനൊടുക്കിയിരുന്നു അതോടെ ഏറ്റെടുക്കാൻ ആളില്ലാതെ ലോറി റോഡരികിൽ തന്നെ കിടക്കുകയായിരുന്നു.   സമീപത്തെ ട്രാൻസ്‌ഫോമർ അറ്റകുറ്റപ്പണി നടത്തേണ്ടതിനാൽ നാട്ടുകാർ ജനകീയ കൂട്ടായ്മ രൂപീകരിച്ച് പണം സമാഹരിച്ച് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നും അൽപം അകലേക്കു ലോറി മാറ്റിയിട്ടിരുന്നു. അപകടം നടന്ന് ഒരു വർഷം തികഞ്ഞ ദിവസം ഏപ്രിൽ 16ന് ഇവിടെ നാട്ടുകാർ…

    Read More »
  • India

    വീശിയടിച്ച കാറ്റില്‍ ഓടിക്കൊണ്ടിരുന്ന ബസിന്റെ മേല്‍ക്കൂര പറന്നുപോയി

    ചെന്നെെ: വീശിയടിച്ച കാറ്റില്‍ ഓടിക്കൊണ്ടിരുന്ന ബസിന്റെ മേല്‍ക്കൂര പറന്നുപോയി.തമിഴ്നാട്ടിലാണ് സംഭവം. സര്‍ക്കാര്‍ ബസിന്റെ മുകളിലത്തെ മെറ്റല്‍ ഷീറ്റാണ് പറന്നു പോയത്. പഴവേര്‍കാട് നിന്ന് ശെങ്കുന്ദ്രത്തേയ്ക്ക് പോകുകയായിരുന്ന 558 ബി ബസാണ് അപകടത്തില്‍പ്പെട്ടത്.കാറ്റില്‍പ്പെട്ടാണ് ബസിന്റെ മേല്‍ക്കൂര പറന്നുപോയത്. പിന്നാലെ ബസ് റോഡരികില്‍ നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. ബസിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാണ്.

    Read More »
Back to top button
error: