Month: May 2023
-
Kerala
എഐ ക്യാമറകള്‍ ജൂണ്‍ അഞ്ച് മുതല്‍ പണി തുടങ്ങും; ജാഗ്രതൈ
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങള്‍ പിടികൂടാന്‍ സ്ഥാപിച്ച എഐ ക്യാമറകള്‍ ജൂണ്‍ അഞ്ച് മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങും. അന്നേദിവസം മുതല്‍ നിയമലംഘനങ്ങള്‍ക്ക് പിഴയും ഈടാക്കിത്തുടങ്ങും.നേരത്തെ ഈ മാസം 20 മുതല്‍ പിഴയീടാക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇത് വീണ്ടും നീട്ടുകയായിരുന്നു. 726 എഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്.അനധികൃത പാര്‍ക്കിങിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക-250 രൂപ. ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, ടു വീലറില്‍ രണ്ടിലേറെപ്പേരുടെ യാത്ര 1000 രൂപ, ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗം 2000 രൂപ, അമിതവേഗം 1500 രൂപ എന്നിങ്ങനെയാണ് പിഴത്തുകകൾ. ജംക്ഷനുകളിലെ ചുവപ്പു സിഗ്‌നല്‍ ലംഘനം കോടതിക്കു കൈമാറും.ഓരോ തവണ ക്യാമറയില്‍ പതിയുമ്ബോഴും പിഴ ആവര്‍ത്തിക്കും. അതേസമയം 12 വയസില്‍ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്താല്‍ തത്കാലം പിഴ ഈടാക്കില്ല എന്നാണ് വിവരം.
Read More » -
LIFE
അന്ന ബെന്നും അർജുൻ അശോകനും ആദ്യമായി ഒന്നിച്ച ചിത്രം ‘ത്രിശങ്കു’, വീഡിയോ ഗാനം പുറത്ത്
അർജുൻ അശോകൻ നായകനായി എത്തിയ ചിത്രമാണ് ‘ത്രിശങ്കു’. അച്യുത് വിനായകാണ് ചിത്രത്തിന്റെ സംവിധാനം. അജിത് നായരും അച്യുത് വിനായകും തിരക്കഥ എഴുതിയിരിക്കുന്നു. അന്ന ബെൻ നായികയായി എത്തിയ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. ഭൂമിയുമില്ല എന്ന് തുടങ്ങുന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. ജയ് ഉണ്ണിത്താനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ജയേഷ് മോഹനും അജ്‍മൽ സാബുവുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. രാകേഷ് ചെറുമഠമാണ് ചിത്രത്തിന്റ എഡിറ്റിംഗ്. സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവരാണ് മാച്ച്ബോക്സ് ഷോട്ട്സിന്റെ ബാനറിൽ ‘ത്രിശങ്കു’ നിർമിച്ചിരിക്കുന്നത്. വിഷ്‍ണു ശ്യാമപ്രസാദ്, ലക്കൂണ പിക്ചേഴ്‍സ്, ഗായത്രി എം, ക്ലോക്ക് ടവർ പിക്ചേഴ്‍സ് കമ്പനി എന്നിവരാണ് മറ്റു നിർമ്മാതാക്കൾ. എപി ഇന്റർനാഷണൽ ഇ4 എന്റർടെയ്ൻമെന്റിലൂടെയാണ് ചിത്രം റിലീസ് ചെയ്‍തത്. സജി സി ജോസഫ് ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ. അന്ന ബെന്നും അർജുൻ അശോകനും ആദ്യമായി ഒന്നിച്ച പ്രൊജക്റ്റാണ് ഇത്. സുരേഷ് കൃഷ്‍ണ, സെറിൻ ഷിഹാബ്, നന്ദു, ടി ജെ രവി,…
Read More » -
Kerala
കൂസലില്ലാതെ ഫർഹാന; ചോരപുരണ്ട വസ്ത്രങ്ങൾ വാഷിംഗ് മെഷീനിൽ അലക്കിയ ശേഷം കത്തിച്ചത് സ്വന്തം വീട്ടിൽ
കോഴിക്കോട്ടെ ഹോട്ടല്‍മുറിയില്‍ കൊല നടത്തുമ്ബോള്‍ ഷിബിലിയും ഫര്‍ഹാനയും ധരിച്ച ചോരപുരണ്ട വസ്ത്രങ്ങള്‍ കത്തിച്ച് തെളിവുനശിപ്പിച്ചത് ഫര്‍ഹാനയുടെ ചളവറയിലെ വീട്ടില്‍. ഫര്‍ഹാനയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ അന്വേഷണസംഘം വീടിനുപിറകിലെ വളപ്പില്‍നിന്ന്, കത്തിച്ച വസ്ത്രങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഫര്‍ഹാനയാണ് ഇവ കത്തിച്ചതെന്ന് മാതാവ് ഫാത്തിമയും അന്വേഷണസംഘത്തോട് പറഞ്ഞു. വസ്ത്രങ്ങള്‍ വാഷിങ് മെഷീനിലിട്ട് അലക്കിയശേഷമാണ് കത്തിച്ചതെന്നും ഫാത്തിമ പറഞ്ഞു. വസ്ത്രങ്ങള്‍ വീടിനു പിൻവശത്തെ തൊടിയില്‍ കത്തിച്ച സ്ഥലം ഫര്‍ഹാനയും ഫാത്തിമയും കാണിച്ചുകൊടുത്തു. വസ്ത്രങ്ങള്‍ കത്തിച്ചതിന്റെ അവശിഷ്ടങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു.തന്റെ അക്കൗണ്ടിലേക്ക് ഷിബിലി അയച്ച പണം ഉപയോഗിച്ച് സ്വര്‍ണാഭരണം വാങ്ങിയെന്നും ഫര്‍ഹാനയുടെ മാതാവ് പറഞ്ഞു. ഷിബിലി, ഫര്‍ഹാന, മുഹമ്മദ് ആഷിഖ് എന്നിവര്‍ മേയ് 18-ന് കോഴിക്കോട് ഹോട്ടല്‍ മുറിയില്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. അടുത്തദിവസം മൃതദേഹം ഇലക്‌ട്രിക് കട്ടര്‍ ഉപയോഗിച്ച് രണ്ടായി മുറിച്ച് രണ്ട് ട്രോളിബാഗിലാക്കി. കോഴിക്കോട്ടെ ഹോട്ടല്‍മുറിയില്‍നിന്ന് സിദ്ദിഖിന്റെ കാറിന്റെ ഡിക്കിയിലാക്കി. മൂന്നുമണിയോടെ കാറില്‍ മൃതദേഹവുമായി കോഴിക്കോട്ടുനിന്ന് അട്ടപ്പാടി ചുരം ലക്ഷ്യമാക്കി…
Read More » -
Sports
ബ്ലാസ്റ്റേഴ്‌സ് ആരാധകർ കട്ടക്കലിപ്പിൽ! കേരള ബ്ലാസ്റ്റേഴ്‌സിൽ വമ്പൻ അഴിച്ചുപണി; അഞ്ച് താരങ്ങളെ ക്ലബ് റിലീസ് ചെയ്തു
കൊച്ചി: പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുമ്പ് ടീമിൽ വമ്പൻ അഴിച്ചുപണിയുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഇവാൻ കല്യൂഷ്‌നി, ജിയാനു, ഹർമൻജോത് ഖബ്ര, വിക്ടർ മോംഗിൽ തുടങ്ങി അഞ്ച് താരങ്ങളെ ക്ലബ് റിലീസ് ചെയ്തു. കഴിഞ്ഞ ദിവസം ക്യാപ്റ്റൻ ജെസ്സൽ കാർണെയ്‌റോയും ക്ലബ് വിട്ടിരുന്നു. യുക്രെയൻകാരനായ ഇവാൻ കല്യൂഷ്‌നി മിന്നും ഗോളുകളുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയിരുന്നു. ലോൺ കാലാവധി അവസാനിക്കുന്നതോടെയാണ് താരം നാട്ടിലേക്ക് തിരിക്കുന്നത്. 18 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളാണ് ഐഎസ്എല്ലിൽ കല്യൂഷ്‌നി നേടിയത്. ആദ്യ ഐഎസ്എൽ കിരീടത്തിനായി വൻ മാറ്റങ്ങളോടെയായിരിക്കും ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിൽ ഇറങ്ങുക. എന്നാൽ താരങ്ങളെ ഒഴിവാക്കുന്നത് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. ഓരോ സീസണിലും ഇത്തരത്തിൽ താരങ്ങളെ മാറ്റുന്നത് ഗുണം ചെയ്യില്ലെന്നാണ് ആരാധകരുടെ പക്ഷം വരും സീസണിൽ പുതിയ താരങ്ങളെത്തുമ്പോൾ പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുമെന്നും സോഷ്യൽ മീഡിയയിൽ ബ്ലാസ്‌റ്റേഴ്‌സ് ആരാധകർ പറയുന്നത്. അതേസമയം വിടവാങ്ങൽ കുറിപ്പുമായി മോംഗിൽ രംഗത്തെത്തി. ഒരിക്കലും എത്തിചേരരുതെന്നാ ആഗ്രഹിച്ച ദിവസമാണിതെന്ന് മോംഗിൽ…
Read More » -
LIFE
ലാലേട്ടൻ ഫാൻസ് ‘ഡബിൾ’ ഹാപ്പിയിൽ; ‘മലൈക്കോട്ടൈ വാലിബനി’ൽ മോഹൻലാൽ ഡബിൾ റോളിൽ!
മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന മലയാള ചലച്ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ’. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രവുമായി ബന്ധപ്പെട്ട വിവരമാണ് പുറത്തുവരുന്നത്. ചിത്രത്തിൽ മോഹൻലാൽ ഡബിൾ റോളിൽ എത്തുന്നു എന്നാണ് വിവരം. ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ള ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ചെന്നൈയിൽ പുരോഗമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂൺ അവസാനത്തോടെ പൂർത്തിയാകുമെന്നും ഇദ്ദേഹം പറയുന്നു. ക്രിസ്മസ് റിലീസ് ആയാണ് വാലിബൻ എത്തുകയെന്നും ശ്രീധർ പിള്ള ട്വീറ്റ് ചെയ്യുന്നു. ട്വീറ്റിന് പിന്നാലെ അച്ഛൻ- മകൻ റോളിലാണോ മോഹൻലാൽ എത്തുന്നതെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. As per reliable sources @Mohanlal is playing…
Read More » -
India
കാർ മരത്തിലിടിച്ച് തീകത്തി നാലുപേർ വെന്തുമരിച്ചു
ഭോപ്പാല്‍: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് തീകത്തി സ്ത്രീ അടക്കം നാലുപേര്‍ വെന്തുമരിച്ചു.നവദമ്ബതികള്‍ അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേരും ഡ്രൈവറുമാണ് മരിച്ചത്. മധ്യപ്രദേശിലെ ഹാർദ ജില്ലയിലാണ് സംഭവം.കാറില്‍ ഉണ്ടായിരുന്ന നാലുപേരും തൽക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ട്.അമിത വേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ കാറിന് തീപിടിച്ചാണ് ആളപായം ഉണ്ടായത്.
Read More » -
Kerala
ഷെഡിൽ വിശ്രമിച്ച പാറമട തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു; എട്ട് പേർക്ക് പരുക്ക്
ഇടുക്കി: തൊടുപുഴ ഇടവെട്ടി പാറമടയിലെ താൽക്കാലിക ഷെഡിന് നേരെ ഉണ്ടായ ഇടിമിന്നലിൽ എട്ടുപേർക്ക് പരുക്ക്. വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ജോലിക്ക് ശേഷം തൊഴിലാളികൾ ഷെഡിൽ വിശ്രമിക്കുമ്പോഴാണ് ഇടിമിന്നൽ ഉണ്ടായത്. ഉടൻതന്നെ എല്ലാവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
Read More » -
Kerala
തൃശൂരില്‍ സിഐയ്ക്ക് നേരെ രമേശ് ചെന്നിത്തലയുടെ ഗൺമാന്റെ ആക്രമണം
തൃശൂരിൾ സിഐയ്ക്ക് നേരെ ആക്രമണം.ഗുരുവായൂര്‍ ടെമ്ബിള്‍ പൊലീസ് സ്റ്റേഷന്‍ സിഐ പ്രേമനന്ദ കൃഷ്ണന് നേരെയാണ് ആക്രമണം നടന്നത്.മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഗണ്‍മാനായിരുന്ന സിപിഒ മഹേഷാണ് ആക്രമിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. സിഐ താമസിക്കുന്ന ഗുരുവായൂര്‍ ഗസ്റ്റ് ഹൗസില്‍ മദ്യപിച്ചെത്തിയ മഹേഷ് അദ്ദേഹത്തെ മര്‍ദിക്കുകയായിരുന്നു. നാട്ടില്‍ പോകാന്‍ ലീവ് അനുവദിക്കുന്നില്ലെന്നായിരുന്നു ഇയാളുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഇയാള്‍ സിഐയെ ആക്രമിച്ചത്. നേരത്തേ വടക്കേക്കാട് പൊലീസ് സ്റ്റേഷനിലായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്. അച്ചടക്ക നടപടി നേരിട്ടതിനെ തുടര്‍ന്ന് ഇയാളെ ഗുരുവായൂര്‍ ടെമ്ബിള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
Read More » -
NEWS
യുഎസ് നേതൃത്വത്തിലുള്ള നാവിക സഖ്യത്തില്‍ നിന്ന് യുഎഇ പിന്മാറി
ദുബായ്:യുഎസ് നേതൃത്വത്തിലുള്ള നാവിക സഖ്യത്തില്‍ നിന്ന് യുഎഇ പിന്മാറി.ഗള്‍മേഖലയിലെ സമുദ്ര മേഖലകള്‍ സുരക്ഷിതമാക്കാൻ ചുമതലപ്പെടുത്തിയ യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തില്‍ നിന്നാണ് യു എ ഇ പിന്മാറിയത്.സമുദ്ര മേഖലയില്‍ സംഘര്‍ഷഭരിതമായ സാഹചര്യം തുടരുന്നതിനിടയിലാണ് യു എ ഇയുടെ പിന്മാറ്റം എന്നതാണ് ശ്രദ്ധേയം. 38 രാജ്യങ്ങൾക്കായിരുന്നു സംയുക്ത സമുദ്ര സേനയിലെ പങ്കാളിത്തം.ബഹ്‌റൈൻ ആസ്ഥാനമായുള്ള സംയോജിത മാരിടൈം ഫോഴ്‌സ് 2001-ലാണ് സ്ഥാപിതമാവുന്നത്. തുടക്കത്തില്‍ 12 രാജ്യങ്ങള്‍ മാത്രമുണ്ടായിരുന്ന സഖ്യത്തിലേക്ക് പിന്നീട് മറ്റ് രാജ്യങ്ങള്‍ കൂടി ചേരുകയായിരുന്നു. അതേസമയം, പങ്കാളിത്തം നിര്‍ത്തിവെച്ചെങ്കിലും അവശ്യസമയത്ത് യുഎഇ ഒരു പങ്കാളി രാഷ്ട്രമായി തുടരുമെന്നാണ് കരുതുന്നതെന്ന് സംയുക്ത മാരിടൈം ഫോഴ്‌സിന്റെ വക്താവ് കമാൻഡര്‍ തിമോത്തി ഹോക്കിൻസ് പറഞ്ഞു.
Read More »