കോട്ടയം:പൂഞ്ഞാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി പിന്തുണയോടെ മത്സരിച്ചിട്ടും പിസി ജോര്‍ജ്ജിന്റെ പാര്‍ട്ടിക്ക് പരാജയം.
സിപിഐഎം വിജയിച്ച ഉപതെരഞ്ഞെടുപ്പില്‍ പിസി ജോര്‍ജ്ജിന്റെ ജനപക്ഷം സ്ഥാനാര്‍ഥി മൂന്നാം സ്ഥാനാത്തായി. ജനപക്ഷത്തിന്റെ സിറ്റിംഗ് സീറ്റാണ് സിപിഐഎം പിടിച്ചെടുത്തത്.
വാര്‍ഡംഗമായ ഷെല്‍മി രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ത്രികോണ മത്സരം നടന്ന വാര്‍ഡില്‍ സിപിഐഎമ്മിലെ ബിന്ദു അശോകൻ കോണ്‍ഗ്രസിലെ മഞ്ജു ജെയ്മോനെ 12 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സിപിഎം സ്ഥാനാര്‍ഥി 264 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് 252 വോട്ടുകള്‍ ലഭിച്ചു. ബി.ജെ.പി പിന്തുണയോടെ മത്സരിച്ച ജനപക്ഷം സ്ഥാനാര്‍ഥിക്ക് 239 വോട്ടുകളെ നേടാനായുള്ളു