മലപ്പുറം: പുളിക്കല്‍ പഞ്ചായത്തില്‍ റസാക്ക് പായമ്ബ്രോട്ട് ആത്മഹത്യ ചെയ്തതിനു പിന്നാലെ വിവാദ ഫാക്ടറി പൂട്ടണമെന്ന ആവശ്യവുമായി സിപിഎം.ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലെത്തിയ പ്രവര്‍ത്തകര്‍ ഫാക്ടറിക്ക് മുന്നിൽ കൊടികുത്തി.ഫാക്ടറി പൂട്ടണമെന്ന ബോര്‍ഡും സ്ഥാപിച്ചു.
ലോക്കല്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് ഇവിടെ കൊടികുത്തിയത്.ഫാക്ടറിക്കെതിരെ സമരം ശക്തമാക്കുമെന്ന് പിന്നാലെ സിപിഎം ലോക്കല്‍ സെക്രട്ടറി വ്യക്തമാക്കി.ഫാക്ടറിക്കെതിരെ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് നടപടിയെടുത്തില്ലെന്ന് നേരത്തെ റസാഖ് പരാതിപ്പെട്ടിരുന്നു.
എന്നാല്‍ സിപിഎമ്മിന്റെ ഈ സമീപനത്തെ വമര്‍ശിച്ച് റസാഖിന്റെ ഭാര്യ ഷീജ രംഗത്തെത്തി. ഒരാഴ്ച മുന്‍പ് പാര്‍ട്ടി പിന്തുണച്ചിരുന്നെങ്കില്‍ റസാഖ് ജീവനോടെ ഉണ്ടായേനെയെന്ന് ഷീജ പറഞ്ഞു. ലോക്കല്‍, ഏര്യാ സെക്രട്ടറിമാര്‍ക്ക് ഫാക്ടറി പ്രശ്നം നേരത്തെ തന്നെ അറിയാമായിരുന്നു.ഫാക്ടറി മുതലാളി അവരെ കാണേണ്ട രീതിയിലും കണ്ടിരുന്നു. ഞങ്ങൾ രണ്ട് വോട്ട് മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ – ഷീജ പറഞ്ഞു.