തിരുവനന്തപുരം:സംസ്ഥാനത്ത് വിവിധ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്ബോള്‍ എല്‍ഡിഎഫിന് മേല്‍ക്കൈ.
എൽഡിഎഫ് 10 സീറ്റുകളിലാണ് വിജയിച്ചത്.യൂഡിഎഫ് എട്ടിടങ്ങളിലും ബിജെപി ഒരിടത്തും ജയിച്ചു.മൊത്തം 19 വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
എൽഡിഎഫ് 10 സീറ്റുകളിൽ വിജയിച്ചപ്പോൾ, രണ്ടിടത്ത് ബിജെപിയിൽ നിന്നും ഒരിടത്ത് യുഡിഎഫിൽ നിന്നും പൂഞ്ഞാറിൽ പി സി ജോർജിന്റെ പാർട്ടിയിൽ നിന്നും സീറ്റുകൾ പിടിച്ചെടുക്കുകയായിരുന്നു.ബിജെ പിക്ക് നിലവിലുണ്ടായിരുന്ന രണ്ട് സീറ്റും പോയി.രണ്ടിടത്തും എൽഡിഎഫാണ് ജയിച്ചത്.കൊല്ലം ജില്ലയിലെ അഞ്ചൽ പഞ്ചായത്തിലും എറണാകുളം ജില്ലയിലെ നെല്ലിക്കുഴിയിലുമാണ് ബിജെപി സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തത്.അതേസമയം പാലക് കാട്ട് എൽഡിഎഫിൽ നിന്ന് ബിജെപി ഒരു സീറ്റ് പിടിച്ചെടുത്തു.ബിജെപിയുടെ ഏക വിജയവും ഇതാണ്.