Month: May 2023
-
Kerala
നിര്‍ധനവിദ്യാര്‍ഥികള്‍ക്ക് പഠന സഹായവുമായി മമ്മൂട്ടിയുടെ ‘വിദ്യാമൃതം-3’
കൊച്ചി: പഠനത്തില്‍ മിടുക്കുകാട്ടുന്ന സാമ്പത്തികമായി പിന്നോക്കം നില്കുന്ന കുട്ടികള്‍ക്ക് കരുതലും കൈത്താങ്ങുമായി വീണ്ടും നടന്‍ മമ്മൂട്ടി. പ്ലസ് ടു ജയിച്ച നിര്‍ധനവിദ്യാര്‍ഥികള്‍ക്ക് എം.ജി.എം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സുമായി ചേര്‍ന്ന് തുടര്‍പഠനത്തിന് അവസരമൊരുക്കുന്നു മമ്മൂട്ടി നേതൃത്വം നല്കുന്ന കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍. 200 വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ ഇതിന്റെ പ്രയോജനം ലഭിക്കും. പദ്ധതിയുടെ ധാരണാപത്രം മമ്മൂട്ടിക്ക് എം.ജി.എം.ഗ്രൂപ്പ് ടെക്നിക്കൽ കോളജസ് വൈസ് ചെയര്‍മാന്‍ വിനോദ് തോമസ് കൈമാറി. എന്‍ജിനീയറിങ്, ഫാര്‍മസി, ബിരുദ, ഡിപ്ലോമ കോഴ്‌സുകളിലാണ് തുടര്‍പഠന സഹായം ലഭ്യമാക്കുന്നത്. എം.ജി.എം ഗ്രൂപ്പിന്റെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ക്യാമ്പസുകളിലായാണ് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പഠനത്തിന് സൗകര്യമൊരുക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ആവിഷ്‌കരിച്ച ‘വിദ്യാമൃതം’പദ്ധതിയുടെ മൂന്നാംഘട്ടമാണിത്. ‘വിദ്യാമൃതം-3’ എന്നാണ് പേര്. കുടുംബത്തിലെ ദുർബലമായ സാമ്പത്തികസ്ഥിതി മിടുക്കരായ പല കുട്ടികളുടെയും തുടര്‍പഠനത്തിന് തടസ്സമാകുന്നുണ്ടെന്നും അവരുടെ സ്വപ്‌നങ്ങള്‍ സഫലമാക്കുന്നതിന് വഴിയൊരുക്കുകയാണ് ‘വിദ്യാമൃത’ത്തിന്റെ ലക്ഷ്യമെന്നും മമ്മൂട്ടി പറഞ്ഞു. കേരളത്തിലെ തന്നെ…
Read More » -
India
പുതിയ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനത്തിനിടെ ഡല്‍ഹിയില്‍ ഭൂകമ്ബം
ന്യൂഡൽഹി:പുതിയ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനത്തിനിടെ ഡല്‍ഹിയില്‍ ഭൂകമ്ബം.രാവിലെ 11.19നാണ് ഭൂകമ്ബം അനുഭവപ്പെട്ടത്.കുറച്ച് സെക്കന്റുകള്‍ മാത്രമാണ് ഭൂകമ്ബം അനുഭവപ്പെട്ടത്. ഡല്‍ഹിയിലും ജമ്മുകശ്മീരിലും പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും നേരിയതോതിൽ ഭൂമികുലുക്കം ഉണ്ടായി.ഇന്നലെ മുതൽ ശക്തമായ കാറ്റും മഴയുമാണ് ഇവിടങ്ങളിൽ അനുഭവപ്പെട്ടത്. അതേസമയം 5.2 തീവ്രതയില്‍ അഫ്ഗാനില്‍ അനുഭവപ്പെട്ട ഭൂകമ്ബത്തിന്റെ പ്രകമ്ബനങ്ങളാണ് ഡല്‍ഹിയില്‍ അനുഭവപ്പെട്ടതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.അഫ്ഗാനിസ്താനിലെ ഫൈസാബാദില്‍ നിന്ന് 79 കിലോമീറ്റര്‍ തെക്കു കിഴക്കായാണ് ഭൂകമ്ബത്തിന്റെ പ്രഭവ കേന്ദ്രം. ഭൂകമ്ബത്തില്‍ ആര്‍ക്കും അപകടം ഉണ്ടായതായോ നാശനഷ്ടങ്ങള്‍ ഉണ്ടായതായോ റിപ്പോര്‍ട്ടില്ല.
Read More » -
India
കേരളത്തിൽ മാത്രം ഒതുങ്ങുന്നതല്ല സംഘപരിവാർ സ്റ്റോറി; വരുന്നു അജ്മീര്‍ 92
വിവാദമായ ‘ദി കേരള സ്റ്റോറി’ എന്ന സിനിമയ്ക്കു ശേഷം ഇതാ മറ്റൊന്നുകൂടി-അജ്മീര്‍ 92. അജ്മീര്‍ ദര്‍ഗ്ഗയിലെ നടത്തിപ്പുകാരാല്‍ ലൈംഗീകമായി ചൂഷണം ചെയ്യപ്പെട്ട 250 പെണ്‍കുട്ടികളുടെ ‘ജീവിതത്തെ’ അടിസ്ഥാനമാക്കിയാണ് സിനിമയൊരുങ്ങുന്നത്.ജൂലൈ 14-ന് ചിത്രം റിലീസ് ചെയ്യും. അജ്മീറിലെ സോഫിയ സീനിയര്‍ സെക്കൻഡറി സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയെ ഫാറൂഖ് ചിഷ്തി എന്നൊരാൾ പരിചയപ്പെടുകയും ബലാത്സംഗം ചെയ്യുകയും ചെയ്തതോടെയാണ് ഇതിന്റെ തുടക്കം. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ ഫോട്ടോ എടുക്കുകയും ഇത് കാട്ടി ഭീഷണിപ്പെടുത്തി, മറ്റ് പെണ്‍കുട്ടികളെ തനിക്ക് പരിചയപ്പെടുത്താൻ ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് ആ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും അവരുടെ ചിത്രങ്ങള്‍ കാട്ടി ബ്ലാക്ക് മെയില്‍ ചെയ്യുകയുമായിരുന്നത്രെ. ഒരു പ്രാദേശിക പത്രമായ ‘നവജ്യോതി’ യാണ് ഇത് സംബന്ധിച്ച വാർത്തകൾ ആദ്യം പ്രസിദ്ധീകരിച്ചത്.ഇതോടെ സംഭവം വിവാദമാകുകയും മറ്റ് മാധ്യമങ്ങൾ ഇത് ഏറ്റെടുക്കുകയുമായിരുന്നു.പ്രധാന പ്രതികളെല്ലാം അജ്മീര്‍ ദര്‍ഗ്ഗയിലെ ഖാദിമുകളുമായി ബന്ധപ്പെട്ടവരായിരുന്നു എന്നതായിരുന്നു ഹൈലൈറ്റ്.ഇതിന്റെ ചുവട് പിടിച്ചാണ് ഇപ്പോഴത്തെ സിനിമയും. 1992-ല്‍ അജ്മീര്‍ നഗരത്തിലെ പെണ്‍കുട്ടികള്‍ അനുഭവിച്ച ദുരന്തത്തിന്റെ കഥയെന്ന പേരിൽ…
Read More » -
India
ലോകത്തിലെ ഏറ്റവും മികച്ച ആഡംബര ഹോട്ടലിനുള്ള പുരസ്‌കാരം ജയ്പൂരിലെ രാംബാഗ് പാലസിന്
ജയ്പൂർ: ലോകത്തിലെ ഏറ്റവും മികച്ച ആഡംബര ഹോട്ടലിനുള്ള പുരസ്‌കാരം ജയ്പൂരിലെ രാംബാഗ് പാലസിന്.ട്രാവല്‍ സൈറ്റായ ട്രിപ്പ് അഡ്വസറില്‍ കഴിഞ്ഞ വർഷം യാത്രികര്‍ നല്‍കിയ 15 ലക്ഷം ഹോട്ടല്‍ റിവ്യുകളുടെ അടിസ്ഥാനത്തിലാണ് പുരസ്‌ക്കാര പട്ടിക തയാറാക്കിയത്. ട്രിപ്പ് അഡ്വസറിന്റെ ആദ്യ പത്തു ഹോട്ടലുകളുടെ പട്ടികയില്‍ രാംബാഗ് പാലസ് മാത്രമാണ് ഇന്ത്യയില്‍ നിന്നുള്ളത്. മാലദ്വീപിലെ ഒസെന്‍ റിസര്‍വ് ബോലിഫുഷി രണ്ടാം സ്ഥാനവും ബ്രസീലിലെ ഹോട്ടല്‍ കൊലിന ഡി ഫ്രാന്‍സ് മൂന്നാം സ്ഥാനവും നേടി. ബ്രിട്ടനിലെ ഷാന്‍ഗ്രി ലാ ദി ഷാര്‍ഡ്, ഹോങ്കോങിലെ ദ് റിറ്റ്‌സ് കാള്‍ട്ടണ്‍, ദുബായിലെ ജെ.ഡബ്ല്യു മാരിയറ്റ് മാര്‍ക്വിസ് ഹോട്ടല്‍, ഇസ്തംബൂളിലുള്ള റൊമാന്‍സ് ഇസ്തംബൂള്‍ ഹോട്ടല്‍, ഗ്രീസിലെ ഇകോസ് ദാസിയ, സ്‌പെയിനിലെ ഇകോസ് അന്‍ഡലൂസ്യ, ഇന്തൊനീഷ്യയിലെ പദ്മ റിസോര്‍ട്ട് ഉബുന്‍ഡ് എന്നിവ മികച്ച പത്ത് ആഡംബര ഹോട്ടലുകളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 1835ല്‍ നിര്‍മിച്ച കൊട്ടാരമാണ് പിന്നീട് ആഡംബര ഹോട്ടലായി മാറിയ ജുവല്‍ ഓഫ് ജയ്പൂര്‍ എന്ന വിളിപ്പേരുള്ള രാംബാഗ് പാലസ്.1925 വരെ…
Read More » -
NEWS
ഒരു വ്യക്തിയ്ക്ക് പരമാവധി മൂന്ന് ബാങ്ക് അക്കൗണ്ടുകൾ
മൊബൈൽ ആപ്പുകൾ വഴി നിമിഷങ്ങൾ കൊണ്ട് ബാങ്ക് അക്കൗണ്ട് സ്വന്തമാക്കാവുന്ന ഈ കാലത്ത് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉള്ളവരായിരിക്കും മിക്കവരും.സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന അക്കൗണ്ട്, ശമ്പള അക്കൗണ്ട് എന്നിങ്ങനെ നിരവധിയായ ആവശ്യങ്ങൾക്ക് നിരവധിയായ അക്കൗണ്ടുകൾ എന്നതാണ് ഇന്നത്തെ രീതി.അതിനാൽതന്നെ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുടെ ഗുണവും ദോഷവുമാണ് ചുവടെ ചേർക്കുന്നത്. ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം 1. സേവിംഗ്‌സ് അക്കൗണ്ടിൽ വിവിധ തരത്തിലുള്ള ഇടപാടുകൾ നടക്കുന്നുണ്ട്. സർക്കാറിൽ നിന്നുള്ള സബ്‌സിഡികൾ, ആദായ നികുതി റീഫണ്ട്, പെൻഷൻ എന്നിങ്ങനെ നിരവധി ഇടപാടുകൾക്ക് ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. ഒരു അക്കൗണ്ട് വഴി എല്ലാ ഇടപാടുകളും നടക്കുമ്പോൾ ഓരോന്നും എളുപ്പത്തിൽ പരിശോധിക്കാൻ സാധിക്കില്ല. ഒന്നിൽ കൂടുതൽ അക്കൗണ്ടുകളാണെങ്കിൽ ഇടപാടുകൾ തരം തിരിച്ച് മനസിലാക്കാൻ സധിക്കും. 2. ഒരു ബാങ്കിനോടുള്ള ആശ്രയത്വം കുറയ്ക്കാൻ ഇതുവഴി സാധിക്കും.ബാങ്കിംഗ് ഇടപാടുകൾക്ക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഒരു ബാങ്കിൽ സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ പണമിടപാടിന് മറ്റൊരു ബാങ്കിനെ ആശ്രയിക്കാൻ സാധിക്കും. 3.…
Read More » -
Kerala
കോവളം-ബേക്കല്‍ ജലപാതയുടെ നിർമ്മാണം പുരോഗമിക്കുന്നു
തിരുവനന്തപുരം: കോവളം -ബേക്കൽ ജലപാതയുടെ നിർമ്മാണം പുരോഗമിക്കുന്നു. തിരുവനന്തപുരം മുതൽ കാസർകോട് വരെ നീളുന്ന ജലാശയങ്ങളെ കനാലുമായി ബന്ധിപ്പിച്ചു നിർമ്മിക്കുന്നതാണ് ജലപാത.39 ജലാശയങ്ങളെ കൂട്ടി ചേർത്ത് സംസ്ഥാന ജലപാതയും നാഷണൽ ജലപാതയും കൂടി ചേർന്ന് ആകെ 620 കിലോമീറ്റർ ആണ് നീളം. കിഫ്ബിയാണ് ഫണ്ടിംഗ് ഏജൻസി. 2556 കോടി രൂപയാണ് ഇതിനു വേണ്ടി മാറ്റി വെച്ചിട്ടുള്ളത്.ജലാശയങ്ങളുടെ ആഴം കൂട്ടി വൃത്തിയാക്കൽ , സൈഡ് ഭിത്തി നിർമ്മിക്കൽ , നിലവിലെ പാലം ബോട്ടുകൾക്ക് കടന്നു പോകാൻ വിധത്തിൽ ഉയർത്തൽ തുടങ്ങിയ പ്രവൃത്തികളാണ് നടന്നു കൊണ്ടിരിക്കുന്നത്.കണ്ണൂർ ജില്ലയിൽ ജലപാതയുടെ ഭാഗമായി കൃത്രിമ കനാൽ നിർമ്മിക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായുള്ള സ്ഥലം ഏറ്റെടുക്കലും പുരോഗമിക്കുന്നു. 2025 ഓടെ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൂറിസം രംഗത്ത് വലിയ മാറ്റമായിരിക്കും ജലപാതയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ കേരളത്തിൽ ഉണ്ടാകുന്നത്.വലിയൊരു വിഭാഗം ചരക്കു നീക്കവും ജലപാത വഴി ആയിരിക്കുമെന്നതിനാൽ റോഡുകളിലെ ഗതാഗത തിരക്കും കുറയും.
Read More » -
India
പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രത്തിനൊപ്പം ശവപ്പെട്ടിയുടെ ചിത്രം ഉള്‍പ്പെടുത്തി ട്വീറ്റ്; ആര്‍ജെഡിയുടെ പരിഹാസം വിവാദമാകുന്നു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിച്ച പുതിയ പാര്‍ലമെന്റ് മന്ദിരത്തെ പരിഹസിച്ച് ആര്‍ജെഡി ട്വിറ്ററില്‍ പങ്കുവച്ച ചിത്രം വിവാദമാകുന്നു. പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രത്തിനൊപ്പം ശവപ്പെട്ടിയുടെ ചിത്രം ഉള്‍പ്പെടുത്തിയാണ് ആര്‍ജെഡിയുടെ വിവാദ ട്വീറ്റ്. യേ ക്യാ ഹൈ എന്ന ഹിന്ദി പരിഹാസത്തിനൊപ്പമാണ് ആര്‍ജെഡിയുടെ വിവാദ ട്വീറ്റ്. ये क्या है? pic.twitter.com/9NF9iSqh4L — Rashtriya Janata Dal (@RJDforIndia) May 28, 2023 ട്വീറ്റ് പുറത്തെത്തിയതിന് പിന്നാലെ കടുത്ത ആര്‍ജെഡിക്കെതിരേ കടുത്ത വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. ആര്‍ജെഡിയുടെ ഇപ്പോഴത്തെ നിലവാരം എന്താണെന്ന് മനസിലാക്കാന്‍ സഹായിക്കുന്നതാണ് ട്വീറ്റെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനേവാല ട്വീറ്റ് ചെയ്തു. ആര്‍ജെഡിയുടെ പ്രതികരണം വളരെ മോശമായിപ്പോയി. ഇത് ആര്‍ജെഡിയുടെ രാഷ്ട്രീയത്തിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയായിി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ജനാധിപത്യം കുഴിച്ചുമൂടപ്പെടുകയാണെന്നതിനെ പ്രതീകാത്മകമായി ചിത്രീകരിക്കുന്നതാണ് ആര്‍ജെഡിയുടെ ട്വീറ്റെന്ന് ആര്‍ജെഡി നേതാവ് ശക്തി സിങ് യാദവ് വിശദീകരിച്ചു. ഞങ്ങളുടെ ട്വീറ്റിലെ ശവപ്പെട്ടി കുഴിച്ചുമൂടപ്പെട്ട ജനാധിപത്യത്തെയാണ് സൂചിപ്പിക്കുന്നത്. രാജ്യം ജനാധിപത്യത്തെ…
Read More » -
Health
വെറും വയറ്റില്‍ വെറുതെയൊന്ന് കഴിച്ച് പാറ് കണ്ണാ… അപ്പോഴറിയാം പപ്പായ എന്തെന്ന്
ഗുണഗണങ്ങളുടെ കലവറയാണ് നമ്മുടെ സ്വന്തം പപ്പായ. ഫൈബര്‍, ആന്റി-ഓക്‌സിഡന്റ്‌സ്, വിവിധ വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയാലെല്ലാം സമ്പന്നമാണ് പപ്പായ. ഇവയെല്ലാം തന്നെ നമ്മുടെ ആരോഗ്യത്തിന് പല രീതിയിലും ഗുണകരമാകുന്ന ഘടകങ്ങളാണ്. പപ്പായ നമുക്ക് എപ്പോള്‍ വേണമെങ്കിലും കഴിക്കാം. എന്നാലിത് രാവിലെ വെറുംവയറ്റില്‍ തന്നെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് എന്തുകൊണ്ടാണെന്ന് അറിയാമോ? അറിയാം കാരണങ്ങള്‍… രാവിലെ നാം കഴിക്കുന്ന ഭക്ഷം ദീര്‍ഘനേരത്തേക്ക് വീണ്ടും വിശപ്പ് അനുഭവപ്പെടാതെ പോകാന്‍ സഹായിക്കുന്നതാകണം. അല്ലെങ്കില്‍ വീണ്ടും എന്തെങ്കിലും കഴിക്കേണ്ടി വരാം. ഇത് ഒരേസമയം പ്രയാസവുമാണ് അതുപോലെ തന്നെ വണ്ണം കൂടുന്നതിലേക്കും നയിക്കാം. പപ്പായ നമ്മെ ദീര്‍ഘനേരം വിശപ്പനുഭവപ്പെടാതെ പോകാന്‍ സഹായിക്കുന്നൊരു ഭക്ഷണമാണ്. പപ്പായയിലടങ്ങിയിരിക്കുന്ന ഫൈബറും പ്രോട്ടീനുമാണ് ഇതിന് സഹായിക്കുന്നത്. പപ്പായ ദഹനത്തെ എളുപ്പമാക്കുന്ന ഭക്ഷണമാണ്. ഇത് വെറുംവയറ്റില്‍ കഴിക്കുമ്പോള്‍ ദഹനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗതയിലാവുകയും ഗ്യാസ്, മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കപ്പെടുകയും ചെയ്യാം. നേരത്തെ സൂചിപ്പിച്ചത് പോലെ വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എന്തുകൊണ്ടും രാവിലെ ദിവസം തുടങ്ങാന്‍ യോജിച്ച…
Read More » -
Kerala
തൊടുപുഴയില്‍ വയോധിക ദമ്ബതികള്‍ വീടിനുള്ളില്‍ മരിച്ചനിലയിൽ
തൊടുപുഴ: വയോധിക ദമ്ബതികള്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍.കാരിക്കോട് ഉണ്ടപ്ലാവ് തിമ്മലയില്‍ ഇസ്മായില്‍ (64), ഭാര്യ ഹലീമ (56) എന്നിവരാണ് മരിച്ചത്. ഹലീമ മുറിക്കുള്ളില്‍ നിലത്ത് മരിച്ചു കിടക്കുകയായിരുന്നു.ഇസ്മായിലിനെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നാണ് അയൽവാസികൾ നൽകുന്ന വിവരം. വഴക്കിനിടെ ഭാര്യയെ ആക്രമിച്ചു കൊലപ്പെടുത്തിയ ശേഷം ഇസ്മായില്‍ തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസ് നിഗമനം.പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.ഏക മകൻ വാട്ടർ അതോറിറ്റിയിലെ ജീവനക്കാരനാണ്.
Read More »
