KeralaNEWS

തൊടുപുഴയില്‍ വയോധിക ദമ്ബതികള്‍ വീടിനുള്ളില്‍ മരിച്ചനിലയിൽ

തൊടുപുഴ: വയോധിക ദമ്ബതികള്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍.കാരിക്കോട് ഉണ്ടപ്ലാവ് തിമ്മലയില്‍ ഇസ്മായില്‍ (64), ഭാര്യ ഹലീമ (56) എന്നിവരാണ് മരിച്ചത്.
ഹലീമ മുറിക്കുള്ളില്‍ നിലത്ത് മരിച്ചു കിടക്കുകയായിരുന്നു.ഇസ്മായിലിനെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നാണ് അയൽവാസികൾ നൽകുന്ന വിവരം.
വഴക്കിനിടെ ഭാര്യയെ ആക്രമിച്ചു കൊലപ്പെടുത്തിയ ശേഷം ഇസ്മായില്‍ തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസ് നിഗമനം.പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.ഏക മകൻ വാട്ടർ‍ അതോറിറ്റിയിലെ ജീവനക്കാരനാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: