IndiaNEWS

പുതിയ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനത്തിനിടെ ഡല്‍ഹിയില്‍ ഭൂകമ്ബം

ന്യൂഡൽഹി:പുതിയ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനത്തിനിടെ ഡല്‍ഹിയില്‍ ഭൂകമ്ബം.രാവിലെ 11.19നാണ് ഭൂകമ്ബം അനുഭവപ്പെട്ടത്.കുറച്ച്‌ സെക്കന്റുകള്‍ മാത്രമാണ് ഭൂകമ്ബം അനുഭവപ്പെട്ടത്.
ഡല്‍ഹിയിലും ജമ്മുകശ്മീരിലും പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും നേരിയതോതിൽ ഭൂമികുലുക്കം ഉണ്ടായി.ഇന്നലെ മുതൽ ശക്തമായ കാറ്റും മഴയുമാണ് ഇവിടങ്ങളിൽ അനുഭവപ്പെട്ടത്.
അതേസമയം 5.2 തീവ്രതയില്‍ അഫ്ഗാനില്‍ അനുഭവപ്പെട്ട ഭൂകമ്ബത്തിന്റെ പ്രകമ്ബനങ്ങളാണ് ഡല്‍ഹിയില്‍ അനുഭവപ്പെട്ടതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.അഫ്ഗാനിസ്താനിലെ ഫൈസാബാദില്‍ നിന്ന് 79 കിലോമീറ്റര്‍ തെക്കു കിഴക്കായാണ് ഭൂകമ്ബത്തിന്റെ പ്രഭവ കേന്ദ്രം. ഭൂകമ്ബത്തില്‍ ആര്‍ക്കും അപകടം ഉണ്ടായതായോ നാശനഷ്ടങ്ങള്‍ ഉണ്ടായതായോ റിപ്പോര്‍ട്ടില്ല.

Back to top button
error: