Month: May 2023

  • Kerala

    പതങ്കയം വെള്ളച്ചാട്ടത്തില്‍ 18 കാരന്‍ മുങ്ങി മരിച്ചു

    കോഴിക്കോട്: പതങ്കയം വെള്ളച്ചാട്ടത്തില്‍ 18 കാരന്‍ മുങ്ങി മരിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി അമല്‍ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നുമണിയോടെ കുളിക്കുന്നതിനിടെയാണ് കയത്തില്‍ അകപ്പെട്ടത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 4 പേരാണ് അപകടത്തില്‍ പെട്ടത്. മറ്റ് മൂന്നുപേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.

    Read More »
  • NEWS

    ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ വെള്ളത്തിന്റെ ബില്ലിൽ കുറവുവരുത്താം

    വെള്ളം ഏറ്റവും അധികം ഉപയോഗിക്കേണ്ടി വരുന്നത് അടുക്കളയിലും കുളിമുറി/കക്കൂസുകളിലുമാണ്. ഇവിടങ്ങളിലെല്ലാം ആദ്യം തന്നെ പരിഹാരം കാണേണ്ടത് പൈപ്പുകളിലെ ചോര്‍ച്ച പരിഹരിക്കുകയെന്നതാണ്. തുള്ളിതുള്ളിയായി പൈപ്പില്‍ നിന്നും ഒരു ദിവസത്തില്‍ നഷ്ടമാകുന്ന വെള്ളത്തിന്റെ അളവ് നമ്മള്‍ ചിന്തിക്കുന്നതിലും അപ്പുറമാണ്. വെള്ളം പൈപ്പില്‍ നിന്നും ഇറ്റിറ്റുവീണ് നഷ്ടമാകുന്നില്ലെന്ന് ഉറപ്പിക്കുക ഷവറുകള്‍ ഉപയോഗിക്കുമ്പോള്‍ അത് ഏറെ നേരം ഉപയോഗിക്കാതിരിക്കുക. ഷവറുകളുടെ ഉപയോഗത്തിലൂടെ വലിയൊരളവ് ജലം ദിനംപ്രതി നഷ്ടമാകുന്നുണ്ട്.ബക്കറ്റുകളില്‍ വെള്ളം നിറച്ച് അത് ഉപയോഗിക്കുന്നതാണ് എല്ലാ അവസരങ്ങളിലും ഗുണകരം.  ടോയ്‌ലറ്റുകളില്‍ ഡ്യുവല്‍ ഫ്‌ളഷ് സൗകര്യം ഉണ്ടാക്കുക പല്ലുതേച്ചുകൊണ്ടിരിക്കുമ്പോള്‍ പൈപ്പ് ഓണ്‍ചെയ്തിടുന്ന ശീലം ഒഴിവാക്കി വായ കഴുകുമ്പോള്‍ മാത്രം പെപ്പ് തുറക്കാം.അല്ലെങ്കില്‍ പാത്രത്തില്‍ വെള്ളം നിറച്ച് വായ കഴുകാൻ ഉപയോഗിക്കാം. ഇത്തരം മാര്‍ഗ്ഗങ്ങളെല്ലാം ഉപയോഗിച്ചിട്ടും വെള്ളക്കരം കൂടുതലാണെന്ന് തോന്നുന്നെങ്കില്‍ ഒരു പക്ഷെ പൈപ്പുകളിൽ എവിടെങ്കിലും  ലീക്ക് ഉണ്ടാക്കാനാണ് സാധ്യത.നല്ലൊരു പ്ലമ്പറെ വിളിച്ചു കാണിക്കുക

    Read More »
  • India

    ഗുസ്തി താരങ്ങളെ അറസ്റ്റ് ചെയ്തു; സമരപ്പന്തൽ പൊളിച്ചു നീക്കി ഡൽഹി പോലീസ്

    ന്യൂഡൽഹി: കഴിഞ്ഞ ഒരുമാസത്തിലേറെയായി ജന്തർമന്ദറിൽ സമരം ചെയ്തുകൊണ്ടിരുന്ന  ഗുസ്തിതാരങ്ങളെ അറസ്റ്റ് ചെയ്ത ഡൽഹി പോലീസ് പിന്നാലെ സമരക്കാരുടെ ടെന്‍റുകളും പൊളിച്ചുനീക്കി. പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്ത ദിവസം തന്നെ അതിന് മുന്നില്‍ വനിതാ പഞ്ചായത്ത് നടത്തുമെന്ന്  ഗുസ്തിതാരങ്ങള്‍ വെല്ലുവിളിച്ചതിനിടയിലാണ് ഇത്. ഗുസ്തിതാരങ്ങള്‍ നിയമങ്ങള്‍ ലംഘിച്ചുവെന്നും അവരെ ഇനി സമരത്തിനായി ജന്തര്‍മന്ദറിലേക്ക് തിരിച്ചുവരാന്‍ അനുവദിക്കില്ലെന്നും ദല്‍ഹി പൊലീസ് പറഞ്ഞു. പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്ത ദിവസം തന്നെ അതിന് മുന്നില്‍ വനിതാ പഞ്ചായത്ത് നടത്തുക എന്ന ലക്ഷ്യത്തോടെ ഗുസ്തിതാരങ്ങള്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ ചാടിക്കടന്ന് നീങ്ങുന്നതിനിടയിലായിരുന്നു അറസ്റ്റ്. താരങ്ങള്‍ നിരവധി നിയമങ്ങള്‍ ലംഘിച്ചുവെന്നും അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സാഹചര്യങ്ങള്‍ വിലയിരുത്തി വരികയാണെന്നും ക്രമസമാധാന ചുമതലയുള്ള പൊലീസ് കമ്മീഷണര്‍ ദീപേന്ദ്ര പഥക് പറഞ്ഞു.

    Read More »
  • Kerala

    അച്ഛൻകോവിലാറ്റില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

    പത്തനംതിട്ട : അച്ഛൻകോവിലാറ്റില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു.പത്തനംതിട്ട ഇലകൊള്ളൂരില്‍ ആണ് സംഭവം.വെട്ടൂർ സ്വദേശികളായ അഭിരാജ്, അഭിലാഷ് എന്നിവരാണ് മരിച്ചത്. ഇലകൊള്ളൂർ മഹാദേവ ക്ഷേത്രത്തിന് താഴെ അച്ചൻ കോവിലാറ്റില്‍ കുളിക്കാനിറങ്ങിയതാണ് കുട്ടികൾ.കയത്തിൽ അകപ്പെടുവായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.ഫുട്ബോൾ കളികഴിഞ്ഞെത്തിയതായിരുന്നു ഇവർ. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

    Read More »
  • India

    ട്രെയിനിലെ ലോവര്‍ ബെര്‍ത്ത് സീറ്റുകള്‍ ഇനി എല്ലാവര്‍ക്കും ലഭ്യമല്ല 

    കുറഞ്ഞ ചെലവില്‍ ദീര്‍ഘ ദൂര യാത്രക്ക് അവസരമൊരുക്കുന്നു എന്നതാണ് യാത്രക്കാരെ റെയില്‍വേയിലേക്ക് അടുപ്പിക്കുന്ന പ്രധാനപ്പെട്ട കാര്യം.ഇതിൽതന്നെ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് ലോവർ ബർത്ത്.എന്നാലിപ്പോള്‍ ട്രെയിനിലെ ലോവര്‍ ബെര്‍ത്ത് സീറ്റുകള്‍ ഇനി എല്ലാവര്‍ക്കും ലഭ്യമല്ല എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഭിന്നശേഷി വിഭാഗക്കാര്‍ക്കായിരിക്കും ഇനി മുതല്‍ റെയില്‍വെയുടെ ലോവര്‍ ബെര്‍ത്ത് സീറ്റുകള്‍ ലഭ്യമാവുക. ഭിന്നശേഷിക്കാരുടെ യാത്രയെ കൂടുതല്‍ ആയാസരഹിതമാക്കുക എന്ന ഉദ്ധേശത്തിലാണ് ഇത്തരമൊരു പ്രധാനപ്പെട്ട തീരുമാനത്തിലേക്ക് റെയില്‍വെ എത്തിച്ചേര്‍ന്നത്. റെയില്‍വെ ബോര്‍ഡിന്റെ പുതിയ ഉത്തരവ് പ്രകാരം സ്ലീപ്പര്‍ ക്ലാസില്‍ താഴെയും മദ്ധ്യ ഭാഗത്തുമുളള രണ്ട് സീറ്റുകള്‍, തേര്‍ഡ് എ.സി കംപാര്‍ട്‌മെന്റില്‍ രണ്ട് സീറ്റുകള്‍, എ.സി ത്രീ ചെയറില്‍ രണ്ട് സീറ്റുകള്‍ എന്നിങ്ങനെയാണ് ഭിന്നശേഷിക്കാര്‍ക്കായി റിസര്‍വ് ചെയ്തിരിക്കുന്നത്.ഭിന്നശേഷിക്കാരുടെ ഒപ്പം യാത്ര ചെയ്യുന്ന സഹായികള്‍ക്കും ഇത്തരം സീറ്റുകളില്‍ യാത്ര ചെയ്യാവുന്നതാണ്. ഗരീബ് രാത്ത് ട്രെയിനുകളില്‍ രണ്ട് ലോവര്‍ സീറ്റുകളും, രണ്ട് അപ്പര്‍ സീറ്റുകളുമാണ് ഭിന്നശേഷിക്കാരായ യാത്രക്കാര്‍ക്കായി റിസര്‍വ് ചെയ്യപ്പെട്ടിരിക്കുന്നത്.അതേസമയം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആവശ്യപ്പെടാതെ തന്നെ ലോവര്‍…

    Read More »
  • Kerala

    ട്രെയിൻ മാര്‍ഗം രക്ഷപ്പെടാൻ ശ്രമം; വിടാതെ പൊലീസ്

    തിരൂര്‍/മലപ്പുറം: കുറ്റകൃത്യത്തിനു ശേഷം അയല്‍സംസ്ഥാനത്തേക്ക് കടന്ന പ്രതികളെ പൊലീസ് കൃത്യമായ നിരീക്ഷണത്തിലൂടെയാണ് വലയിലാക്കിയത്.സൈബര്‍ പൊലീസിന്‍റെയും മറ്റ് അന്വേഷണ വിഭാഗങ്ങളുടെയും പൂര്‍ണ സഹകരണത്തോടെയാണ് പ്രതികളെ ചെന്നൈയില്‍നിന്ന് പിടികൂടിയത്. മൃതദേഹം മേയ് 19നാണ് ചുരത്തില്‍ തള്ളി പ്രതികള്‍ കടന്നത്.തുടര്‍ന്ന് മേയ് 24ന് പുലര്‍ച്ച ഷിബിലി ഫര്‍ഹാനയെ വീട്ടില്‍നിന്ന് കൊണ്ടുപോയി. അതേദിവസം വൈകീട്ട് ഒറ്റപ്പാലത്തുനിന്ന് ട്രെയിന്‍ വഴി ചെന്നൈയിലെത്തി.അവിടെനിന്ന് ട്രെയിന്‍ മാര്‍ഗം അസമിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. ആര്‍.പി.എഫ് സഹായത്തോടെയാണ് കേരള പൊലീസ് പ്രതികളെ തന്ത്രപരമായി വലയിലാക്കിയത്.തുടർന്ന് ശനിയാഴ്ച പുലര്‍ച്ച മലപ്പുറത്തെത്തിച്ച്‌ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കൂട്ടുപ്രതിയായ ആഷിഖിനെയും പിടികൂടിയിരുന്നു. ഫർഹാനയാണ് ഹോട്ടൽ മുറിയിലേക്ക് സിദ്ദീഖിനെ വിളിച്ചു വരുത്തിയത്.തുടർന്ന് സാമ്ബത്തികകാര്യങ്ങള്‍ പറഞ്ഞ് സിദ്ദീഖുമായി കലഹമുണ്ടാവുകയും ഫര്‍ഹാന കരുതിയിരുന്ന ചുറ്റിക വച്ച് ഷിബിലി സിദ്ദീഖിന്റെ തലക്കടിക്കുകയുമായിരുന്നു എന്നാണ് പ്രതികൾ പോലീസിന് മൊഴി നൽകിയിരിക്കുന്നത്.   തുടർന്ന് പ്രതികള്‍ കോഴിക്കോട് മാനാഞ്ചിറയില്‍ പോയി ഒരു ട്രോളി ബാഗ് വാങ്ങിയിരുന്നു. എന്നാല്‍, ഒരു ബാഗില്‍ മൃതദേഹം കയറുന്നില്ലെന്ന് വ്യക്തമായതോടെ…

    Read More »
  • Kerala

    കണ്ണൂരില്‍ ബ്രഹ്‌മപുരം മോഡല്‍ തീപ്പിടുത്തം; വിഷപ്പുകയില്‍ വലഞ്ഞ് പ്രദേശവാസികള്‍

    കണ്ണൂര്‍: കോര്‍പറേഷനില്‍ ബ്രഹ്‌മപുരം മോഡലില്‍ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. പ്രദേശവാസികള്‍ വിഷപ്പുകയാല്‍ വലഞ്ഞു. കോര്‍പറേഷനിലെ ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലാണ് വന്‍ തീപിടിത്തമുണ്ടായത്. ബ്രഹ്‌മപുരത്തിന് സമാനമായി ടണ്‍ കണക്കിന് പ്‌ളാസ്റ്റിക്ക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ ഇവിടെ കത്തി അമര്‍ന്നു. ഞായറാഴ്ച്ച പുലര്‍ച്ചെ മൂന്നരമണിക്കാണ് സംഭവം. തീ ആളി പടരുന്നത് കണ്ടു പ്രദേശവാസികളാണ് കോര്‍പറേഷന്‍ അധികൃതരെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചത്. ഉടന്‍ തന്നെ നാലു മണിയോടെ കണ്ണൂരില്‍ നിന്നും മൂന്ന് യുനിറ്റ് ഫയര്‍ഫോഴ്‌സെത്തി വെള്ളം ചീറ്റി തീയണക്കല്‍ തുടങ്ങി. ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ നിന്നും മാനംമുട്ടെ പടര്‍ന്നു പിടിച്ച തീ മണിക്കൂറുകളോളം ഫയര്‍ഫോഴ്‌സ് നടത്തിയ ശ്രമഫലമായാണ് നിയന്ത്രണ വിധേയമാക്കിയത്. പ്‌ളാസ്റ്റിക്ക് മാലിന്യ മുള്‍പ്പെടെയാണ് കത്തി നശിച്ചത്. ഏക്കറുകളോളം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ തന്നെയാണ് കോര്‍പറേഷന്‍ മാലിന്യ സംസ്‌കരണ പ്‌ളാന്റുമുള്ളത്. പ്‌ളാസ്റ്റിക്ക് മാലിന്യ മുള്‍പ്പെടെ കത്തിയമര്‍ന്നതു കാരണം ട്രഞ്ചിംഗ് ഗ്രൗണ്ടിന് സമീപത്ത് താമസിക്കുന്ന വീട്ടുകാര്‍ക്കും വിഷപുക ശ്വസിക്കേണ്ടതായി വന്നു. തലശേരി, മട്ടന്നൂര്‍, ഇരിട്ടി എന്നിവടങ്ങളില്‍ നിന്നും ഓരോ…

    Read More »
  • Crime

    ‘ഭാവിജീവിതം ഭാസുര’മാക്കാനുള്ള ശ്രമത്തിനിടെ കൊലപാതകം; പാളിയ ഹണി ട്രാപ്പ് ‘ഇണക്കുരുവികളെ’ കൊണ്ടെത്തിച്ചത് ഇരുമ്പഴിക്കുള്ളില്‍

    മലപ്പുറം: കോഴിക്കോട്ടെ ലോഡ്ജ് മുറിയില്‍ തിരൂര്‍ സ്വദേശിയായ ഹോട്ടലുടമ സിദ്ദീഖ് കൊല്ലപ്പെട്ടത് വിവാഹത്തിനും ഭാവിജീവിതത്തിനും പണം കണ്ടെത്താനായി പ്രതികളായ ഷിബിലിയും ഫര്‍ഹാനയും ചേര്‍ന്നൊരുക്കിയ ഹണി ട്രാപ്പിനിടെ. ശ്രമം പൊളിഞ്ഞാല്‍ സിദ്ദീഖിനെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആയുധങ്ങളുമായാണ് പ്രതികള്‍ എത്തിയത്. നഗ്‌നനാക്കി ഫോട്ടോയെടുക്കാനുള്ള ശ്രമം ചെറുത്തപ്പോള്‍ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി. പിന്നീട്, പ്രതികളായ ഷിബിലിയും ആഷിഖും ഫര്‍ഹാനയും ചേര്‍ന്നു നടത്തിയ ക്രൂരമര്‍ദനത്തിലാണ് സിദ്ദീഖ് കൊല്ലപ്പെട്ടതെന്നു പൊലീസ് പറഞ്ഞു. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന ഷിബിലിയുടെയും ഫര്‍ഹാനയുടെയും വിവാഹ ഒരുക്കങ്ങള്‍ നടന്നുവരികയായിരുന്നു. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ ഏഴൂര്‍ മേച്ചേരി സിദ്ദീഖ് 18ന് രാത്രിയാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയില്‍ കൊല്ലപ്പെട്ടത്. ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് മൂന്നായി വെട്ടിമുറിച്ച മൃതദേഹം 2 ട്രോളി ബാഗുകളിലാക്കി സിദ്ദീഖിന്റെ തന്നെ കാറില്‍ പ്രതികള്‍ അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. മടങ്ങുംവഴി ചുറ്റികയും കട്ടറും ഉള്‍പ്പെടെയുള്ളവ പെരിന്തല്‍മണ്ണയിലെ ചീരട്ടാമലയില്‍ ഉപേക്ഷിച്ചു. അവിടെനിന്ന് ചെറുതുരുത്തിയിലെത്തിയാണ് കാര്‍…

    Read More »
  • Kerala

    തിരുവനന്തപുരത്തെ വില്ലേജ് ഓഫീസുകളില്‍ കലക്ടറുടെ മിന്നല്‍ പരിശോധന; ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും

    തിരുവനന്തപുരം: ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. വില്ലേജ് ഓഫീസുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധന നടന്നത്. കലക്ടര്‍, എഡിഎം, കലക്ടറേറ്റ് ഇന്‍സ്‌പെക്ഷന്‍ വിംഗ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തിരുമല, തൈക്കാട് വില്ലേജുകളില്‍ കലക്ടര്‍ നേരിട്ടെത്തിയായിരുന്നു പരിശോധന നടത്തിയത്. കരകുളം, മേനംകുളം വില്ലേജ് ഓഫീസുകളില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അനില്‍ ജോസ്.ജെയുടെ നേതൃത്വത്തിലും, കടകംപള്ളി, ചെമ്മരുത്തി, കല്ലറ, കള്ളിക്കാട്, മണക്കാട്, നഗരൂര്‍ എന്നിവിടങ്ങളില്‍ കളക്ടറേറ്റ്് ഇന്‍സ്‌പെക്ഷന്‍ വിംഗിന്റെ നേതൃത്വത്തിലുമായിരുന്നു പരിശോധന. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജില്ലയിലെ എല്ലാ താലൂക്കുകളിലും പരിശോധന നടക്കുകയാണ്. ഹാജര്‍ രജിസ്റ്റര്‍, പോക്കു വരവ്, തരം മാറ്റല്‍ രജിസ്റ്ററുകള്‍, മൂവ്‌മെന്റ് രജിസ്റ്റര്‍ എന്നിവയും വിവിധ രേഖകളും ഫയലുകളും കളക്ടര്‍ പരിശോധിച്ചു. വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ കാലതാമസമില്ലാതെ ലഭ്യമാക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള നടപടികളുമായി മുന്നോട്ട്…

    Read More »
  • Kerala

    നിങ്ങളുടെ ഈ മുഖം ലോകം മുഴുവനും അറിയട്ടെ…; ‘ഫ്ളഷ്’ നിര്‍മാതാവിനെതിരേ ഐഷ സുല്‍ത്താന

    കൊച്ചി: ലക്ഷദ്വീപ് നിവാസികളുടെ ജീവിതം പറയുന്ന തന്റെ സിനിമയായ ‘ഫ്‌ളഷ്’ റിലീസ് ചെയ്യാന്‍ നിര്‍മാതാവ് അനുവദിക്കുന്നില്ലെന്ന ആരോപണവുമായി സംവിധായിക ഐഷ സുല്‍ത്താന. കേന്ദ്ര സര്‍ക്കാരിനെതിരെ സംസാരിച്ച സിനിമ താനൊരിക്കലും റിലീസ് ചെയ്യില്ലെന്ന് നിര്‍മാതാവ് ബീന കാസിം പറഞ്ഞതായാണ് ഐഷയുടെ ആരോപണം. സിനിമ സ്വന്തം നിലയില്‍ യുട്യൂബില്‍ റിലീസ് ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ കേസ് കൊടുക്കുമെന്ന് അവര്‍ ഭീഷണി മുഴക്കിയെന്നും ഐഷ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ബീന കാസിം കേന്ദ്ര സര്‍ക്കാരിന്റെ അടിമ പണി എടുക്കുന്ന കാര്യം അറിഞ്ഞില്ല. രാഷ്ട്രീയ ലാഭത്തിന് വേണ്ടി നാടിനെയും സിനിമയെയും ബീന ഒറ്റി കൊടുക്കുകയായിരുന്നെന്നും ഐഷ പറഞ്ഞു. ഐഷ സുല്‍ത്താനയുടെ കുറിപ്പ്: ‘കേന്ദ്ര സര്‍ക്കാരിന് എതിരെ സംസാരിച്ച സിനിമ ഞാനൊരിക്കലും റിലീസ് ചെയ്യില്ല’ എന്ന് എന്റെ മുഖത്തു നോക്കി പറഞ്ഞത് മാറ്റാരുമല്ല Flush എന്ന സിനിമയുടെ പ്രൊഡ്യൂസര്‍ ബീനാ കാസിമാണ്…അവര്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിമ പണി എടുക്കുന്ന കാര്യം ഞാന്‍ അറിഞ്ഞില്ല. അതെന്റെ തെറ്റ്, അവരുടെ രാഷ്രിയ ലാഭത്തിന്…

    Read More »
Back to top button
error: