KeralaNEWS

മുക്കുപണ്ടത്തിൽ നിന്നും അലർജി; പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു

തിരുവനന്തപുരം: കമ്മലിൽ നിന്നും അലർജി ബാധിച്ച പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു.ആറ്റിങ്ങല്‍ പിരപ്പന്‍കോട്ടുകോണം സ്വദേശി മീനാക്ഷി (18)ആണ് മരിച്ചത്.
മുക്കുപണ്ടം മുക്കിയ കമ്മലില്‍ നിന്നാണ് മീനാക്ഷിക്ക് അലര്‍ജി ബാധിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം.

അലര്‍ജി കാരണമാണ് മീനാക്ഷിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മീനാക്ഷിയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യമുണ്ടായി.ഇതോടെ തിരിച്ച് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ഇന്നലെ വൈകുന്നേരം നാലരയോടെ മരിക്കുകയായിരുന്നു.

 

Signature-ad

ഈമാസം രണ്ടാംതീയതി വിദ്യാര്‍ഥിനിയെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് 17ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്നലെ മീനാക്ഷിയെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.വീട്ടിലേക്ക് മടങ്ങുന്നവഴി ഓട്ടോറിക്ഷയില്‍വെച്ച്‌ ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ഛര്‍ദ്ദിക്കുകയും ചെയ്തു.തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: