IndiaNEWS

പാർലമെന്റ് ഉത്ഘാടനമോ അതോ ക്ഷേത്രപൂജയോ: കാനം രാജേന്ദ്രൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഐ നേതാവ് കാനം രാജേന്ദ്രൻ.
ഇന്ത്യയെ മധ്യകാലത്തിലെ അന്ധകാരത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന നടപടിയാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. ചടങ്ങില്‍ നിന്നും പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും മാറ്റിനിര്‍ത്തി ഉദ്ഘാടന പരിപാടിയെ പ്രധാനമന്ത്രിയുടെ ഒരു വണ്‍മാൻഷോ ആക്കി തീര്‍ത്തു എന്നും അദ്ദേഹം പറഞ്ഞു.
കോടാനുകോടി അന്യ മതസ്ഥരുള്ള ഈ രാജ്യത്തിന്റെ പാര്‍ലമെന്റിന്റെ ഉദ്ഘാടന വേളയില്‍ ഹിന്ദുക്കള്‍ മാത്രം അനുഷ്ഠിക്കുന്ന ഹോമവും യാഗവും യജ്ഞവുംപൂജകളും നടത്തുന്നത് തികച്ചും രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കുന്ന നടപടിയാണ്.
സര്‍വ്വമത പ്രാര്‍ത്ഥനയും ഇതിനോടൊപ്പം നടത്തി എന്നത് ഗവണ്‍മെന്റിന്റെ തികച്ചും കാപട്യം മാത്രമാണ്. മതനിരപേക്ഷതയെ ന്നാല്‍ മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടാതിരിക്കുമ്ബോഴാണ്. ഉദ്ഘാടന ചടങ്ങില്‍ നിന്നും പ്രസിഡണ്ടിനെയും വൈസ് പ്രസിഡന്റിനെയും മാറ്റിനിര്‍ത്തിഈ ഉദ്ഘാടന പരിപാടിയെ പ്രധാനമന്ത്രിയുടെ ഒരു വണ്‍മാൻഷോ ആക്കി തീര്‍ത്തു. അതിലേറെ ഈ പരിപാടിയെ ഒരു ഹിന്ദുമത ചടങ്ങായി മാറ്റുകയായിരുന്നു- കാനം രാജേന്ദ്രൻ പറഞ്ഞു.
പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനം കേന്ദ്രസര്‍ക്കാര്‍ മതപരമായ ചടങ്ങ് പോലെയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിമര്‍ശിച്ചിരുന്നു.പൊതു വേദിയില്‍ സര്‍ക്കാര്‍ ഭാഗത്തു നിന്നും ഉണ്ടാകേണ്ട കാര്യമല്ല നടന്നത്.ഇന്ത്യ മതേതര റിപ്പബ്ലിക് ആണ്.മതനിരപേക്ഷത ആണ് അംഗീകരിച്ചിരിക്കുന്നത്.
പാര്‍ലമെന്റിന്റെ ഉദ്ഘാടനം എന്ന നിലയില്‍ കാട്ടിയ കാര്യം പൊതു വേദിയില്‍ സര്‍ക്കാര്‍ ഭാഗത്തു നിന്നും ഉണ്ടാകേണ്ട കാര്യമല്ല. മതപരമായ കാര്യം നിര്‍വഹിക്കുന്നത് പോലെയുള്ള കാര്യങ്ങളാണ് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Back to top button
error: