KeralaNEWS

ബെംഗളുരു-മൈസുരു ദേശീയപാതയിലുണ്ടായ അപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു

ബെംഗളുരു: ബെംഗളുരു-മൈസുരു ദേശീയപാതയിലുണ്ടായ അപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. മലപ്പുറം നിലമ്ബൂര്‍ ആനയ്ക്കല്‍ സ്വദേശി നിഥിൻ(21), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷഹിൻ ഷാജഹാൻ (21) എന്നിവരാണ് മരിച്ചത്.

മൈസുരു ഫിഷ് ലാന്റിന് സമീപം ഇവര്‍ സഞ്ചരിച്ച ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

 

Signature-ad

രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. മൈസുരു കാവേരി കോളേജില്‍ മൂന്നാം വര്‍ഷ ഫിസിയോ തൊറാപ്പി വിദ്യാര്‍ത്ഥികളാണ് ഇരുവരും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: