Social MediaTRENDING

അംബാനി കുടുംബത്തിൽ ആഹ്ലാദ നിമിഷങ്ങൾ! ആകാശ് അംബാനിക്കും ശ്ലോക അംബാനിക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നു

മുംബൈ: അംബാനി കുടുംബത്തിലെ ചെറിയ വിശേഷങ്ങൾ പോലും വാർത്തകളിൽ ഇടം നേടാറുണ്ട്. ജനുവരിയിൽ ആനന്ദ് അംബാനിയുടെ വിവാഹ നിശ്ചയം നടന്നപ്പോൾ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായിരുന്നു. ഇപ്പോൾ വീട്ടിലേക്ക് ഒരു കുഞ്ഞ് അതിഥി വന്നതിൻറെ ആഘോഷത്തിലാണ് അംബാനി കുടുംബം. മുകേഷ് അംബാനി – നിത അംബാനി ദമ്പതികളുടെ മൂത്ത മകനായ ആകാശ് അംബാനിക്കും ശ്ലോക അംബാനിക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നുവെന്നാണ് റിപ്പോർട്ടുകൾ.

ശ്ലോക അംബാനി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതായാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആകാശ് അംബാനിക്കും ശ്ലോക അംബാനിക്കും 2021 ഡിസംബറിലാണ് ആദ്യ കുഞ്ഞ് ജനിച്ചത്. പൃഥ്വി അംബാനിക്ക് രണ്ട് വയസ് ആകുമ്പോഴാണ് കൂട്ടിന് ഒരു അനുജത്തി കൂടെ കുടുംബത്തിലേക്ക് എത്തുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ശ്ലോകയും ആകാശ് അംബാനിയും മുകേഷ് അംബാനിക്കൊപ്പം മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം സന്ദർശിച്ചിരുന്നു.

ശ്ലോകയുടെയും ആകാശിന്റെയും മകൻ പൃഥ്വിയും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ഈ വർഷം ഏപ്രിലിൽ മുംബൈയിൽ നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ (എൻഎംഎസിസി) ആരംഭിക്കുന്ന വേളയിലാണ് ശ്ലോക മേത്ത രണ്ടാമതും ഗർഭിണിയാണെന്ന വാർത്തകൾ പുറത്ത് വന്നത്. 2019-ലായിരുന്നു മുകേഷ് അംബാനി – നിത അംബാനി ദമ്പതികളുടെ മൂത്ത മകൻ ആകാശ് അംബാനിയുടേയും ശ്ലോക മെഹ്തയുടേയും വിവാഹം നടന്നത്.

മുംബൈയിൽ നടന്ന ചടങ്ങിൽ നിരവധി സെലിബ്രിറ്റികളാണ് പങ്കെടുത്തത്. അതേസമയം, ഈ വർഷം ജനുവരിയിലായിരുന്നു മുകേഷ് അംബാനി-നിത അംബാനി ദമ്പതികളുടെ ഇളയ മകൻ ആനന്ദ് അംബാനിയുടെ വിവാഹനിശ്ചയം നടന്നത്. രാജസ്ഥാനിൽനിന്നുള്ള വ്യവസായിയും എൻകോർ ഹെൽത്ത്‌കെയർ ഗ്രൂപ്പ് ഉടമയുമായ വീരേൻ മർച്ചന്റിന്റെയും ഷൈല മർച്ചന്റിന്റെയും മകളായ രാധിക മെർച്ചൻറുമായുള്ള ആനന്ദിൻറെ വിവാഹ നിശ്ചയത്തിൻറെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അംബാനിയുടെ വസതിയായ ആന്റീലിയിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. ഈ സന്തോഷത്തിനിടെയിലേക്കാണ് പൃഥ്വി അംബാനിക്ക് കൂട്ടായി ഒരു കുഞ്ഞ് അനുജത്തി കൂടെ എത്തുന്നത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: