IndiaNEWS

കാർ മരത്തിലിടിച്ച് തീകത്തി നാലുപേർ വെന്തുമരിച്ചു

ഭോപ്പാല്‍: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് തീകത്തി സ്ത്രീ അടക്കം നാലുപേര്‍ വെന്തുമരിച്ചു.നവദമ്ബതികള്‍ അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേരും ഡ്രൈവറുമാണ് മരിച്ചത്.
മധ്യപ്രദേശിലെ ‍ഹാർദ ജില്ലയിലാണ് സംഭവം.കാറില്‍ ഉണ്ടായിരുന്ന നാലുപേരും തൽക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ട്.അമിത വേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ കാറിന് തീപിടിച്ചാണ് ആളപായം ഉണ്ടായത്.

Back to top button
error: