Month: May 2023
-
Kerala
‘വന്ദേ ഭാരതി’ല്‍ പോസ്റ്റര്‍ ഒട്ടിച്ച സംഭവം; പഞ്ചായത്തംഗം ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് 1000 രൂപവീതം പിഴ
പാലക്കാട്: ഷൊര്‍ണൂരില്‍ വന്ദേഭാരത് ട്രെയിനില്‍ വി.കെ. ശ്രീകണ്ഠന്‍ എം.പിയുടെ പോസ്റ്റര്‍ പതിച്ച കേസില്‍ അഞ്ചുപേരെ റെയില്‍വേ സുരക്ഷാസേന അറസ്റ്റുചെയ്ത് ജാമ്യത്തില്‍വിട്ടു. അട്ടപ്പാടി പുതൂര്‍ പഞ്ചായത്തംഗവും പുതൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമായ ആനക്കല്‍ സെന്തില്‍ കുമാര്‍ (31), കള്ളമല പെരുമ്പുള്ളി പി.എം. ഹനീഫ (44), നടുവട്ടം അഴകന്‍കണ്ടത്തില്‍ മുഹമ്മദ് സഫല്‍ (19), കീഴായൂര്‍ പുല്ലാടന്‍ മുഹമ്മദ് ഹാഷിദ് (19), കൂട്ടാല മുട്ടിച്ചിറ എം. കിഷോര്‍കുമാര്‍ (34) എന്നിവരാണ് അറസ്റ്റിലായത്. അഞ്ചുപേരില്‍നിന്നും 1000 രൂപവീതം പിഴയീടാക്കി, റെയില്‍വേ കോടതി ജാമ്യത്തില്‍ വിട്ടു. കോടതി പിരിയുംവരെ അഞ്ചുപേരെയും കോടതിയില്‍ നിര്‍ത്തുകയുംചെയ്തു. പ്രധാനമന്ത്രി ഫ്‌ളാഗ്ഓഫ് ചെയ്ത തീവണ്ടി ഷൊര്‍ണൂരെത്തിയപ്പോഴായിരുന്നു പ്രവര്‍ത്തകര്‍ കൊണ്ടുവന്ന പ്ലക്കാര്‍ഡുകളിലെ പോസ്റ്റര്‍ തീവണ്ടിയില്‍ പതിച്ചത്. മഴപെയ്തപ്പോള്‍ തീവണ്ടിക്കുമുകളില്‍ വീണ വെള്ളത്തില്‍ പോസ്റ്റര്‍ പതിക്കുകയായിരുന്നു. പോസ്റ്ററുകള്‍ ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ നീക്കംചെയ്‌തെങ്കിലും പരാതിയായതോടെ കേസെടുത്തു. പിന്നീട് സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ ആര്‍.പി.എഫ്. കണ്ടെത്തിയത്. ഇവരെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. യാത്രക്കാരെ ശല്യപ്പെടുത്തുക, റെയില്‍വേസ്ഥലത്ത് അതിക്രമിച്ച്…
Read More » -
India
മോദിയുടെ വാഹനത്തിന് നേര്‍ക്ക് ഫോണ്‍ എറിഞ്ഞു; പ്രധാനമന്ത്രിയുടെ റാലിയില്‍ വന്‍ സുരക്ഷാ വീഴ്ച
ബംഗലൂരു: കര്‍ണാടകയില്‍ പ്രധാനമന്ത്രിയുടെ റാലിക്കിടെ വന്‍ സുരക്ഷാ വീഴ്ച. റാലി കടന്നുപോകുന്നതിനിടെ ഒരാള്‍ ഫോണ്‍ എറിഞ്ഞു. വായുവില്‍ പറന്നുവന്ന ഫോണ്‍ മോദി സഞ്ചരിച്ച വാഹനത്തിന്റെ ബോണറ്റിലാണ് വീണത്. മൈസൂരുവില്‍ മോദിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം. തുറന്ന വാഹനത്തില്‍ ജനത്തെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് ഫോണ്‍ എറിഞ്ഞത്. പറന്നുവന്ന ഫോണ്‍ മോദിയുടേയോ വാഹനത്തിലുണ്ടായിരുന്ന മറ്റു നേതാക്കളുടേയോ ദേഹത്ത് കൊണ്ടില്ല. അതിനിടെ, പ്രധാനമന്ത്രിയുടെ വാഹനത്തിന് നേരെ ഫോണ്‍ എറിഞ്ഞയാളെ കണ്ടെത്തി. മൈസൂര്‍ പൊലീസ് ആണ് ആളെ കണ്ടെത്തിയത്. ഫോണ്‍ ബിജെപി പ്രവര്‍ത്തകന്റേതാണെന്ന് പൊലീസ് വ്യക്തമാക്കി. #WATCH | Security breach seen during Prime Minister Narendra Modi’s roadshow, a mobile phone was thrown on PM’s vehicle. More details awaited. pic.twitter.com/rnoPXeQZgB — ANI (@ANI) April 30, 2023 പ്രധാനമന്ത്രിയെ കണ്ട ആവേശത്തില്‍ ഫോണ്‍ കയ്യില്‍ നിന്നും നഷ്ടപ്പെട്ടതാണെന്നും, ഇയാള്‍ക്ക് തെറ്റായ ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും മൈസൂര്‍ പോലീസ് അറിയിച്ചു.…
Read More » -
Kerala
അരിക്കൊമ്പന്‍ അരങ്ങൊഴിഞ്ഞിട്ടും രക്ഷയില്ല; ചിന്നക്കനാലില്‍ കാട്ടാനക്കൂട്ടം വീട് തകര്‍ത്തു
ഇടുക്കി: ചിന്നക്കനാലില്‍ കാട്ടാനക്കൂട്ടം വീട് തകര്‍ത്തു. വിലക്ക് മൗണ്ട് ഫോര്‍ട്ട് സ്‌കൂളിനു സമീപം രാജന്റെ വീടാണ് തകര്‍ത്തത്. കാട്ടാനക്കൂട്ടത്തില്‍ ചക്കക്കൊമ്പനും ഉണ്ടായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 5 മണിയോടെയായിരുന്നു ആക്രമണം. ആക്രമകാരിയായ അരിക്കൊമ്പനെ പിടികൂടിയശേഷം ഒരുകൂട്ടം പിടിയാനകളും കുട്ടികളും പ്രദേശത്ത് വരികയും ശബ്ദമുണ്ടാക്കുകയും ചെയ്‌തെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. ഈ ആനക്കൂട്ടമാണ് രാജന്റെ വീട് തകര്‍ത്തത്. അരിക്കൊമ്പനെ കൊണ്ടുപോയ സാഹചര്യത്തില്‍ മറ്റ് ആനകള്‍ അക്രമകാരികളായെന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം, വന്യമൃശല്യം പരിഹരിക്കാന്‍ വിദ്ഗധ പാനല്‍ രൂപീകരിക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. അരിക്കൊമ്പനെ പിടിച്ചതുകൊണ്ടുമാത്രം പ്രശ്‌നം തീരുന്നില്ല. മറ്റുവഴികള്‍ ഇല്ലാത്തതുകൊണ്ടാണ് അരിക്കൊമ്പനെ പിടിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
Read More » -
India
ടിക്കറ്റ് റദ്ദാക്കലിലൂടെ റെയില്‍വേ കൊയ്യുന്നത് കോടികള്‍
ന്യൂഡൽഹി:ടിക്കറ്റ് വില്‍പനയിലൂടെ മാത്രമല്ല, ടിക്കറ്റ് റദ്ദാക്കലിലൂടെയും റെയില്‍വേ കൊയ്യുന്നത് കോടികള്‍. കഴിഞ്ഞ വർഷം മാത്രം ഈ ഇനത്തിൽ റയിൽവേയ്ക്ക് കിട്ടിയത് 2184 കോടി രൂപയാണ്!. 2014 മുതല്‍ 2022 വരെയുള്ള കണക്കുകള്‍ പ്രകാരം 10,986 കോടിയാണ് റെയില്‍വേയുടെ അക്കൗണ്ടിലെത്തിയത്. ഇതില്‍ 2019 മുതല്‍ 2022 വരെ മാത്രം പിടുങ്ങിയത് 6,297 കോടി. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മാത്രം 31 കോടി ടിക്കറ്റുകളാണ് യാത്ര ഉപേക്ഷിച്ചതിനെ തുടര്‍ന്ന് റദ്ദാക്കപ്പെട്ടത്.അതായത് പ്രതിദിനം കാന്‍സല്‍ ചെയ്യുന്ന ടിക്കറ്റ് ഇനത്തില്‍ മാത്രം റെയില്‍വേക്ക് ലഭിക്കുന്നത് ശരാശരി 4.31 കോടി രൂപ! 2021ല്‍ നിന്ന് 2022 ലേക്കെത്തുമ്ബോള്‍ ഈ ഇനത്തിലെ വരുമാന വര്‍ധനയില്‍ 32 ശതമാനത്തിന്‍റെ കുതിച്ചുചാട്ടമാണുള്ളത്. അതായത് 2021 ലെ 1660 കോടിയില്‍ നിന്ന് 2022 ല്‍ ഉയര്‍ന്നത് 2184 കോടി !
Read More » -
Kerala
കേരളത്തെ കാത്തിരിക്കുന്നത് ശക്തമായ മഴ; ഉരുൾപൊട്ടൽ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: വരുംദിവസങ്ങളിൽ സംസ്‌ഥാനത്തെ കാത്തിരിക്കുന്നത് ശക്‌തമായ മഴയെന്നു പ്രവചനം.മെയ് നാലു വരെ ശക്‌തമായ മഴയ്‌ക്കുള്ള സാധ്യതയുണ്ടെന്നാണു കാലാവസ്‌ഥ കേന്ദ്രത്തിന്റെ പ്രവചനം. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു പോകുന്നതിനും കാലാവസ്ഥ വകുപ്പ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.55 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനു സാധ്യത ഉള്ളതിനാലാണിത്. ഇന്ന് ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും ഇതില്‍ ആലപ്പുഴ ഒഴികെ ഉള്ള ജില്ലകളിലും യെലോ അലര്‍ട്ട് തുടരും.ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്കാണു സാധ്യത. അതേസമയം വേനൽമഴ ശക്തമായെങ്കിലും നാലു ജില്ലകളില്‍ മഴ നന്നേ കുറവാണ് ലഭിച്ചത്. കാസര്‍കോട് 96%, കണ്ണൂരില്‍ 87%, കോഴിക്കോട് 80%, മലപ്പുറം 68% എന്നിങ്ങനെയാണ് മഴ കുറവ്. തിരുവനന്തപുരം (36%), പാലക്കാട് (34%), കൊല്ലം (27%), ആലപ്പുഴ (22%) ജില്ലകളില്‍…
Read More » -
Kerala
മെയ് ദിനം: കേരളത്തിൽ നിന്നും 22 സ്‍പെഷല്‍ സര്‍വീസുകളുമായി കര്‍ണാടക ആര്‍.ടി.സി
ബംഗളൂരു: മെയ്ദിന അവധിക്കു ശേഷം കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് മടങ്ങുന്നവര്‍ക്കായി 22 സ്‍പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക ആര്‍.ടി.സി. തിങ്കളാഴ്ച കണ്ണൂര്‍- മൂന്ന്, എറണാകുളം- അഞ്ച്, കോട്ടയം- ഒന്ന്, കോഴിക്കോട് – മുന്ന്, പാലക്കാട്- നാല് , തൃശൂര്‍- അഞ്ച്, മൂന്നാര്‍- ഒന്ന് എന്നിങ്ങനെയാണ് സര്‍വിസ് പ്രഖ്യാപിച്ചത്. സര്‍വിസുകള്‍: കണ്ണൂര്‍ – ബംഗളൂരു (രാത്രി 9.14, 9.28, 8.05), എറണാകുളം – ബംഗളൂരു (രാത്രി 8.04, 8.28, 8.36, 8.39, 8.48), കോട്ടയം – ബംഗളൂരു (വൈകീട്ട് 6.26), കോഴിക്കോട് – ബംഗളൂരു (രാത്രി 9.19, 9.22, 8.51), പാലക്കാട് – ബംഗളൂരു (രാത്രി 9.14, 9.28, 9.33, 9.40), തൃശൂര്‍ – ബംഗളൂരു (രാത്രി 8.27, 8.33, 8.41, 8.52, 9.36), മൂന്നാര്‍ – ബംഗളൂരു (വൈകീട്ട് 5.01).
Read More » -
Local
റയിൽവെ അവഗണന തുടരുന്നു; എറണാകുളത്തെ വികസനങ്ങൾ എങ്ങുമെത്തിയില്ല
എറണാകുളം:ദക്ഷിണ റെയില്‍വേയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ 25 സ്റ്റേഷനുകളില്‍ പത്തെണ്ണവും കേരളത്തിലേതാണ്.അതിൽതന്നെ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന രണ്ടാംനഗരമായി കൊച്ചിയുണ്ടായിട്ടും എറണാകുളത്തെ സ്റ്റേഷനുകൾക്ക് കേന്ദ്രസര്‍ക്കാരില്‍നിന്ന് അവഗണനമാത്രം.ജംക്ഷൻ വഴി വന്ദേഭാരത് എക്സ്പ്രസ് അനുവദിക്കുന്നതുമുതല്‍ പുതിയ പാതകളുടെ കാര്യത്തില്‍വരെ ഇത് വ്യക്തം. 2022–-23 സാമ്ബത്തികവര്‍ഷത്തില്‍ എറണാകുളം ജങ്ഷന്‍ സ്റ്റേഷനില്‍നിന്നുള്ള വരുമാനം 193.34 കോടിയാണ്.എറണാകുളം ടൗണിലേതാകട്ടെ 91.91 കോടിയും. ആലുവയില്‍ 73.88 കോടി വരുമാനമുണ്ട്. ആകെ 359.13 കോടി.എന്നാല്‍, വരുമാനത്തിന് അനുസൃതമായ റെയില്‍വികസനം നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വിമുഖത തുടരുകയാണ്. 2023–-24ലെ ബജറ്റില്‍ 31,850 കോടി അനുവദിച്ചപ്പോള്‍ സംസ്ഥാനത്തിന് കിട്ടിയത് 100.25 കോടിമാത്രവും. പാത ഇരട്ടിപ്പിക്കലിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ആകെ അനുവദിച്ച 30,749 കോടിയില്‍ കേരളത്തിന് 193 കോടിമാത്രം.കേരളത്തെ തുടര്‍ച്ചയായി അവഗണിക്കുന്നതില്‍ യാത്രക്കാരുള്‍പ്പെടെ കടുത്ത പ്രതിഷേധത്തിലാണ്. ആത്മ നിർഭർ ഭാരത്, ഗതി ശക്തി ഭാരത് പദ്ധതികളുടെ ഭാഗമായുള്ള എറണാകുളം സ്റ്റേഷനുകളുടെ വികസനവും എങ്ങുമെത്തിയില്ല.ഭിന്നശേഷിസൗഹൃദമായിട്ടാണ് സ്റ്റേഷനുകളുടെ പുനർനിർമാണം വിഭാവനം ചെയ്തത്.സൗത്ത് സ്റ്റേഷനെ കൊച്ചി മെട്രോയുടെ എറണാകുളം സൗത്ത് സ്റ്റേഷനിലേക്ക്…
Read More » -
Local
ഒറ്റപ്പാലത്ത് വാട്ടർ എ ടി എം സ്ഥാപിച്ചു
ഒറ്റപ്പാലം: കടുത്ത വേനലിൽ ജനങ്ങൾക്ക് ഉപകാരപ്രദമായി ഒറ്റപ്പാലത്ത് വാട്ടർ എടിഎം സ്ഥാപിച്ചു. ഒരു രൂപ കോയിൻ ഇട്ടാൽ ഒരുലിറ്റർ തണുത്ത വെള്ളവും 5 രൂപ കോയിൻ ഇട്ടാൽ 5 ലിറ്റര്‍ തണുത്ത വെള്ളവും കിട്ടും.ബോട്ടിലുകൾ കരുതണം. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്താണ് വാട്ടര്‍ എ ടി എം സ്ഥാപിച്ചിരിക്കുന്നത്. നേരത്തെ അമ്പലപ്പാറയിലും ഇതേപോലെ വാട്ടർ എടിഎം സ്ഥാപിച്ചിരുന്നു.
Read More » -
India
മെയ് ദിനത്തിൽ ഇന്ത്യയിലെ സ്ത്രീ തൊഴിലാളികള്‍ നേരിടുന്ന അവഗണനയും വെല്ലുവിളികളും പരിഹരിക്കപ്പെടുമോ…?
ഇന്ത്യയിലെ സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്ന് ഈ തൊഴിലാളി ദിനവും നമ്മെ ഓർമിപ്പിക്കുന്നു. മനുഷ്യചരിത്രം രൂപപ്പെടുത്തുന്നതില്‍ പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകളും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പക്ഷേ സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പ്രധാന്യവും പരിഗണനയും ഒരു രംഗത്തും ലഭിക്കുന്നില്ല. ഇന്ത്യന്‍ സ്ത്രീകളെ ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുന്ന നിരവധി കാരണങ്ങളും പ്രശ്‌നങ്ങളുമുണ്ട്. ഇന്ത്യന്‍ കുടുംബങ്ങളുടെ മേലുള്ള സാമ്പത്തിക സമ്മര്‍ദം അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. ജീവിതച്ചെലവ്, കുട്ടികളുടെ പഠനച്ചെലവ് തുടങ്ങി സമസ്ത മേഖലയിലും വില വർദ്ധവ് ശ്വാസം മുട്ടിച്ചു കൊണ്ടിരിക്കുകയാണ്, ഓരോ കുടുംബവും അവരുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള വഴികള്‍ തേടാന്‍ നിര്‍ബന്ധിതരാകുന്നു. തല്‍ഫലമായി, മുമ്പ് വീട്ടമ്മമാരായി കഴിഞ്ഞിരുന്ന ഇന്ത്യയിലെ സ്ത്രീകള്‍ തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. തൊഴില്‍ മേഖലയില്‍ 2020-’21 ല്‍ സ്ത്രീകളുടെ പങ്കാളിത്തം 25.1 ശതമാനം മാത്രമായിരുന്നു, അതേ കാലയളവില്‍ പുരുഷന്മാരുടെ പങ്കാളിത്തം 57.5 ശതമാനവും. ഭരണഘടന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യാവകാശം നല്‍കുന്നുണ്ടെങ്കിലും, 21-ാം നൂറ്റാണ്ടിലും സ്ത്രീകള്‍ വളരെ പിന്നിലാണ്. ലോകത്തിലെ…
Read More » -
Movie
പത്മരാജന്റെ പരീക്ഷണ ചിത്രം ‘അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ’ റിലീസ് ചെയ്‌തിട്ട് ഇന്ന് 37 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ പത്മരാജന്റെ ‘അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ’ പ്രദർശനത്തിനെത്തിയിട്ട് 37 വർഷം. 1986 മെയ് 1 നായിരുന്നു സുപ്രിയായുടെ ബാനറിൽ ഹരിപോത്തൻ നിർമ്മിച്ച പത്‌മരാജന്റെ സ്വന്തം കഥയുടെ ചലച്ചിത്രാവിഷ്‌ക്കാരം റിലീസ് ചെയ്‌തത്. യാഥാസ്ഥിതിക ശീലങ്ങളാൽ കെട്ടപ്പെട്ടിരിക്കുന്ന ഒരു ജനതയെ ആണ് അരപ്പട്ട കെട്ടിയ ഗ്രാമം പ്രതിനിധീകരിക്കുന്നത്. മൂന്ന് സുഹൃത്തുക്കൾ ചേർന്ന് ഒരു ഗ്രാമത്തിലെ വ്യഭിചാരശാലയിൽ പോകുന്നതും ഒരു കന്യകയെച്ചൊല്ലിയുള്ള അവകാശവാദം ഒരു ലഹളയിലേയ്ക്ക് നയിക്കുന്നതുമാണ് കഥ. ബി ഗ്രേഡ് ചിത്രങ്ങളിൽ അഭിനയിച്ചു വന്ന ഗോമതി എന്ന നടിക്ക് പ്രധാനവേഷമുണ്ടായിരുന്നു ‘അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ.’സുകുമാരിയുടെ എക്കാലത്തെയും മികച്ച വേഷങ്ങളിലൊന്നാണ് ‘അരപ്പട്ട’യിലെ മാളുവമ്മ (മികച്ച സഹനടി അവാർഡ്). പാലക്കാട് ഭാഗത്തെ ക്ഷയിച്ച തറവാടുകളിൽ നിത്യവൃത്തിക്കായി ശരീരം വിൽക്കാൻ തുടങ്ങിയ സ്ത്രീകളെക്കുറിച്ച് കേട്ട കഥകളാണ് പത്മരാജന് പ്രചോദനമായതെന്ന് കേട്ടിട്ടുണ്ട്. സുകുമാരിയുടെ മാളുവമ്മ സ്വന്തം തറവാട്ടിലാണ് ‘കച്ചവടം’ നടത്തുന്നത്. അവിടെയെത്തിയ പുതിയ പെൺകുട്ടിയെ ഗ്രാമത്തിലെ മൂപ്പന് കാഴ്‌ച വയ്ക്കണമെന്ന നാട്ടുവഴക്കം…
Read More »