ഇടുക്കി: ചിന്നക്കനാലില്‍ കാട്ടാനക്കൂട്ടം വീട് തകര്‍ത്തു. വിലക്ക് മൗണ്ട് ഫോര്‍ട്ട് സ്കൂളിനു സമീപം രാജന്റെ വീടാണ് തകര്‍ത്തത്. കാട്ടാനക്കൂട്ടത്തില്‍ ചക്കക്കൊമ്പനും ഉണ്ടായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 5 മണിയോടെയായിരുന്നു ആക്രമണം.
ആക്രമകാരിയായ അരിക്കൊമ്പനെ പിടികൂടിയശേഷം ഒരുകൂട്ടം പിടിയാനകളും കുട്ടികളും പ്രദേശത്ത് വരികയും ശബ്ദമുണ്ടാക്കുകയും ചെയ്തെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. ഈ ആനക്കൂട്ടമാണ് രാജന്റെ വീട് തകര്‍ത്തത്. അരിക്കൊമ്പനെ കൊണ്ടുപോയ സാഹചര്യത്തില്‍ മറ്റ് ആനകള്‍ അക്രമകാരികളായെന്ന് നാട്ടുകാര്‍ പറയുന്നു.
അതേസമയം, വന്യമൃശല്യം പരിഹരിക്കാന്‍ വിദ്ഗധ പാനല്‍ രൂപീകരിക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. അരിക്കൊമ്പനെ പിടിച്ചതുകൊണ്ടുമാത്രം പ്രശ്നം തീരുന്നില്ല. മറ്റുവഴികള്‍ ഇല്ലാത്തതുകൊണ്ടാണ് അരിക്കൊമ്പനെ പിടിച്ചതെന്നും മന്ത്രി വ്യക്തമാക്കി.