Month: May 2023

  • Kerala

    ഒഞ്ചിയത്ത് ചീറി വന്ന പുലി, മോദിക്ക് മുന്നില്‍ പൂച്ചക്കുട്ടിയായി; മുഖ്യമന്ത്രിയെ പരിഹസിച്ച് കെ മുരളീധരന്‍

    കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെ മുരളീധരന്‍ എംപി. നരേന്ദ്രമോദിയുടെ മുന്നില്‍ മുഖ്യമന്ത്രി നല്ല പിള്ള ചമയുന്നു. ഇന്നലെ ഒഞ്ചിയത്തെ രക്തസാക്ഷി ദിനത്തില്‍ മുഖ്യമന്ത്രി ചീറി വരുന്ന പുലിയുടെ രൂപത്തിലാണ് പ്രത്യക്ഷപ്പെട്ടത്. പക്ഷെ നരേന്ദ്ര മോദിക്ക് മുന്നില്‍ പൂച്ചക്കുട്ടി ആയിരുന്നുവെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു. കേന്ദ്രം തരേണ്ട കാര്യങ്ങളൊന്നും തന്നില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞു. അതു ശരിയാണ്. എന്നാല്‍ ഇക്കാര്യം നരേന്ദ്രമോദിക്ക് മുന്നിലല്ലേ പറയേണ്ടതെന്ന് കെ മുരളീധരന്‍ ചോദിച്ചു. മോദിയുടെ സാന്നിധ്യത്തിലായിരുന്നു ഇത് പറയേണ്ടിയിരുന്നത്. എന്നാല്‍, മോദിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പറഞ്ഞതെന്താണ്? നമ്മള്‍ രണ്ടുപേരും കൂടെ ചേര്‍ന്നാല്‍ ഇവിടെ അത്ഭുതം സൃഷ്ടിക്കാമെന്നാണ്. കേരളത്തിന്റെ നിരന്തരമായ ആവശ്യമായ എയിംസിനെക്കുറിച്ച് മുഖ്യമന്ത്രി ഒരു വാചകം പോലും പറഞ്ഞില്ല. പ്രധാനമന്ത്രിയുമായി നേരിട്ടു സംസാരിക്കേണ്ടത് മുഖ്യമന്ത്രിയാണ്. എന്നാല്‍, ഒരു ഡിമാന്റും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞിട്ടില്ല. മോദിക്ക് മുന്നില്‍ നല്ല പിള്ള ചമയുകയാണ് ചെയ്തതെന്നും കെ മുരളീധരന്‍ പറഞ്ഞു.      

    Read More »
  • India

    14 മൈബൈല്‍ ആപ്പുകള്‍ക്കുകൂടി വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

    ന്യൂഡല്‍ഹി: 14 മൈബൈല്‍ ആപ്പുകള്‍ക്ക് കൂടി നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ഭീകരര്‍ ആശയവിനിമയത്തിന് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കാണ് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജമ്മു കശ്മീരിലേക്ക് വിവരങ്ങള്‍ കൈമാറുന്നതിനുള്ള ആശയവിനിമയ പ്ലാറ്റ്‌ഫോമുകളായി പാക്കിസ്താനിലെ ഭീകരര്‍ ഉപയോഗിച്ചിരുന്നവയാണ് നിരോധിച്ച ആപ്പുകള്‍ എന്നാണ് റിപ്പോര്‍ട്ട്. ക്രിപ്വൈസര്‍, എനിഗ്മ, സേഫ്സ്വിസ്, വിക്കര്‍ മീ, മീഡിയഫയര്‍, ബിചാറ്റ്, ഐഎംഒ, എലമെന്റ്, സെക്കന്‍ഡ് ലൈന്‍ എന്നിവയുള്‍പ്പെടെ 14 ആപ്പുകള്‍ക്കാണ് നിരോധനം.

    Read More »
  • Crime

    കസ്റ്റഡിയില്‍നിന്ന് വിട്ടയച്ച യുവാവ് തൂങ്ങി മരിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണം; അജികുമാര്‍ ജീവനൊടുക്കിയത് ഭാര്യ വിദേശത്തേയ്ക്ക് പോകാനൊരുങ്ങുന്നതിനിടെ

    കൊല്ലം: പോലീസ് കസ്റ്റഡിയില്‍ നിന്നും വിട്ടയച്ച യുവാവ് തൂങ്ങി മരിച്ച സംഭവത്തില്‍ കൊല്ലം റൂറല്‍ പോലീസ് ഉന്നതതല അന്വേഷണം ആരംഭിച്ചു. യുവാവിന്റെ പിതാവും ബന്ധുക്കളും റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. കൊട്ടാരക്കര ഡിവൈഎസ്പി: ജിഡി വിജയകുമാറും സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി: എസ് വിദ്യാധരനുമാണ് അന്വേഷണ ചുമതല പൂയപ്പള്ളി നെല്ലിപറമ്പ് അജി ഭവനില്‍ ഗോപാലകൃഷ്ണപിള്ളയുടെ മകനും ടാപ്പിംഗ് തൊഴിലാളിയുമായിരുന്ന അജികുമാര്‍ (37) ആണ് കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഭാര്യയുമായുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് ഇയാളെ കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. കൊട്ടാരക്കര എസ്എച്ച്ഒയും നഗരസഭാ മുന്‍ ചെയര്‍മാനും കൗണ്‍സിലറുമായ എ ഷാജുവും ഇയാളെ ക്രൂരമായി മര്‍ദിച്ചതായി പരാതിയില്‍ പറയുന്നു. ഭാര്യയുടെയും സുഹൃത്തുക്കളുടെയും മാനസികവും ശാരീരികമായ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് യുവാവിന്റെ അച്ഛന്‍ ഗോപാലകൃഷ്ണപിള്ള പരാതിയില്‍ പറഞ്ഞിട്ടുണ്ട്. മരിച്ച യുവാവിന്റെ ഭാര്യ മൂന്നു വര്‍ഷമായി…

    Read More »
  • മക്കളോടൊപ്പം സിനിമയ്‌ക്കെത്തിയ യുവതി നാലാംനിലയില്‍നിന്ന് ചാടിമരിച്ചു

    ചെന്നൈ: വിമാനത്താവളത്തിലെ തിയറ്ററില്‍ സിനിമ കണ്ടശേഷം യുവതി കെട്ടിടത്തില്‍നിന്നു ചാടി മരിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ചെന്നൈ വിമാനത്താവളത്തിനു സമീപമുള്ള പൊളിച്ചാലൂര്‍ സ്വദേശിനി ഐശ്വര്യ ബാലാജി (33) ആണ് മരിച്ചത്. വിമാനത്താവള കോംപൗണ്ടില്‍ പുതുതായി ആരംഭിച്ച എയ്‌റോഹബ് മള്‍ട്ടിപ്ലെക്‌സ് തിയറ്ററില്‍ രണ്ടു മക്കളോടൊപ്പമാണ് ഐശ്വര്യ എത്തിയത്. സിനിമ കാണുന്നതിനിടെ ശൗചാലയത്തില്‍ പോകുകയാണെന്നു മക്കളോടു പറഞ്ഞശേഷം ആറു നില കാര്‍ പാര്‍ക്കിങ്ങിന്റെ നാലാം നിലയില്‍നിന്നു ചാടുകയായിരുന്നു. റോഡില്‍നിന്ന ചിലര്‍ ഐശ്വര്യ ചാടുന്നതു കണ്ട് ബഹളംവച്ചെങ്കിലും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഏകദേശം ഒരു മണിക്കൂറിനു ശേഷമാണ് അമ്മയെ തിരഞ്ഞുനടന്ന മക്കളെ പോലീസ് കണ്ടെത്തിയത്. ഐശ്വര്യയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ചികിത്സ തേടിയിരുന്നെന്നുമാണ് കുടുംബം പറയുന്നത്. ഐശ്വര്യയുടെ ഭര്‍ത്താവ് ബാലാജി യു.എസിലാണ്. ആത്മഹ്യാക്കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

    Read More »
  • Kerala

    കട്ടപ്പനയിൽ ‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചയാള്‍ അറസ്റ്റിൽ

    കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചയാള്‍ അറസ്റ്റില്‍. കാഞ്ചിയാര്‍ മീനത്തേതില്‍ അനില്‍കുമാറി (43) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പതിനാറുകാരിയായ വിദ്യാര്‍ഥിനിയെ രണ്ടുവര്‍ഷത്തിനിടെ ഇയാള്‍ പലതവണ ഉപദ്രവിച്ചതായാണ് പരാതി.ഇയാള്‍ക്കെതിരേ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

    Read More »
  • Crime

    കാമുകന് അയച്ച ചിത്രം തിരിച്ചെടുക്കാന്‍ ഹാക്കറുടെ സഹായം തേടി; നഗ്‌നചിത്രം കൈക്കലാക്കി ഹാക്കറുടെ ‘പോക്രിത്തരം’

    കോട്ടയം: പ്രണയത്തിലായിരുന്നപ്പോള്‍ കാമുകന് അയച്ചുനല്‍കിയ ചിത്രങ്ങള്‍ തിരിച്ചെടുക്കാന്‍ ഹാക്കറുടെ സഹായം തേടിയെ വിദ്യാര്‍ഥിനിക്ക് വിലയായി നല്‍കേണ്ടിവന്നത് സ്വന്തം നഗ്‌നചിത്രങ്ങളും കൂട്ടികാരിയുടെ മാല പണയംവെച്ച കാല്‍ലക്ഷം രൂപയും. സംഭവത്തില്‍ നഗ്‌നചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവിനെ പോലീസ് പിടികൂടി. പറവൂര്‍ നോര്‍ത്ത് കുത്തിയതോട് ചെറുകടപ്പറമ്പില്‍ താമസിക്കുന്ന കോട്ടയം കൂട്ടിക്കല്‍ പുതുപ്പറമ്പില്‍ വീട്ടില്‍ ഇഷാം നജീബിനെ (22) ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ഥിനി യുവാവുമായി പ്രണയത്തിലായിരുന്നപ്പോള്‍ ചിത്രങ്ങള്‍ അയച്ചുനല്‍കിയിരുന്നു. ഇതറിഞ്ഞ കാമുകന്റെ സുഹൃത്ത് വിദ്യാര്‍ഥിനിയുമായി ബന്ധപ്പെട്ട് കാമുകന്റെ ഫോണില്‍ നഗ്‌നചിത്രങ്ങളുണ്ടെന്നും ഈ ചിത്രങ്ങള്‍ ഫോണില്‍നിന്ന് ഹാക്ക് ചെയ്ത് തരാമെന്നും അറിയിച്ചു. ഇതിന് വിദ്യാര്‍ഥിനി സമ്മതിച്ചതോടെ വീണ്ടും വിളിച്ച് ചിത്രങ്ങള്‍ കണ്ടെത്തിയെന്നും താരതമ്യം ചെയ്തുനോക്കാന്‍ പുതിയ നഗ്‌നചിത്രങ്ങള്‍ അയച്ചുനല്‍കാനും ആവശ്യപ്പെട്ടു. എന്നാല്‍, ചിത്രങ്ങള്‍ നല്‍കാന്‍ വിദ്യാര്‍ഥിനി തയ്യാറായില്ല. തുടര്‍ന്ന് വിവരം വിദ്യാര്‍ഥിനി തന്റെ കൂട്ടുകാരിയെ അറിയിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട തന്റെ സുഹൃത്തായ പുതിയ ഹാക്കറെ കൂട്ടുകാരി പരിചയപ്പെടുത്തി. കാര്യങ്ങളറിയിച്ചതോടെ ചിത്രങ്ങള്‍ തിരിച്ചെടുത്തുനല്‍കാമെന്ന്…

    Read More »
  • Crime

    ആസിഡ് സിറിഞ്ചിലാക്കി മുഖത്തേക്ക് ചീറ്റിച്ചു; താലൂക്ക് ആശുപത്രിയില്‍ നഴ്‌സിനുനേരേ ഭര്‍ത്താവിന്റെ ആക്രമണം

    കൊല്ലം: പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തിലെ നഴ്‌സിനുനേരേ ആസിഡ് ആക്രമണം. ചങ്ങനാശ്ശേരി സ്വദേശിയായ നീതുവിന് (32) നേരെയാണ് ആക്രമണം നടന്നത്. മുഖത്തും കണ്ണിനും പൊള്ളലേറ്റ നീതുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നീതുവിന്റെ ഭര്‍ത്താവ് വെട്ടിക്കവല സ്വദേശി ബിബിന്‍ രാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. നീതുവും ഭര്‍ത്താവും ഏതാനും നാളുകളായി പിണങ്ങിക്കഴിയുകയാണെന്നാണ് വിവരം. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. നീതുവിന്റെ കൈയില്‍ നിന്ന് മക്കളുടെ ആധാര്‍ കാര്‍ഡ് വാങ്ങാനാണ് ബിബിന്‍ ആശുപത്രിയില്‍ എത്തിയത്. ഈ സമയം കുപ്പിയില്‍ കരുതിയിരുന്ന ആസിഡ് സിറിഞ്ചിലേക്കു മാറ്റി നീതുവിന്റെ മുഖത്തേക്ക് ചീറ്റിക്കുകയായിരുന്നു.    

    Read More »
  • Kerala

    ജവാന്‍ ഇനി അരലിറ്ററിലും; ഉത്പാദനം ഇരട്ടിയാക്കും

    കോട്ടയം: മേയ് മുതല്‍ ജവാന്‍ മദ്യത്തിന്റെ ഉത്പാദനം ഇരട്ടിയാകും. ഇനി ഒരു ലിറ്ററിന് പുറമെ ജവാന്‍ അരലിറ്ററിലും ലഭ്യമാക്കും. ജവാന്‍ ട്രിപ്പിള്‍ എക്‌സ് റം എന്ന പുതിയ ബ്രാന്‍ഡും എത്തും. നിലവിലുള്ള മദ്യത്തിന്റെ വിലയേക്കാള്‍ കൂടുതലായിരിക്കും ട്രിപ്പിള്‍ എക്‌സ് റമ്മിന്. നിലവില്‍ ഒരു ലീറ്റര്‍ ജവാന്‍ റമ്മിനു 640 രൂപയാണ് വില. ബവ്‌കോ ഔട്ടലെറ്റുകളില്‍ എത്തുന്ന മദ്യം പെട്ടെന്ന് തീരുന്നത് ഉപഭോക്താക്കളും ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കങ്ങള്‍ക്ക് പോലും കാരണമാകാറുണ്ട്. ഉത്പാദനം കൂട്ടുന്നതോടെ ഈ പരാതി പരിഹരിക്കാന്‍ തഴിയുമെന്നാണ് പ്രതീക്ഷ. തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍ ഫാക്ടറിയില്‍ ജവാന്റെ ഉത്പാദനം കൂട്ടാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. നിലവിലെ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിച്ചാണ് ഉത്പാദനം കൂട്ടുന്നത്. ദിനം പ്രതി 8000 കെയ്‌സ് ആണ് ഇപ്പോള്‍ ഉത്പാദനം. ഇതു 15,000 കെയ്‌സായാണ് വര്‍ധിപ്പിക്കുന്നത്. മെയ് രണ്ടാം വാരം മുതല്‍ ഉത്പാദനം കൂടുമെന്നാണ് വിവരം.

    Read More »
  • Crime

    ആല്‍ബത്തില്‍ അഭിനയിക്കാനെത്തിയ യുവതിയോട് അതിക്രമം; സിനിമ നടനായ മുന്‍ ഡിവൈ.എസ്.പിക്കെതിരേ കേസ്

    കാസര്‍ഗോട്: ആല്‍ബത്തില്‍ അഭിനയിക്കാനെത്തിയ യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന പരാതിയില്‍ മുന്‍ ഡിവൈ.എസ്.പിക്കെതിരേ ബേക്കല്‍ പോലീസ് കേസെടുത്തു. നടന്‍ കൂടിയായ വി.മധുസൂദനനെതിരേയാണ് കേസ്. ഹൊസ്ദുര്‍ഗ് ബാറില്‍ അഭിഭാഷകനുമാണ് ഇദ്ദേഹം. കണ്ണൂര്‍ വിജിലന്‍സില്‍ നിന്നാണ് മധുസൂദനന്‍ വിരമിച്ചത്. കൊല്ലം സ്വദേശിനിയായ യുവതിയാണ് പരാതി നല്‍കിയത്. ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ലോഡ്ജില്‍വെച്ച് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ഹോട്ടല്‍ മുറിയില്‍വച്ച് മദ്യം കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമാണു യുവതി പരാതിയില്‍ പറയുന്നത്. ആല്‍ബത്തിന്റെ ചിത്രീകരണത്തിനായി കാസര്‍ഗോട് എത്തിയതാണ് യുവതി. ഒരു സംവിധായകന്‍ മുഖേനയാണ് യുവതി ആല്‍ബത്തില്‍ അഭിനയിക്കാന്‍ എത്തിയത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയോടെയുള്ള സംസാരം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തുവെന്നാണ് വിവരങ്ങള്‍.

    Read More »
  • Local

    വേനൽമഴയിൽ വൻ കൃഷിനാശം

    കൊല്ലം: വേനൽമഴയ്ക്കൊപ്പം  അപ്രതീക്ഷിതമായെത്തിയ കാറ്റിൽ ചടയമംഗലത്ത് വ്യാപകമായ കൃഷിനാശം.നിലമേല്‍ കരുന്തലക്കോട് സ്വദേശി ബൈജുവിന്‍റെ മൂന്നേക്കർ സ്ഥലത്തെ 2500 ഓളം ഏത്തവാഴ കൃഷി പൂര്‍ണമായി നശിച്ചു. കുലച്ചതും അല്ലാത്തതുമായ വാഴകളാണ്  നശിച്ചത്. ആയൂരിലെ യൂനിയന്‍ ബാങ്കില്‍ നിന്നും നിലമേലിലെ കനറാ ബാങ്കില്‍ നിന്നും കിട്ടിയ വായ്പ ഉപയോഗിച്ചാണ് ഇദ്ദേഹം വാഴകൃഷി തുടങ്ങിയത്. നിലമേല്‍ കൃഷിഭവന്റെ ഏറ്റവും മികച്ച യുവകര്‍ഷകനുള്ള അവാര്‍ഡ് നേടിയ ആളാണ് ബൈജു.മന്ത്രി ജെ. ചിഞ്ചുറാണിയായിരുന്നു അവാര്‍ഡ് നല്‍കി ബൈജുവിനെ ആദരിച്ചത്. പ്രവാസജീവിതം അവസാനിപ്പിച്ചാണ് ബൈജു‌ നാട്ടില്‍ കൃഷി ആരംഭിച്ചത്.കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് സ്ഥലത്തെത്തി പരിശോധിച്ചതില്‍ ഏഴു ലക്ഷത്തോളം രൂപയുടെ പ്രാഥമിക നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്.

    Read More »
Back to top button
error: