Month: May 2023

  • Food

    കുട്ടികള്‍ക്ക് ചിക്കൻ നൽകുന്നത് ആരോഗ്യകരമാണോ ?

    ചിക്കൻ കുട്ടികളുടെ ആ രോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്.കുട്ടികളുടെ വേഗത്തിലുള്ള വളർച്ചയ്ക്ക് ധാരാളം ഊർജവും പ്രോട്ടീനും ആവശ്യമാണ്.ഇവ രണ്ടും കോഴിയിറച്ചിയിൽ സമ്പുഷ്ടമാണ്. കുട്ടികളിലെ വിളർച്ച തടയാനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ചിക്കനിലെ പോഷകങ്ങൾക്കു കഴിയും. ചിക്കനിൽ അടങ്ങിയിരിക്കുന്ന സിങ്ക്, സെലിനിയം, മഗ്‌നീഷ്യം എന്നിവയെല്ലാം കുട്ടികളുടെ പ്രതിരോധ ശക്തി വർധിപ്പിച്ചു രോഗങ്ങൾ തടയുന്നതിനു സഹായിക്കും.കുട്ടികളുടെ വളർച്ചയിൽ ഏറ്റവും പ്രധാനം എല്ലുകളുടെ ആരോഗ്യമാണ്. എല്ലുകളുടെ ആരോഗ്യത്തിന് ഏ റ്റവും ആവശ്യമായ കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ കോഴിയിറച്ചിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ചെറിയ കുട്ടികൾക്കായി ചിക്കൻ തയാറാക്കുമ്പോൾ എരിവ്, മസാല എന്നിവ കുറയ്ക്കണം. കുട്ടികൾക്ക് ചിക്കൻ നൽകുമ്പോൾ അതു ഫ്രഷ് ആണെന്ന് ഉറപ്പു വരുത്തേണ്ടത് വളരെ പ്രധാനമാണ്. വൃത്തിയായി കഴുകി നന്നായി വേവിക്കണം. കുട്ടികൾക്ക് ഇഷ്ടമാകുന്ന രീതിയിൽ ചിക്കൻ പലരീതിയിൽ തയ്യാറാക്കാവുന്നതാണ്.എന്നാൽ അമിതമായ അളവിൽ നൽകാതിരിക്കാൻ ശ്രദ്ധിക്കണം.

    Read More »
  • Health

    വയറ്റില്‍ ട്യൂമര്‍ കോശങ്ങള്‍ വളരുന്നതു തടയും; അറിയാം ഉണക്കമുന്തിരിയുടെ ഗുണങ്ങൾ

    ഉണക്കമുന്തിരിയിൽ വൈറ്റമിന്‍ ബി കോംപ്ലക്‌സ്, കോപ്പര്‍ തുടങ്ങി ധാരാളം ഘടകങ്ങളുണ്ട്. രക്താണുക്കളുടേയും ശ്വേതാണുക്കളുടേയും എണ്ണം വര്‍ദ്ധിപ്പിക്കാൻ ഇത് വളരെ നല്ലതാണ്. ഒലിനോലിക് ആസിഡ് എന്നൊരു ഘടകം ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകളില്‍ കേടുണ്ടാകുന്നതും ദ്വാരങ്ങളുണ്ടാകുന്നതും തടയുന്നു. മലബന്ധം ഒഴിവാക്കുന്നതിനുള്ള നല്ലൊരു പരിഹാരമാണ് ഉണക്കമുന്തിരി.ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധവും വയറ്റിനുണ്ടാകുന്ന അസ്വസ്ഥകളും മാറ്റുന്നു.ഉണക്കമുന്തിരി വെള്ളത്തിലിട്ട് പിഴിഞ്ഞ് ആ വെള്ളംകുടിക്കുന്നതും ഏറെ നല്ലതാണ്. അയേണ്‍, വൈറ്റമിന്‍ ബി കോംപ്ലക്‌സ്, ധാതുക്കള്‍ എന്നിവ ധാരാളം ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്.അതിനാൽതന്നെ ഇത് അനീമിയയുള്ളവര്‍ക്കു പറ്റിയ ഒരു മരുന്നനാണ്. ഉണക്കമുന്തിരിയില്‍ പോളിഫിനോളിക് ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.ഇത് വയറ്റില്‍ ട്യൂമര്‍ കോശങ്ങള്‍ വളരുന്നതു തടയും.കുടലിനെ ബാധിയ്ക്കുന്ന ക്യാന്‍സര്‍ തടയാനുള്ള നല്ലൊരു വഴിയാണിത്. മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിന്യൂട്രിയന്റുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഫ്രീ റാഡിക്കലുകളെ തടയുന്നതു കൊണ്ട് ഇവ കണ്ണിന്റെ കാഴ്ച സംരക്ഷിക്കാനും സഹായിക്കുന്നു. ധാരാളം കാല്‍സ്യം ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ശരിയായ വളര്‍ച്ചയ്ക്കു…

    Read More »
  • Kerala

    പ്രവേശനം വർഷത്തിലൊരിക്കൽ, അറിയാം മംഗളാദേവി ക്ഷേത്രത്തിന്റെ വിശേഷങ്ങൾ

    വിശ്വാസങ്ങളും ഐതിഹ്യങ്ങളും വേർതിരിച്ചെടുക്കുവാൻ കഴിയാത്ത വിധത്തിൽ ഇഴപിരിഞ്ഞു കിടക്കുന്ന ഇടമാണ് ഇടുക്കി കുമളിക്ക് സമീപം സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രം.വര്‍ഷത്തിലൊരിക്കൽ മാത്രമാണ് പ്രവേശനം.ആ ഒരൊറ്റ ദിവസത്തിനായി കേരളത്തിലെയും തമിഴ്നാട്ടിലെയും ആയിരക്കണക്കിന് വിശ്വാസികളാണ് കാത്തിരിക്കുന്നത്. കേരളാ-തമിഴ്നാട് അതിർത്തിയിൽ പെരിയാർ വന്യജീവി സങ്കേതത്തിനുള്ളിലായാണ് പ്രസിദ്ധവും പൗരാണികവുമായ മംഗളാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.കേരളത്തിലെ ഏക കണ്ണകി ക്ഷേത്രവും ഇതുതന്നെയാണ്.കരിങ്കല്ലുകൾ അടുക്കി എടുത്തുവെച്ച പോലെ, പാണ്ഡ്യൻ ശൈലിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.ഇതിന്റെ പലഭാഗങ്ങളും ഇന്ന് ഇടിഞ്ഞുപൊളിഞ്ഞ അവസ്ഥയിലാണുള്ളത്. കാടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് വർഷത്തിലൊരിക്കൽ മാത്രമാണ് വിശ്വാസികൾക്ക് പ്രവേശനം.ചൈത്രമാസത്തിലെ ചിത്തിര നാളിലെ പൗർണ്ണമി അഥവാ ചിത്രപൗർണ്ണമി ദിനത്തിൽ മാത്രമാണ് ഇവിടേക്ക് പ്രവേശിക്കുവാൻ കഴിയുന്നത്.സമുദ്രനിരപ്പിൽ നിന്നും 1337 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് വനത്തിനുള്ളൂടെ മാത്രമേ എത്തിച്ചേരുവാൻ സാധിക്കൂകയുുള്ളൂ. കുമളിൽ നിന്നും ജീപ്പിനോ വനപാതയിലൂടെ കാൽനടയായോ ഇവിടേക്ക് വരാം.13 കിലോമീറ്ററാണ് ദൂരം.ഈ വർഷത്തെ മംഗളാദേവി ചിത്രപൗർണ്ണമി ഉത്സവം മെയ്‌ 5 ന് ആണ് നടത്തപ്പെടുന്നത്.സാധാരണയായി സന്ദര്‍ശകര്‍ക്കും വിശ്വാസികൾക്കും രാവിലെ…

    Read More »
  • Kerala

    റോഡൊഴിയുന്ന സ്വകാര്യ ബസുകൾ

    ഒറ്റപ്പെട്ടു കിടന്ന ഗ്രാമങ്ങളിൽ വികസനത്തിന്റെ ഡബിൾ ബെൽ മുഴക്കിയത് സ്വകാര്യ ബസുകളായിരുന്നു.സംസ്ഥാനത്തെ പല ഗ്രാമങ്ങളെയും ഇപ്പോഴും ചലിപ്പിക്കുന്നത് സ്വകാര്യ ബസുകളാണെന്നു നിസ്സംശയം പറയാം.എന്നാൽ ഒരുകാലത്ത് നല്ലരീതിയിൽ പ്രവർത്തിച്ചിരുന്ന സ്വകാര്യ ബസ് വ്യവസായം ഇന്ന് കേരളത്തിൽ ഏതാണ്ട് നിലച്ചമട്ടാണ്. അടിക്കടി ഉയരുന്ന ഇന്ധനവിലയ്ക്കൊപ്പം പഴയ ടിക്കറ്റ് നിരക്കുമായി കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ കിതച്ചോടിയിരുന്ന സ്വകാര്യ ബസ് വ്യവസായം കോവിഡിന്റെ സമ്പൂർണ അടച്ചിടലോടെ കൂടുതൽ പ്രതിസന്ധിയിലാകുകയായിരുന്നു.അതോടെ നഷ്ടം താങ്ങാനാകാതെ ഭൂരിഭാഗം ബസുടമകളും ഒരു വർഷത്തേക്ക് ഓടാതിരിക്കാനുള്ള ജി ഫോം സർക്കാരിനു നൽകി തൽക്കാലത്തേക്കെങ്കിലും പിടിച്ചു നിൽക്കാൻ ശ്രമിച്ചു.എന്നാൽ രണ്ടാമത്തെ കോവിഡ് ലോക്ഡൗണോടെ ആക്സിലേറ്ററിൽ നിന്നുതന്നെ അവർക്ക് കാലെടുക്കേണ്ടി വന്നു. സംസ്ഥാനത്ത് ആകെയുണ്ടായിരുന്ന 12,500 സ്വ​കാ​ര്യ ബ​സു​ക​ളിൽ പകുതി മാത്രമാണ് ഇന്ന് നിരത്തിലുള്ളത്.കോവിഡ് ലോക്ഡൗണോടെ കൂടുതൽ ആളുകൾ ടൂവീലറുകളിലേക്ക് മാറിയതും സ്വകാര്യ ബസുകൾക്ക് തിരിച്ചടിയായി.അതിനു പുറത്തായിരുന്നു സ്വകാര്യ ബസുകൾ ഓടി ലാഭത്തിലാക്കിയ റൂട്ടുകൾ കെഎസ്ആർടിസി കയ്യേറിയെടുത്ത ടേക്ക് ഓവർ പോലെയുള്ള നടപടികൾ. ചെ​റു​കി​ട​ക്കാ​ർ​ക്ക്​ പി​ടി​ച്ചു​നി​ൽ​ക്കാ​നോ സ​ർ​വി​സ്​…

    Read More »
  • Kerala

    അരിക്കൊമ്പൻ തിരിച്ചു വരും; അവർ കാത്തിരിക്കുന്നു

    മനുഷ്യവാസ പ്രദേശങ്ങളും വനവും തമ്മില്‍ വലിയ വേര്‍തിരിവുകളില്ലാത്ത ധാരാളം പ്രദേശങ്ങളുണ്ട് കേരളത്തില്‍. അതിലൊന്നാണ് ചിന്നക്കനാല്‍.മനുഷ്യര്‍ തൊട്ടടുത്തുതന്നെ കഴിയുന്നുണ്ടെന്ന് കാട്ടിലെ മൃഗങ്ങൾക്ക് നന്നായറിയാം.പ്രത്യേകിച്ച് ആനകൾക്ക്. മനുഷ്യ സാമീപ്യം പ്രശ്നമാക്കാതെ ആനകള്‍ അവരുടെ സ്വന്തം കാട്ടില്‍ സ്വൈര്യവിഹാരം നടത്തും. കാട്ടില്‍ കൂട്ടമായി സഞ്ചരിക്കാന്‍ ആനകള്‍ വഴികളുണ്ടാക്കിയിട്ടുണ്ട്. കാടുവെട്ടിത്തെളിച്ച്‌ കൃഷിയിറക്കിയും വീടുവെച്ചും മനുഷ്യര്‍ കാട് നാടാക്കുമ്ബോള്‍ വാസസ്ഥലവും വഴികളും നഷ്ടമാകുന്ന ആനകള്‍ അസ്വസ്ഥരാകും.വനങ്ങളോടു ചേര്‍ന്നു കഴിയുന്ന ഗ്രാമീണരും ആനകളും തമ്മില്‍ ഏറ്റുമുട്ടാന്‍ തുടങ്ങുന്നത് ഈ പശ്ചാത്തലത്തിലാണ്.കടുവാ, പന്നി, കരടി തുടങ്ങിയ വന്യ മൃഗങ്ങളും മനുഷ്യവാസ പ്രദേശങ്ങളിലേയ്ക്ക് കടന്നു കയറുക പതിവായിരിക്കുന്നു.പന്നി, കുരങ്ങ് തുടങ്ങിയ വന്യ മൃഗങ്ങള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നതും പതിവു വാര്‍ത്തയാണ്. ചിന്നക്കനാലിലെ വനപ്രദേശങ്ങളുടെ അതിരുകള്‍ക്കപ്പുറത്ത് മനുഷ്യവാസ പ്രദേശങ്ങളിലേയ്ക്കു കടന്നുചെന്നതാണ് അരിക്കൊമ്ബന്‍ ചെയ്ത കുറ്റം. മനുഷ്യരുടെയിടയിലേയ്ക്കു കടന്നു ചെല്ലുക മാത്രമല്ല, അവിടെ ചില്ലറ മോഷണമൊക്കെ നടത്തുകയും ചെയ്തു. അരി കട്ടുതിന്നാനായിരുന്നു ഏറെ ഇഷ്ടം. അതുകൊണ്ടുതന്നെ ഗ്രാമത്തിലെ റേഷന്‍ കടകളും പലചരക്ക് കടകളും ലക്ഷ്യം വെച്ചു.രാത്രി…

    Read More »
  • Kerala

    മലയാളി പെൺകുട്ടിയെ ബംഗ്ലാദേശിലേക്ക് കടത്താനുള്ള നീക്കം കേരള പോലീസ് പൊളിച്ചതിങ്ങനെ

    ബംഗ്ലാദേശിലേക്ക് കൂട്ടിക്കൊണ്ടു പോകാനായി അന്യസംസ്ഥാന തൊഴിലാളി തൊടുപുഴയില്‍ നിന്നും കടത്തിക്കൊണ്ടുപോയ പതിനഞ്ചുകാരിയെ തൊടുപുഴ പൊലീസ് രക്ഷപ്പെടുത്തിയത് മിന്നല്‍ നീക്കങ്ങളിലൂടെ.പെണ്‍കുട്ടി പോയത് ബംഗാള്‍ സ്വദേശിയോടൊപ്പമാണെന്ന് ബോധ്യമായതോടെ അതിവേഗത്തിലായിരുന്നു പൊലീസ് നീക്കങ്ങള്‍. സ്വദേശത്ത് ഭാര്യയും മക്കളുമുള്ള സുഹൈല്‍ എന്ന ബംഗാൾ സ്വദേശിയായ യുവാവ് തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യവെയാണ് പതിനഞ്ചുകാരിയെ പരിചയപ്പെടുന്നതും പ്രണയം നടിച്ച്‌ തട്ടിക്കൊണ്ടു പോകുന്നതും.ഏപ്രില്‍ 22-ാം തീയതി രാത്രിയാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ തൊടുപുഴ പൊലീസില്‍ പരാതി നല്‍കിയത്.പരാതി ലഭിച്ചയുടന്‍ തൊടുപുഴ എസ്‌ഐ. അജയകുമാറും സംഘവും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണ്‍ വീട്ടില്‍തന്നെ ഉപേക്ഷിച്ചാണ് പെണ്‍കുട്ടി യുവാവിനൊപ്പം കടന്നുകളഞ്ഞിരുന്നത്. ഇതോടെ അന്വേഷണം മുന്നോട്ടു പോകുന്നത് ബുദ്ധിമുട്ടി.എന്നാല്‍ മൊബൈല്‍ പരിശോധിച്ച പൊലീസിന് പെണ്‍കുട്ടി ആരോടാണ് കൂടുതൽ സംസാരിച്ചിരുന്നതെന്ന് ബോധ്യമായി. പതിവായി സംസാരിച്ചിരുന്ന ആ നമ്ബര്‍ ആരുടേതാണെന്ന് തിരിച്ചറിയാനായിരുന്നു പിന്നീട് പൊലീസിന്റെ ശ്രമം.സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ തൊടുപുഴയില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയായ…

    Read More »
  • NEWS

    മെയ് ഒന്ന് ലോകം മുഴുവനും അവധിയായതെങ്ങനെ ?

    എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ വിനോദം എന്ന തൊഴിലാളി വര്‍ഗ്ഗമുന്നേറ്റത്തിന്റെ ചരിത്രമാണ് മെയ് ദിനത്തിന്റേത്.അങ്ങനെ മെയ് ഒന്ന്, ലോക തൊഴിലാളി ദിനമായി ലോകമെങ്ങും ആഘോഷിക്കുന്നു.തൊഴിലാളികളെ 15 മണിക്കൂറോളം ജോലി ചെയ്യിച്ച് ചൂഷണം ചെയ്തിരുന്ന മുതലാളിമാരില്‍ നിന്ന് സമരത്തിലൂടെ പിടിച്ചെടുത്ത അവകാശമായി അതു മാറി. അതിന്റെ സ്മരണക്കായാണ് മെയ് ദിനം ആഘോഷിക്കുന്നത്…     1800 കളുടെ തുടക്കത്തില്‍ അമേരിക്കയിലെ തൊഴില്‍ സമയം ഏകദേശം 15 മണിക്കൂറായിരുന്നു.എത്ര മോശം സാഹചര്യത്തിലും ആഴ്ച മുഴുവൻ പണിയെടുക്കണം.സഹിക്കവയ്യാതായപ്പോൾ ജോലി സമയം എട്ട് മണിക്കൂറായി പരിഷ്‌കരിക്കണമെന്ന ആവശ്യവുമായി രാജ്യവ്യാപകമായി തൊഴിലാളികള്‍ പല യൂണിയനുകളായി സംഘടിച്ച്‌ സമരത്തിനിറങ്ങി.എന്നാൽ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ചിക്കാഗോയിലെ ഹേ മാര്‍ക്കറ്റില്‍ സംഘടിച്ച തൊഴിലാളികള്‍ക്കിടയിലേക്ക് ബോംബേറ് ഉണ്ടായി.അതില്‍ നൂറുകണക്കിന് തൊഴിലാളികളാണ്  കൊല്ലപ്പെട്ടത്.ഇതോടെ കാര്യങ്ങൾ കൈവിട്ടുപോയ അമേരിക്കൻ ഭരണകൂടം തൊഴിലാളികളുടെ ജോലി സമയം എട്ട് മണിക്കൂറായി കുറച്ചുകൊണ്ട് ഉത്തരവിറക്കി.പിന്നീട് തൊഴിലാളികളുടെ പോരാട്ടത്തിന്റെ ആദരസൂചകമായി 1884-ല്‍ അന്നത്തെ പ്രസിഡന്റ് ക്ലീവ്ലന്‍ഡ് മെയ് 1 തൊഴിലാളി ദിനമായും…

    Read More »
Back to top button
error: