Month: May 2023

  • Kerala

    എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷ രീതികളെ വിമർശിച്ചതിന്റെ പേരിൽ അധ്യാപകന് വിദ്യാഭ്യാസ വകുപ്പിന്റെ ശാസന

    തിരുവനന്തപുരം: പരീക്ഷ രീതികളെ വിമർശിച്ചതിന്റെ പേരിൽ അധ്യാപകനു വിദ്യാഭ്യാസ വകുപ്പിന്റെ ശാസന. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ രീതിയെ വിമർശിച്ചതിന്റെ പേരിൽ അധ്യാപകനെതിരെ നടപടി വിദ്യാഭ്യാസ പ്രവർത്തകനും. പയ്യന്നൂർ ജി ജി എച് എസ് എസ് അധ്യാപകനുമായ പി പ്രേമചന്ദ്രനെതിരെയാണ് നടപടി. പ്രേമചന്ദ്രനെ ശാസിച്ചു കൊണ്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. ഫോക്കസ് ഏരിയക്ക് പുറത്ത് നിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തുന്നതിനെ വിമർശിച്ചു കൊണ്ടാണ് പ്രേമചന്ദ്രൻ ഫേസ്ബുക്കിൽ വിമർശനക്കുറിപ്പിട്ടത്. മാധ്യമങ്ങളിൽ അതെഴുതുകയും ചെയ്തിരുന്നു. സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടം ലംഘിച്ചതിനാണ് നടപടിയെന്നു ഉത്തരവിൽ പറയുന്നു. സർവീസിൽ നിന്നും വിരമിക്കാൻ ഇരിക്കെയാണ് പ്രേമചന്ദ്രനെതിരായ നടപടി. പരീക്ഷ രീതിയെ വിമർശിച്ചതിനു പ്രേമചന്ദ്രനെതിരെ നടപടി എടുക്കാനുള്ള നീക്കം നേരത്തെ വിവാദമായിരുന്നു. തനിക്ക് എതിരായ ശിക്ഷവിധി ചരിത്ര രേഖയാകുമെന്ന് പി പ്രേമചന്ദ്രൻ്റെ പ്രതികരണം. അക്കാദമിക വിമർശനം ഉന്നയിച്ചതിൻ്റെ പേരിൽ ഇടത് സർക്കാര് നടപ്പാക്കുന്ന അദ്യ ശിക്ഷ വിധി ആയിരിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റ്. ആവിഷ്കാര സ്വാതന്ത്ര്യം…

    Read More »
  • Local

    കുട്ടിക്കാനം മുറിഞ്ഞപുഴയിൽ ടോറസ് ലോറി ഓട്ടോറിക്ഷക്കു മുകളിലേക്ക് മറിഞ്ഞ് മുണ്ടക്കയം പറത്താനം സ്വദേശിയായ യുവാവ് മരിച്ചു

         കുട്ടിക്കാനം: കോട്ടയം കുമളി പാതയില്‍ മുറിഞ്ഞപുഴയ്ക്ക് സമീപം കടുവാ പാറയിയിലെ കൊടും വളവില്‍ ടോറസ് ലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. മുണ്ടക്കയം  പറത്താനം സ്വദേശി പുതുവേല്‍ മെല്‍ബിന്‍ ആണ് മരിച്ചത് ഓട്ടോറിക്ഷ പൂർണമായും, നിറയെ ലോഡുമായി വന്ന ലോറിക്ക് അടിയിൽ  അകപ്പെട്ടുപോകുകയായിരുന്നു. മുണ്ടക്കയത്തു നിന്നും അപ്പകച്ചവടത്തിന്റെ ആവശ്യത്തിനായി പോകുകയായിരുന്നു മെല്‍ബിന്‍ . കൊല്ലം-തേനി ദേശീയപാതയില്‍ മുറിഞ്ഞപുഴയില്‍ വൈകുന്നേരം 4.30 ഓടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്ക് വരുകയായിരുന്ന ലോറി മുറിഞ്ഞപുഴ വളവില്‍ വച്ച് നിയന്ത്രണം തെറ്റി എതിര്‍ ദിശയില്‍ വന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിയുകയായിരുന്നു. നിറയെ ലോഡുമായി വന്ന ലോറിക്ക് അടിയിലായി ഓട്ടോറിക്ഷ. പോലീസും, ഫയര്‍ഫോഴ്‌സും എത്തി വടം കെട്ടി വലിച്ച്  ലോറി ഉയർത്തിയശേഷമാണ് ഉള്ളിൽ കുടുങ്ങി കിടന്ന ഡ്രൈവറെ പുറത്തെടുത്തത്. അപ്പോഴേയ്ക്കും ഓട്ടോ ഡ്രൈവറായ മെൽബിൻ മരിച്ചിരുന്നു. ലോറി ഡ്രൈവര്‍ ചെറിയ പരിക്കുകളോടെ രക്ഷപെട്ടു. മെൽബിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ.

    Read More »
  • NEWS

    ഒറ്റ വിസയിൽ ഗൾഫ് രാജ്യങ്ങൾ മുഴുവൻ സന്ദർശിക്കാം; വരുന്നു ഷെങ്കന്‍ വിസ മാതൃകയില്‍ ജിസിസി വിസ

    മനാമ: യൂറോപ്പിലെ ഷെങ്കന്‍ വിസ മാതൃകയില്‍ വിസ പുറത്തിറക്കാൻ ഗള്‍ഫ് രാജ്യങ്ങള്‍.ഒറ്റവിസയിൽ തന്നെ മുഴുവൻ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാനാവും എന്നതാണ് ഇതിന്റെ ഗുണം.   ബഹ്‌റൈന്റെ ടൂറിസം മന്ത്രിയായ ഫാത്തിമ അല്‍ സൈറഫിയാണ് ജി.സി.സി രാജ്യങ്ങളില്‍ യാത്ര ചെയ്യാന്‍ ഉദേശിച്ച്‌ എത്തുന്നവര്‍ക്ക് ഒറ്റ വിസ ഏര്‍പ്പെടുത്താനുള്ള നടപടികൾ നടക്കുന്നുണ്ടെന്ന് അറിയിച്ചത്. യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഏറ്റവും എളുപ്പമാക്കുന്നവയാണ് ഷെങ്കൻ വിസ (schengen visa).ഷെങ്കൻ വിസയുണ്ടെങ്കിൽ ഇതിന്റെ പരിധിയിൽ ഉൾപ്പെടുന്ന 26 രാജ്യങ്ങളിലൂടെ യാത്ര ചെയ്യുകയും താമസിക്കുകയും ചെയ്യാം.ആഭ്യന്തര അതിർത്തികൾ ഒഴിവാക്കി, ഒരു രാജ്യത്തു നിന്നും മറ്റൊന്നിലേക്ക് സുഗമമായ സഞ്ചാരം ഉറപ്പു വരുത്തുന്നവയാണ് ഇത്തരം വിസകൾ. ബഹ്റൈൻ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്,ഒമാൻ,യുഎഇ എന്നീ രാജ്യങ്ങൾ ചേർന്നതാണ് ജിസിസി രാജ്യങ്ങൾ.

    Read More »
  • Local

    പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു

    ആലപ്പുഴ: ചേർത്തലയിൽ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു.ചേര്‍ത്തല നഗരസഭ പന്ത്രണ്ടാം വാര്‍ഡില്‍ ലക്ഷ്മി ഭവനില്‍ നന്ദകുമാര്‍ – സോമലത ദമ്ബതികളുടെ മകള്‍ പൂജ (16) യാണ് മരിച്ചത്. ചേര്‍ത്തല ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്.ചൊവ്വാഴ്ച രാവിലെ വീട്ടില്‍ പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.തുടര്‍ന്ന് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരി: പൂജിത.

    Read More »
  • India

    ഏപ്രില്‍ 29 ന് ടോള്‍ ഫീസായി ദേശീയപാത അതോറിറ്റി പിരിച്ചത് 193.15 കോടി രൂപ !

    ന്യൂഡൽഹി: ഒറ്റദിവസം 200 കോടിക്കടുത്ത് ടോൾ പിരിച്ച് ദേശീയപാത അതോറിറ്റി.ഇക്കഴിഞ്ഞ ഏപ്രിൽ 29-ന് 193.15 കോടി രൂപയായിരുന്നു ടോൾപിരിവിലൂടെ ദേശീയപാത അതോറിറ്റി നേടിയത്. 2021 ഫെബ്രുവരി മുതല്‍ എല്ലാ ദേശീയ പാതകളിലും എക്‌സ്പ്രസ് വേകളിലും റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള ടോള്‍ പിരിവ് നടപ്പിലാക്കിയതിന് ശേഷമുള്ള എക്കാലത്തെയും ഉയര്‍ന്ന ടോള്‍ പിരിവാണ് കഴിഞ്ഞ മാസം ഒറ്റ ദിവസം കൊണ്ട് ലഭിച്ചതെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.   ഫാസ്‌ടാഗിലെ പ്രതിദിന ഇടപാടുകളും ഒരു കോടിയിലധികം പേയ്‌മെന്റുകള്‍ രജിസ്റ്റര്‍ ചെയ്‍ത അതേ ദിവസം തന്നെയാണ് ടോള്‍പിരിവിലെ റെക്കോര്‍ഡ് ഉയര്‍ന്നതും. 2023 ഏപ്രില്‍ 29-നായിരുന്നു ഫാസ്‌ടാഗ് സംവിധാനത്തിലൂടെയുള്ള പ്രതിദിന ടോള്‍ പിരിവ് ചരിത്രപരമായ ഒരു നാഴികക്കല്ല് കൈവരിച്ചത്.ഏപ്രില്‍ 29 ന് ടോള്‍ ഫീസായി 193.15 കോടി രൂപ പിരിച്ചതായി എന്‍എച്ച്‌എഐ തന്നെയാണ് പ്രസ്‍താവനയില്‍ അറിയിച്ചത്.

    Read More »
  • Kerala

    പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ അനുമതി കിട്ടാനുള്ള നീക്കവും പരാജയപ്പെട്ടതോടെ യുഎഇ യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

    ദില്ലി: പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ അനുമതി കിട്ടാനുള്ള നീക്കവും പരാജയപ്പെട്ടതോടെ യുഎഇ യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം ഇല്ലെന്ന് വ്യക്തമാക്കിയാണ് അബുദാബി ഇൻവെസ്റ്റ്മെൻ്റ് മീറ്റിൽ പങ്കെടുക്കുന്നത് കേന്ദ്രം വിലക്കിയത്. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് യുഎഇ നേരിട്ട് ക്ഷണം നൽകിയതും കേന്ദ്രത്തെ ചൊടിപ്പിച്ചു. ഈ മാസം എട്ട് മുതൽ പത്ത് വരെ നടക്കുന്ന അബുദാബി ഇൻവെസ്റ്റ്മെൻ്റ് മീറ്റിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രാലയത്തിൻറെ അനുമതി തേടിയത്. യുഎഇ വാണിജ്യസഹമന്ത്രിയാണ് നിക്ഷേപ സംഗമത്തിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണക്കത്ത് നൽകിയത്. കേരളത്തിന് നേരിട്ട് നൽകിയ കത്ത് കൂടി കേന്ദ്ര അനുമതി തേടിയുള്ള അപേക്ഷയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടുത്തിയിരുന്നു. മന്ത്രി പിഎ മുഹമ്മദ് റിയാസിനും മീറ്റിൽ സംസാരിക്കാനുള്ള ക്ഷണം ഉണ്ടായിരുന്നു. വ്യവസായ മന്ത്രി, ചീഫ് സെക്രട്ടറി എന്നിവരെയും യുഎഇ സന്ദർശിക്കുന്ന സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നു. അനുമതി തേടിയുള്ള ഫയൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ നേരിട്ടു പരിശോധിച്ചു. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയോ മന്ത്രിമാരോ പങ്കെടുക്കേണ്ടതില്ല എന്ന…

    Read More »
  • Health

    ശരീരത്തിലെ വിഷാംശങ്ങളെ ഇല്ലാതാക്കുന്നതിനും മൂത്രക്കടച്ചിൽ, പഴുപ്പ് എന്നിവയ്ക്കും ഉത്തമമാണ് ചെറൂളയെന്ന അമൂല്യ സസ്യം; അറിയാം ചെറൂളയുടെ ഔഷധ ഗുണങ്ങളും ഉപയോഗങ്ങളും

    കേരളത്തിൽ നാട്ടുമ്പുറങ്ങളിൽ കാണപ്പെടുന്ന പലതരം ചെടികളിൽ ഒന്നാണ് ചെറൂള. ഇതിനെ ബലിപ്പൂവെന്നും പറയപ്പെടുന്നു, അതിന് കാരണം ഹിന്ദുക്കൾ മരണാന്തര ചടങ്ങുകൾക്ക് ഈ ചെടി ഉപയോഗിക്കുന്നത് കൊണ്ടാണ്. ദശപുഷ്പങ്ങളിൽ ഒരു ചെടിയാണിത്. ഇതൊരു കുറ്റിച്ചെടിയാണ്. ഈ ചെടിയ്ക്ക് അതിശയകരമായ ഗുണങ്ങളും അതിശയകരമായ ഔഷധ ഉപയോഗങ്ങളും ആരോഗ്യ ഗുണങ്ങളും ഉണ്ട്, പുരാതന കാലം മുതൽ ആയുർവേദത്തിലും സിദ്ധ വൈദ്യത്തിലും ഇത് ഉപയോഗിച്ചുവരുന്നു. ശരീരത്തിലെ വിഷാംശങ്ങളെ ഇല്ലാതാക്കുന്നതിനും വൃക്ക രോഗങ്ങൾ, മൂത്രത്തിൽ പഴുപ്പ്, രക്തസ്രാവം, കൃമിശല്യം എന്നിങ്ങനെയുള്ള രോഗങ്ങൾ, തല വേദന, എന്നിങ്ങനെയുള്ള രോഗങ്ങൾക്ക് മരുന്നായി ഈ ചെടി ഉപയോഗിച്ച് വരുന്നു. ഏഷ്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലാണ് ഈ ചെടി സാധാരണയായി കാണപ്പെടുന്നത്. ചെറിയ വെളുത്ത പൂക്കളോടെ ഈ ചെടി കാണപ്പെടുന്നു. ചെറൂളയുടെ ഔഷധ ഗുണങ്ങളും ഉപയോഗങ്ങളും 1. ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ: ചെറൂളയ്ക്ക് അതിശയകരമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. നമ്മൾ ഈ ചെടി പാചകത്തിന് ഉപയോഗിക്കുന്നില്ലെങ്കിലും ചില സ്ഥലങ്ങളിൽ ഇത് പാചകത്തിനും ഉപയോഗിക്കാറുണ്ട്. ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ളത് കൊണ്ട്…

    Read More »
  • Health

    വയർ വീർക്കുന്നത് തടയാൻ സഹായിക്കുന്ന മികച്ച സുഗന്ധവ്യഞ്ജനങ്ങൾ

    വളരെ കട്ടിയുള്ളതും ഉപ്പിട്ടതുമായ ഭക്ഷണം, വളരെ വേഗത്തിൽ ഭക്ഷണം കഴിക്കൽ എന്നിവ ദഹനത്തെ വലിയ രീതിയിൽ സ്വാധീനിക്കുകയും, പിന്നീട് ശരീരത്തിൽ അസ്വസ്ഥതയും വീർപ്പുമുട്ടലും അനുഭവപ്പെടുകയും ചെയ്യുന്നു. വയർ വീർക്കുന്നത് (Bloating) ഇന്ന് മിക്ക ആളുകളും മിക്കവാറും എല്ലാ ദിവസവും അഭിമുഖീകരിക്കുന്ന ഒരു സാധാരണ രോഗമായി മാറിക്കൊണ്ടിരിക്കുകയാണ്. വയറു വീർക്കുന്നതിന് കാരണമാകുന്ന നിരവധി ഘടകങ്ങൾ ഉണ്ടെങ്കിലും, ഏറ്റവും സാധാരണമായി അറിയപ്പെടുന്നത് കനത്ത ഭക്ഷണം കഴിക്കുന്നതാണ്. അതോടൊപ്പം അമിത വേഗത്തിൽ ഭക്ഷണം കഴിക്കുന്നു, ഉപ്പിട്ട ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നു എന്നിവയാണ്. വയറു വീർക്കുന്നത് പോലെ അനുഭവപ്പെടുന്നുണ്ടെങ്കിൽ, വയറു വേദന കുറയ്ക്കുന്നതിനും വേദനയിൽ നിന്ന് ആശ്വാസം നൽകുന്നതിനു സഹായകമായ ഫലപ്രദമായ ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും നമ്മുടെ വീട്ടിൽ തന്നെയുണ്ട്. അത് ഏതൊക്കെയെന്ന് പരിചയപ്പെടാം. നല്ല ഭക്ഷണം കഴിക്കുക എന്നത് ഒരു മികച്ച രോഗശാന്തി മാർഗമാണ്, എന്നാൽ ഭക്ഷണം കഴിക്കുന്നത് ശരിയായ രീതിയിൽ അല്ലെങ്കിൽ അത് മറ്റു രോഗങ്ങൾ വരാനുള്ള ഒരു കാരണമാവുന്നു. വളരെ ലളിതവും ചെറുതുമായ ഭക്ഷണക്രമം…

    Read More »
  • LIFE

    ചൂടുവെള്ളം കുടിക്കുന്നതിന്റെ പ്രധാന ഗുണങ്ങൾ, അറി‍ഞ്ഞിരിക്കാം അതി​ന്റെ പാർശ്വഫലങ്ങളും

    നമ്മുടെ ശരീരത്തിൽ ജലാംശം നിലനിർത്താൻ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വളരെ പ്രധാനമാണ്, അത് തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ എന്നത് പ്രശ്നമല്ല. ജലാംശം കൂടാതെ, ചൂടുവെള്ളം കുടിക്കുന്നതിന് മറ്റ് ചില ഗുണങ്ങളുണ്ട്. കാലാവസ്ഥ വളരെ തണുപ്പുള്ളപ്പോഴോ തൊണ്ട വേദനയോ ദഹനക്കേട് ഉണ്ടാകുമ്പോഴോ, ശാരീരികമായി എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിലോ ചൂടുവെള്ളം കുടിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. തന്നേയുമല്ല തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് എപ്പോഴും ആരോഗ്യത്തിന് ഉത്തമം. ചൂടുവെള്ളം കുടിക്കുന്നതിന്റെ പ്രധാന ഗുണങ്ങൾ 1. മൂക്കിലെ വായുപ്രവാഹം മെച്ചപ്പെടുത്തുന്നു ഏത് ചൂടുള്ള പാനീയവും, അത് ചൂടുവെള്ളമാണോ ചൂടുള്ള ചായയാണോ എന്നത് പ്രശ്നമല്ല, ജലദോഷമോ പനിയോ ഉള്ളപ്പോൾ മൂക്കിലെ വായുപ്രവാഹം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഒരു പഠനത്തിൽ, ഒരു ചൂടുള്ള പാനീയം കുടിക്കുന്നത് മൂക്കൊലിപ്പ്, തുമ്മൽ, ചുമ, തൊണ്ടവേദന, വിറയൽ, ക്ഷീണം എന്നിവയുടെ ലക്ഷണങ്ങൾ മെച്ചപ്പെടുത്തി എന്ന് കണ്ടെത്തിയിട്ടുണ്ട്. 2. നമ്മെ ജലാംശം നിലനിർത്തുന്നു നല്ല ആരോഗ്യത്തിന് എപ്പോഴും ശരീരത്തിൽ ജലാശം നിലനിർത്തേണ്ടത് അനിവാര്യമാണ്. സാധാരണഗതിയിൽ, ഒരു പുരുഷന് ഒരു…

    Read More »
  • Health

    എള്ള് കഴിക്കാം, ശരീരത്തിലെ കാത്സ്യത്തിന്റെ കുറവ് പരിഹരിക്കാം

    എള്ള് കാത്സ്യത്തിന്റെ വളരെ മികച്ച സസ്യ സ്രോതസ്സാണ്. ഇത് പോഷകങ്ങളുടെ കലവറയായി അറിയപ്പെടുന്നു, എള്ള് കഴിക്കുന്നത് ശരീരത്തിന് ആരോഗ്യപരമായ ഗുണങ്ങൾ പ്രദാനം ചെയ്യുന്നു. എള്ള് ഉപയോഗിച്ച് സ്വാദിഷ്ടമായ ലഡ്ഡൂകൾ, അതിനു പുറമെ ഭക്ഷണങ്ങളിൽ അലങ്കാരത്തിനും അതോടൊപ്പം ബ്രെഡ്, ഡെസേർട്ട് എന്നിവ ഉണ്ടാക്കുമ്പോഴും ഉൾപ്പെടുത്താറുണ്ട്. എള്ളിൽ അധികം ആരും അറിയപ്പെടാത്ത ആരോഗ്യ-പ്രോത്സാഹന ഗുണങ്ങൾ ധാരാളം അടങ്ങിയിരിക്കുന്നു. എള്ളിന്റെ പ്രധാന ആരോഗ്യ ഗുണങ്ങൾ: എള്ള് കഴിക്കുന്നത് ശരീരത്തിൽ കൊളസ്‌ട്രോൾ അളവ് കുറയ്ക്കുകയും, മലബന്ധം തടയുകയും മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ആരോഗ്യകരമായ കൊഴുപ്പുകളുടെ സമ്പന്നമായ ഉറവിടമാണ് എള്ള്. എള്ളിൽ മെഥിയോണിൻ എന്ന ഒരു പോഷകം അടങ്ങിയിട്ടുണ്ട്, ഇത് കരളിനെ ആരോഗ്യകരമാക്കുന്നതിനും കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രണത്തിലാക്കുന്നതിനും സഹായിക്കുന്നു. എള്ളിൽ കാണപ്പെടുന്ന മറ്റൊരു മൂലകമാണ് ട്രിപ്റ്റോഫാൻ, ഇത് ശാന്തമായ പോഷകം എന്നും അറിയപ്പെടുന്നു. എള്ള് കഴിക്കുന്നത്, വ്യക്തികളിൽ നല്ല ഉറക്കം നൽകുകയും ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വെളുത്ത എള്ള് കാൽസ്യത്തിന്റെ സമ്പന്നമായ ഉറവിടങ്ങളാണ്, എങ്കിലും, കറുപ്പും…

    Read More »
Back to top button
error: