KeralaNEWS

മുന്‍ എംഎല്‍എ കെകെ ഷാജു കോണ്‍ഗ്രസ് വിട്ടു; ഇനി തട്ടകം സിപിഎമ്മില്‍

തിരുവനന്തപുരം: മുന്‍ എംഎല്‍എ കെ കെ ഷാജു കോണ്‍ഗ്രസ് വിട്ടു. ദളിത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് ആണ് ഷാജു. ഈ മാസം 12 ന് ആലപ്പുഴയില്‍ നടക്കുന്ന സമ്മേളനത്തില്‍ വെച്ച് ഷാജു സിപിഎമ്മില്‍ ചേരും.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഷാജുവിനെ സിപിഎമ്മിലേക്ക് സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

Signature-ad

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് ഷാജു പൊതുപ്രവര്‍ത്തന രംഗത്തെത്തുന്നത്. തുടര്‍ന്ന് സിപിഎമ്മില്‍ അംഗമായി. ഗൗരിയമ്മയെ സിപിഎം പുറത്താക്കിയപ്പോള്‍ ഒപ്പം പാര്‍ട്ടി വിട്ട ഷാജു ജെഎസ്എസില്‍ ചേര്‍ന്നു.

2001 ലും 2006 ലും പന്തളം മണ്ഡലത്തില്‍ നിന്ന് ജെഎസ്എസ് എംഎല്‍എയായിരുന്നു. ഗൗരിയമ്മ യുഡിഎഫ് വിട്ടപ്പോള്‍ ഒപ്പം പോകാതിരുന്ന ഷാജു പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന് 2011 ല്‍ മാവേലിക്കരയില്‍നിന്നും 2016 ല്‍ അടൂരില്‍നിന്നും മത്സരിച്ചു. എന്നാല്‍, പരാജയപ്പെട്ടു.

Back to top button
error: