Month: May 2023
-
Local
ടാങ്കര്‍ ലോറിയിടിച്ച് പഞ്ചായത്ത് മെമ്ബറിന് ദാരുണാന്ത്യം
കൊച്ചി: ടാങ്കര്‍ ലോറിയിടിച്ച് പഞ്ചായത്ത് മെമ്ബറിന് ദാരുണാന്ത്യം.എറണാകുളം ജില്ലയിലെ വടക്കേക്കര പഞ്ചായത്ത് മെംബര്‍ മുറവന്‍തുരുത്ത് പൈനേടത്ത് ജോബിയാണ് മരിച്ചത്. കൊടുങ്ങല്ലൂരില്‍ ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിൽ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.
Read More » -
India
രജൗറിയില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു; മേഖലയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗറിയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. നാലു സൈനികര്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് ഭീകരരും സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. രജൗറിയിലെ കന്തി വനമേഖലയിലാണ് ഏറ്റുമുട്ടല്‍. വനത്തിനകത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും ജമ്മു കശ്മീര്‍ പോലീസും തിരച്ചില്‍ നടത്തുകയായിരുന്നു. #WATCH | Jammu and Kashmir: Encounter underway between terrorists and security forces in Kesari hill area in Rajouri. (Visuals deferred by unspecified time) pic.twitter.com/1clRZRJRnH — ANI (@ANI) May 5, 2023 ഇതിനിടെ ഭീകരര്‍ സ്ഫോടക വസ്തുക്കള്‍ സൈന്യത്തിന് നേര്‍ക്ക് എറിഞ്ഞു. സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് രണ്ടു സൈനികര്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ഉദ്ദംപൂരിലെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ പത്തുമണിയോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. രജൗറിയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചിട്ടുണ്ട്. പ്രദേശത്ത് കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്.
Read More » -
Kerala
‘ദ കേരള സ്റ്റോറി’ പ്രദര്‍ശനം തുടരാം; തടയണമെന്ന ആവശ്യം തള്ളി ഹൈക്കോടതി
കൊച്ചി: ‘ദ കേരള സ്റ്റോറി’ സിനിമയുടെ റിലീസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. യഥാര്‍ഥ സംഭവങ്ങളില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട കഥയെന്നാണ് സിനിമയിലെ അവകാശവാദമെന്നും ഇത് സര്‍ഗാത്മക സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണെന്നും ജസ്റ്റിസുമാരായ എന്‍ നഗരേഷും സോഫി തോമസും അടങ്ങിയ ബെഞ്ച് വിലയിരുത്തി. കേരളത്തില്‍നിന്ന് 32,000 സ്ത്രീകളെ മതംമാറ്റി സിറിയയിലേക്കു കൊണ്ടുപോയെന്ന പരാമര്‍ശമുള്ള ടീസര്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍നിന്നു നീക്കം ചെയ്യാമെന്ന് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചു. ഇതു കോടതി രേഖപ്പെടുത്തി. ട്രെയ്ലറില്‍ ഒരു സമുദായത്തിന് മൊത്തത്തില്‍ എതിരായ ഒന്നും ഇല്ലെന്നു കോടതി വിലയിരുത്തി. യഥാര്‍ഥ സംഭവങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട കഥയെന്നാണ് അവകാശവാദം. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണ്. സര്‍ഗാത്മക സ്വാതന്ത്ര്യമാണ്. സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് പ്രദര്‍ശന അനുമതി നല്‍കിയതാണെന്ന കാര്യവും കോടതി എടുത്തു പറഞ്ഞു. കേരള സ്റ്റോറി ചരിത്രപരമായ വസ്തുതകളല്ല, കഥ മാത്രമല്ലേയെന്ന് ഹൈക്കോടതി വാദത്തിനിടെ ആരാഞ്ഞു. ഇത്തരമൊരു ചിത്രം പ്രദര്‍ശിപ്പിക്കുന്നതുകൊണ്ട് കേരള സമൂഹത്തിന് എന്തു…
Read More » -
Crime
ലഹരിക്ക് പാക്കപ്പ്’ : സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തിനെതിരെ പരമ്പരയുമായി ഏഷ്യാനെറ്റ് ന്യൂസ്
നടൻമാരായ ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരുമായി സഹകരിക്കില്ലെന്ന നിർമ്മാതാക്കളുടെ സംഘടനയുടെ പ്രഖ്യാപനത്തോടെ മലയാള സിനിമാ രംഗത്തെ ലഹരിമരുന്ന് ഉപയോഗം വീണ്ടും ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ മലയാള സിനിമയെ ഏറെക്കാലമായി പിന്തുടരുന്ന ലഹരി മരുന്ന് വിവാദത്തിന്റെ നേർ സത്യങ്ങൾ തുറന്ന് കാണിക്കാൻ ശ്രമിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ അന്വേഷണ പരമ്പര ‘ലഹരിക്ക് പാക്കപ്പ്’. മുൻപ് സിനിമാ സെറ്റുകളിൽ ലഹരിമരുന്ന് ഉപയോഗം സംബന്ധിച്ച് ആരോപണമുയർന്നപ്പോൾ കർശന നടപടിയുണ്ടാകുമെന്ന സർക്കാർ പ്രഖ്യാപനം വെറും വാക്കായെന്ന് പരമ്പരയുടെ ആദ്യ എപ്പിസോഡ് ചൂണ്ടിക്കാണിക്കുന്നു. ലഹരി ഉപയോഗം സംബന്ധിച്ച വ്യക്തമായ തെളിവുകൾ സർക്കാരിന് കൈമാറാൻ സിനിമാ സംഘടനകൾ തയാറാകണമെന്ന് 2019ൽ ഒന്നാം പിണറായി സർക്കാരിലെ സിനിമാ വകുപ്പ് മന്ത്രി എ കെ ബാലൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മൂന്ന് വർഷങ്ങൾ പിന്നിട്ടിട്ടും ആരോപണങ്ങളിൽ അന്വേഷണം നടത്തുകയോ സെറ്റുകളിൽ പരിശോധന നടത്തുകയോ ചെയ്യാൻ സർക്കാരും എക്സൈസ് വകുപ്പും തയാറായിട്ടില്ല എന്നതും വിഷയത്തിലെ സർക്കാരിന്റെ മെല്ലെപ്പോക്ക് നയം വ്യക്തമാക്കുന്നതാണ്. ഏതാനും…
Read More » -
Kerala
എങ്കപ്പാത്താലും നീ താനേ!!! മേഘമലയിലെ ജനവാസ മേഖലയില്‍ അരിക്കൊമ്പന്‍ – വീഡിയോ
ഇടുക്കി: ചിന്നക്കനാലില്‍നിന്നു പിടികൂടി പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനമേഖലയില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ ജനവാസമേഖലയില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. തമിഴ്‌നാട് അതിര്‍ത്തിയിലെ ജനവാസമേഖലയായ മേഘമലയില്‍ ഇന്നലെ വൈകിട്ട് വിഹരിക്കുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങളാണു പുറത്തുവന്നത്. അതേസമയം, മേഘമല ഭാഗത്ത് ആനയുടെ ആക്രമണം നടന്നുവെന്ന് തമിഴ്‌നാട്ടിലെ പത്രങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീടിന്റെ ചില ഭാഗങ്ങള്‍ തകര്‍ത്തതിന്റെ റിപ്പോര്‍ട്ടും ഫോട്ടോയുമാണ് പത്രത്തില്‍ വന്നത്. മേഘമലയ്ക്കു താഴെ ലയം പോലെയുള്ള ഒരു കോളനിയുണ്ട്. രാത്രിയില്‍ ഒരു ആന അവിടെ നാശം വിതച്ചുവെന്നാണു റിപ്പോര്‍ട്ട്. എന്നാല്‍, അരിക്കൊമ്പന്റെ ആക്രമണമാണോ ഇതെന്നു വ്യക്തമല്ല. തമിഴ്‌നാട് വനംവകുപ്പും കേരള വനംവകുപ്പും അരിക്കൊമ്പനെ ട്രാക്ക് ചെയ്യുന്നുണ്ട്. മേഘമലയ്ക്കു സമീപം മണലാര്‍ എസ്റ്റേറ്റില്‍ കഴിഞ്ഞ ദിവസവും അരിക്കൊമ്പനെ കണ്ടിരുന്നു. പിന്നീട് ഇവിടെനിന്ന് ആനയെ ഓടിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് തമിഴ്‌നാട് വനംവകുപ്പ് നിര്‍ദേശിക്കുകയും ചെയ്തു. അതേസമയം, അരിക്കൊമ്പനില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍നിന്നുള്ള സിഗ്‌നല്‍ അനുസരിച്ച് കേരളത്തിലെ പെരിയാര്‍ റേഞ്ചിലേക്ക് ആന എത്തിയിട്ടുണ്ട്. നാലു ദിവസം…
Read More » -
India
ക്രിക്കറ്റ് ലോകകപ്പ് വേദി: തിരുവനന്തപുരവും പരിഗണനയില്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന 2023 ക്രിക്കറ്റ് ലോകകപ്പിനുള്ള സ്റ്റേഡിയങ്ങളുടെ ചുരുക്കപ്പട്ടികയില്‍ ഇടം നേടി തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം. ഐ.സി.സിക്ക് ബി.സി.സി.ഐ സമര്‍പ്പിച്ച 15 സ്റ്റേഡിയങ്ങളുടെ പട്ടികയില്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും ഇടം നേടി. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരവും ഫൈനലും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണിത്. ലോകകപ്പിലെ തീപാറുന്ന പോരാട്ടങ്ങള്‍ക്കെല്ലാം അഹമ്മദാബാദ് തന്നെ വേദിയായേക്കും. കൂടുതല്‍ കാണികളെ ഉള്‍ക്കൊള്ളും എന്നതാണ് അഹമ്മദാബാദിനെ മറ്റ് സ്റ്റേഡിയങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. അഹമ്മദാബാദിനും തിരുവനന്തപുരത്തിനും പുറമേ നാഗ്പുര്‍, ബെംഗളൂരു, മുംബൈ, ലഖ്നൗ, ഗുവാഹാട്ടി, ഹൈദരാബാദ്, കൊല്‍ക്കത്ത, രാജ്കോട്ട്, ഇന്‍ഡോര്‍, ധരംശാല തുടങ്ങിയ സ്റ്റേഡിയങ്ങളും ലിസ്റ്റിലുണ്ട്. ഒക്ടോബര്‍ അഞ്ചിന് ലോകകപ്പ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അവസാനമായി ഇന്ത്യയില്‍ 2011-ലാണ് ഏകദിന ലോകകപ്പ് നടന്നത്. അന്ന് ഫൈനലില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യയാണ് കിരീടം നേടിയത്. ഇംഗ്ലണ്ടാണ് നിലവിലെ ലോകകപ്പ് ജേതാക്കള്‍.
Read More » -
Kerala
ഭാര്യയുമായി അവിഹിതം: ഡൽഹിയിൽ സ്‌കൂള്‍ ബസ് ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ സ്‌കൂള്‍ ബസ് ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു.തെക്കു കിഴക്കന്‍ ഡല്‍ഹിയിലെ ഗോവിന്ദ്പുരിയിലുള്ള ഗുരു രവിദാസ് മാര്‍ഗിലെ മച്ചി മാര്‍ക്കറ്റിലാണ് സംഭവം. സ്വകാര്യ സ്കൂൾ ബസ് ഡ്രൈവറായ വിരേന്ദര് (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നവജീവന്‍ ക്യാമ്ബിലെ താമസക്കാരനായ അനില്‍ (33) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അനിലിന്റെ ഭാര്യയും വിരേന്ദറും ഒരേ സ്‌കൂളിലാണ് ജോലി ചെയ്തിരുന്നത്. ഇരുവരും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന അനിലിന്റെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Read More » -
Crime
വ്യാപാരിയുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞു കവര്‍ച്ചാശ്രമം; പ്രതികളെ കുറിച്ചു സൂചന
കണ്ണൂര്‍: ഇരിക്കൂരില്‍ ആഭരണ വ്യാപാരിയെ തടഞ്ഞു നിര്‍ത്തി കണ്ണില്‍ മുളകുപൊടി വാരിയെറിഞ്ഞ് കവര്‍ച്ചയ്ക്കു ശ്രമം. സി.സി. ടി.വി ക്യാമറാദൃശ്യങ്ങളില്‍ നിന്നും പ്രതികളെ തിരിച്ചറിഞ്ഞുവെന്നാണ് പോലീസ് നല്‍കുന്ന സൂചന. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പെരുവളത്ത് പറമ്പ് കുളിഞ്ഞ കുന്നുപ്രത്ത് മടപ്പുര ഗേറ്റിനു സമീപത്തെ ബൈത്തുറഹ്‌മ റോഡില്‍ മകളുടെ വീട്ടില്‍ താമസിക്കുന്ന മാങ്ങാടന്‍ അബൂബക്കറിനെ(64)യാണ് ബൈക്കില്‍ പിന്‍തുടര്‍ന്നെത്തിയ മൂന്നംഗ സംഘം ആക്രമിച്ചത്. അബൂബക്കര്‍ ഹാജി ഇരിക്കൂറിലെയും പരിസരപ്രദേശങ്ങളിലെയും സ്വര്‍ണം, വെളളി, ആഭരണകമ്മിഷന്‍ ഏജന്റായി പ്രവര്‍ത്തിച്ചുവരികയാണ്. നിലാമുറ്റം മഖാം ജുമാമസ്ജിദില്‍നിന്നും രാത്രികാല നമസ്‌കാരം കഴിഞ്ഞു അബൂബക്കര്‍ വീട്ടിലേക്ക് മടങ്ങിപോവുമ്പോള്‍ ബൈത്തു റഹ്‌മ റോഡില്‍ കയറിയപ്പോള്‍ എതിരെ ബൈക്കില്‍ കാത്തിരുന്ന മൂവര്‍സംഘം ബൈക്കിന്റെ മുന്‍പിലേക്ക് ചാടിവീണു മണല്‍കലര്‍ത്തിയ മുളകുപൊടി കണ്ണിലേക്ക് എറിയുകയായിരുന്നു. അബൂബക്കര്‍ ഹാജി ഉച്ചത്തില്‍ ബഹളംവെച്ചപ്പോള്‍ പരിസരവാസികള്‍ ഓടിയെത്തുന്നതിനിടെ അക്രമികള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. മാസ്‌കും ഹെല്‍മെറ്റും അണിഞ്ഞാണ് പ്രതികളെത്തിയത്. അബൂബക്കര്‍ ഹാജി കൂരാരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്. ഇരിക്കൂര്‍ മേഖലയില്‍ കവര്‍ച്ചാ സംഘങ്ങളും…
Read More » -
Crime
”ഒരു കുട്ടിയുള്ള വിധവയാണ്, മറ്റൊരു വിവാഹത്തിന് താല്‍പര്യമില്ലെന്ന് പറഞ്ഞു”
കോഴിക്കോട്: തനിക്ക് ഒരു കുട്ടി ഉണ്ടെന്നും ഭര്‍ത്താവ് മരിച്ചതിനാല്‍ യുവാവുമായി വിവാഹത്തിന് താല്പര്യം ഇല്ലെന്ന് പറഞ്ഞിരുന്നുവെന്നും കെ സ്വിഫ്റ്റ് ബസ്സില്‍ യുവാവിന്റെ കുത്തേറ്റ യുവതി. അങ്കമാലിയില്‍നിന്ന് സനിലിനെ കണ്ടിരുന്നുവെന്ന് യുവതി പറഞ്ഞു. ഭയംമൂലം ഇയാള്‍ അറിയാതെയാണ് താന്‍ ബസില്‍ കയറിയത്. പക്ഷേ എടപ്പാള്‍ സ്റ്റോപ്പില്‍ ബസ് എത്തിയപ്പോള്‍ യുവാവും ബസില്‍ കയറി. നീ മറ്റൊരാളുമായി സംസാരിക്കുന്നുണ്ടെന്നും ഫോണ്‍ വിളിക്കുന്നുണ്ടെന്നും പറഞ്ഞാണ് ബാഗില്‍ സൂക്ഷിച്ച കത്തി ഉപയോഗിച്ചു കുത്തിയതെന്ന് യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാവിന് തന്നെ ഇഷ്ടമായിരുന്നു. വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ താന്‍ സമ്മതിച്ചില്ല. തനിക്ക് ഒരു കുട്ടി ഉണ്ട്. ഭര്‍ത്താവ് മരിച്ചതിനാല്‍ യുവാവുമായി വിവാഹത്തിന് താല്പര്യം ഇല്ലെന്ന് പറഞ്ഞു മനസ്സിലാക്കിയിരുന്നു. വീട്ടുകാരും എതിര്‍ത്തിരുന്നു. അയാളും വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. മാനന്തവാടിയിലാണ് ഭാര്യ വീട്. ഭീഷണി ഉള്ള കാര്യം പരാതിയായി പോലീസില്‍ നലകിയിരുന്നുന്നെന്നും യുവതി പറഞ്ഞു. അതേസമയം, യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചതിന് ശേഷം സ്വയം കഴുത്തറുത്ത വയനാട് മൂലങ്കാവ് സ്വദേശി സനിലിന്റെ (25)…
Read More »
