
കൊല്ലം:അഞ്ചൽ നിവാസികളുടെ ഏറെനാളായുള്ള സ്വപ്നമായ ബൈപാസ് യാഥാര്‍ത്ഥ്യമായി.ആയൂർ അഞ്ചൽ റോഡും പുനലൂർ റോഡും ബന്ധിപ്പിച്ചാണ് ബൈപാസ്.
10 മീറ്റർ വീതിയിൽ റോഡും രണ്ട് മീറ്റർ വീതിയിൽ ഓടയും നടപ്പാതയും ഉൾപ്പെടുത്തി ആധുനിക നിലവാരത്തിലാണ് റോഡ് പൂര്ത്തീകരിച്ചിരിക്കുന്നത്.
ബൈപാസ് 17ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ജനങ്ങള്‍ക്കായി തുറന്നു നല്‍കും.
കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് ബൈപാസിന്റെ നിര്‍മാണം.ആകെ ദൂരം 2.1 കിലോമീറ്ററാണ്.






