NEWSPravasi

കുവൈറ്റിൽ പ്രവാസിയായ മലയാളി സൗദിയിൽ വച്ചുണ്ടായ കാറപകടത്തിൽ മരണമടഞ്ഞു

കുവൈത്ത് സിറ്റി : കുവൈത്ത് എൻ ബി റ്റി സി കമ്പനിയിലെ ജനറൽ വർക്ക്സ് വിഭാഗത്തിന്റെ മാനേജറായി ജോലി ചെയ്തു വരികയായിരുന്ന തിരുവല്ല തലവടി സ്വദേശി മാമ്മൂട്ടിൽ ലാജി ചെറിയാൻ (54 വയസ്സ്) സൗദിയിൽ വച്ചുണ്ടായ കാറപകടത്തിൽ മരണമടഞ്ഞു.
കമ്പനിയുടെ സൗദി പ്രൊജക്റ്റിൽ താൽക്കാലിക ചുമതലയുള്ള ചെറിയാൻ വെള്ളിയാഴ്ച്ച ലീവ് ആയതിനാൽ കുവൈത്തിലുള്ള കുടുംബത്തിന്റേടുത്തേക്ക് ഡ്രൈവ് ചെയ്ത് വരുന്നതിനിടയിൽ കഫ്ജിക്കടുത്ത് വച്ചുണ്ടായ അപകടത്തിൽ മരണപ്പെടുകയായിരുന്നു.
ഭാര്യ :  അനീറ്റ ലാജി കുവൈത്തിലെ കിപിക്സിൽ ജോലി ചെയ്യുന്നു. മക്കൾ : ജോവാൻ,ജസ്ലിൻ, ജയ്ഡൻ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: