Month: May 2023
-
India
പ്രചാരണം നടത്തവേ ബിജെപി സ്ഥാനാര്‍ഥിയെ കുത്തിക്കൊന്നു
ഇലക്ഷൻ പ്രചാരണം നടത്തിക്കൊണ്ടിരുന്ന ബിജെപി സ്ഥാനാര്‍ഥിയെ കുത്തിക്കൊന്നു.മിസോറമിലെ ചക്മ ഓട്ടോണമസ് ഡിസ്ട്രിക്‌ട് കൗണ്‍സില്‍(സിഎഡിസി) തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥി അമിത്കുമാര്‍ ചക്മയാണു കൊല്ലപ്പെട്ടത്. ലോഖിസുരി ഗ്രാമത്തില്‍ പ്രചാരണം നടത്തവേ ഒരു സംഘം അക്രമികള്‍ അമിത്കുമാറിനെ കുത്തിക്കൊല്ലുകയായിരുന്നു.രംഗ്ക്ഷാഷ്യ സീറ്റിലെ സ്ഥാനാര്‍ഥിയായിരുന്നു അമിത്കുമാര്‍.ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.അതേസമയം തെരഞ്ഞെടുപ്പ് മാറ്റിവച്ചു.സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.24 അംഗ ചക്മ കൗണ്‍സിലിലേക്ക് മേയ് ഒന്പതിനാണു തെരഞ്ഞെടുപ്പ് നടക്കുക. മേയ് 11നു വോട്ടെണ്ണും. അതേസമയം കലാപം രൂക്ഷമായ മണിപ്പൂരിൽ ബി.ജെ.പി എംഎല്‍എയെ ആള്‍ക്കൂട്ടം വളഞ്ഞിട്ട് തല്ലി.വുങ്‌സാഗിന്‍ വാല്‍ട്ടയെയാണ് ആൾക്കൂട്ടം വളഞ്ഞിട്ട് തല്ലിയത്.സാരമായി പരിക്കേറ്റ വുങ്‌സാഗിന്‍ വാല്‍ട്ടെ എംഎല്‍എയെ മണിപ്പൂരില്‍ നിന്ന് വിമാനമാര്‍ഗം രക്ഷപ്പെടുത്തി സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചതായി മണിപ്പൂര്‍ ഡി.ജി.പി പി. ഡൂംഗല്‍ പറഞ്ഞു. ഗോത്ര സമൂഹങ്ങളായ നാഗ, കുക്കികളും ഭൂരിപക്ഷമായ മെയ്തേയി സമുദായവും തമ്മില്‍ ബുധനാഴ്ച മുതല്‍ പൊട്ടിപ്പുറപ്പെട്ട അക്രമങ്ങള്‍ അടിച്ചമര്‍ത്താന്‍ കരസേനയുടെയും അസം റൈഫിള്‍സിന്റെയുമായി 10,000 ഓളം സൈനികരെയാണ് ഇവിടെ വിന്യസിച്ചിട്ടുള്ളത്.മണിപ്പൂരിലേക്കുള്ള…
Read More » -
NEWS
ഉപദ്രവിച്ചവരെ ദ്രോഹിക്കരുത്, അവരെ അനുഗ്രഹിക്കണം
വെളിച്ചം ഒറീസയിലെ ശുഹദേവി റാണിയുടെ ഭർത്താവ് യുദ്ധത്തിൽ വധിക്കപ്പെട്ടു. വിധവയായ അവർ അധികാരം ഏറ്റെടുത്ത് ശത്രുവിനെതിരെ പട നയിച്ചു. താമസിയാതെ എതിർ സൈന്യത്തെ തോൽപ്പിച്ച് ഗണജ്യോതി രാജാവിനെ തടവിലാക്കുകയും ചെയ്തു. അവരുടെ ഭർത്താവിനെ കൊന്നത് കാരണം റാണി തനിക്ക് വധശിക്ഷ നൽകുമെന്ന് രാജാവിന് ഉറപ്പുണ്ടായിരുന്നു. യുദ്ധം ജയിച്ച റാണി ശത്രു രാജാവിനെ പാർപ്പിച്ചിരിക്കുന്ന തടവറയ്ക്കു സമീപം എത്തി. അനുചരന്മാരോട് അവർ കൽപ്പിച്ചു: ” ഇദ്ദേഹത്തെ ഉടൻ സ്വതന്ത്രനാക്കുക…” ഗണജ്യോതി രാജാവിന്റെ മുഖത്തുനോക്കി റാണി തുടർന്നു: ” താങ്കൾക്ക് സ്വരാജ്യത്തേക്ക് മടങ്ങാം…” രാജാവിന് സ്വന്തം കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം ചോദിച്ചു: “മഹാറാണി, അവിടുന്ന് എന്തുകൊണ്ട് പ്രതികാരം ചെയ്യുന്നില്ല നിങ്ങളുടെ ഭർത്താവിനെ വധിച്ചവനാണ് ഞാൻ…” തികട്ടിവന്ന വേദന കടിച്ചമർത്തി ശുഹദേവി റാണി പറഞ്ഞു: “താങ്കളെ ഞാൻ വധിച്ചാൽ അവിടെ ഒരു രാഞ്ജി വിധവയാകും. അത് ഞാൻ ആഗ്രഹിക്കുന്നില്ല ഓരോ രാജ്യവും കീഴടങ്ങുമ്പോൾ ഇക്കാര്യം മറക്കാതിരിക്കുക…” കുറ്റബോധത്താൽ ശിരസ്സുകുനിച്ചു നിന്ന രാജാവിനോട്…
Read More » -
Movie
പികെ ജോസഫ് സംവിധാനം ചെയ്ത 2 ചിത്രങ്ങൾ, ‘ഒരു മുഖം പല മുഖ’വും ‘എന്റെ കഥ’യും വെള്ളിത്തിരയിലെത്തിയിട്ട് ഇന്ന് 40 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ഒരേ ദിവസം ഒരു സംവിധായകന്റെ രണ്ട് ചിത്രങ്ങൾ ഒരുമിച്ച് റിലീസ് എന്ന അപൂർവത 1983 മെയ് 6 നുണ്ട്. പി.കെ ജോസഫ് എന്ന സംവിധായകന്റെ ‘ഒരു മുഖം പല മുഖം’, ‘എന്റെ കഥ’ എന്നീ ചിത്രങ്ങൾ 40 വർഷം മുൻപ് ഇന്നേ ദിവസമാണ് ഒരുമിച്ച് പ്രദർശനത്തിനെത്തിയത്. രണ്ട് ചിത്രങ്ങളിലും രതീഷും, മോഹൻലാലും മമ്മൂട്ടിയും, ഉണ്ണിമേരിയുമുണ്ടായിരുന്നു. ഇരുചിത്രങ്ങളുടെയും ഗാനവിഭാഗം ചെയ്‌തത് പൂവച്ചൽ ഖാദറും എ.റ്റി ഉമ്മറുമാണ്. ‘ഒരു മുഖം പല മുഖം’ ഫാമിലി ഡ്രാമയാണ്. സ്വന്തം കുഞ്ഞിനെ സമ്പന്നവീട്ടിലും സമ്പന്ന കുഞ്ഞിനെ സ്വന്തം മകനായും വളർത്തുന്ന സുഭദ്ര തങ്കച്ചി (ശ്രീവിദ്യ) ഒടുവിൽ തെറ്റ് തിരുത്തി മരണത്തിന് കീഴടങ്ങുന്നതാണ് കഥ. സ്വത്തവകാശത്തിന് വേണ്ടി ജ്യേഷ്ഠന്റെ മകനെ കൊല്ലാൻ ഒത്താശ ചെയ്യുകയും അനന്തരാവകാശിയായ കുഞ്ഞിനേയും തന്റെ കുഞ്ഞിനേയും തമ്മിൽ മാറ്റുന്ന സ്ത്രീയാണ് സുഭദ്ര. വളർത്തുമകൻ (രതീഷ്) താൻ വാസ്തവത്തിൽ സമ്പന്നനായ തമ്പിയുടെ (മമ്മൂട്ടി) മകനാണെന്നും, തന്റെ സ്വന്തം…
Read More » -
India
പ്രതിഷേധം;ചെന്നൈയില്‍ ദി കേരള സ്‌റ്റോറി സിനിമയുടെ പ്രദര്‍ശനം നിര്‍ത്തി
ചെന്നൈ: പ്രതിഷേധത്തെ തുടര്‍ന്ന് ചെന്നൈയില്‍ ദി കേരള സ്‌റ്റോറി സിനിമയുടെ പ്രദര്‍ശനം നിര്‍ത്തി.ഈസ്റ്റ് കോസ്റ്റ് റോഡിലെ മായാജാല്‍ മാളിലും ചെന്നൈ- പോണ്ടിച്ചേരി റൂട്ടിലെ ഇസിആര്‍ മാളിലുമാണ് പ്രദര്‍ശനം നിര്‍ത്തിയത്. മൊത്തം 15 സ്ഥലങ്ങളില്‍ കേരള സ്റ്റോറിയുടെ പ്രദര്‍ശനം നടന്നപ്പോള്‍ ഏഴിടങ്ങളിലും പ്രതിഷേധമുണ്ടായി. തമിഴ്‌നാട് മുസ്‌ലിം മുന്നേറ്റ കഴകം, എസ്ഡിപിഐ എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
Read More » -
NEWS
സൗദി തീപിടുത്തം; മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു
റിയാദ്: സൗദി അറേബ്യയില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു.രണ്ടു മലയാളികളടക്കം ആറു പേരാണ് മരിച്ചത്. മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂര്‍ തറക്കല്‍ യൂസുഫിന്‍റെ മകന്‍ അബ്ദുല്‍ ഹക്കീം(31), മലപ്പുറം മേല്‍മുറി നൂറേങ്ങല്‍ മുക്കിലെ നൂറേങ്ങല്‍ കാവുങ്ങത്തൊടി ഇര്‍ഫാന്‍ ഹബീബ് (33) എന്നിവരാണ് മരിച്ച മലയാളികള്‍.മരണപ്പെട്ടവരില്‍ തമിഴ്നാട്, ഗുജറാത്ത് സ്വദേശികളുമുണ്ട്. ഖാലിദിയ്യയില്‍ പെട്രോള്‍ പമ്ബിലെ താമസസ്ഥലത്താണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ 1.30നാണ് അഗ്നിബാധയുണ്ടായതെന്നാണ് റിപ്പോർട്ട്. പെട്രോള്‍ പമ്ബില്‍ പുതിയതായി ജോലിക്കെത്തിയവരാണ് അപകടത്തില്‍പെട്ടവര്‍.ഇവരില്‍ മൂന്ന് പേര്‍ക്ക് വ്യാഴാഴ്ച ഇഖാമ ലഭിച്ചതേ ഉണ്ടായിരുന്നുള്ളൂ.ഷോര്‍ട്ട സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ റിയാദിലെ ശുമെയ്‌സി ആശുപത്രി മോര്‍ച്ചറിയിലേക്ക് സൂക്ഷിച്ചിരിക്കുകയാണ്.
Read More » -
Kerala
പ്രതിവര്‍ഷം 7000 കോടി രൂപ സമ്മാനവുമായി കേരള സംസ്ഥാന ഭാഗ്യക്കുറി
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ഭാഗ്യക്കുറി മറ്റ് സംസ്ഥാനങ്ങള്‍ക്ക് കൂടി മാതൃകയാണെന്നും പ്രതിവര്‍ഷം 7000 കോടി രൂപ സമ്മാനമായി നൽകുന്നുണ്ടെന്നും കേരള ധനമന്ത്രി കെ എന്‍ ബാലഗോപാൽ. സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്കുള്ള 2022 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഒരു ലക്ഷത്തിലധികം പേര്‍ക്ക് ഉപജീവന മാര്‍ഗമൊരുക്കാന്‍ ലോട്ടറി വഴി സാധിക്കുന്നുണ്ട്.പ്രതിവര്‍ഷം 7000 കോടി രൂപ സമ്മാനയിനത്തില്‍ മാത്രമായി നല്‍കുന്നുണ്ട്.വലിയ തുക ഏജന്റുമാരുടെ കമ്മിഷന്‍ ഇനത്തിലും നൽകുന്നുണ്ട്.ലോട്ടറി അനുബന്ധ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നു, ക്ഷേമനിധി അംഗങ്ങളുടെ മക്കളായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കുന്നതും ഇതിന്റെ ഭാഗമാണ്, മന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം ജില്ലയിലെ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് വേദിയില്‍ സ്‌കോളര്‍ഷിപ് വിതരണം ചെയ്തു.
Read More » -
Kerala
സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ വീണ്ടും പെരുമഴക്കാലം
പത്തനംതിട്ട:രണ്ടാഴ്ചയിലേറെയായുള്ള തുടർച്ചയായ പെയ്ത്തിന് ശേഷം ഒന്നൊതുങ്ങിയ മഴ തിങ്കളാഴ്ച മുതൽ വീണ്ടും ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഞായറാഴ്ചയോടെ ഇത് ന്യൂനമര്‍ദ്ദമായി രൂപപ്പെടും.തിങ്കളാഴ്ച തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. അതിനുശേഷം വടക്ക് ദിശയില്‍ മധ്യ-ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങുന്ന പാതയില്‍ ഇത് ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read More » -
Local
ഭിന്നശേഷിക്കാരിയായ യുവതിയെ ലെംഗികമായി പീഡിപ്പിച്ചു; സ്‌കൂള്‍ ഡ്രൈവർ അറസ്റ്റിൽ
പത്തനംതിട്ട:ഭിന്നശേഷിക്കാരിയായ യുവതിയെ ലെംഗികമായി പീഡിപ്പിച്ച സ്‌കൂള്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.പന്തളം കുളനട കൈപ്പുഴ നോര്‍ത്ത് പോഴുകാട്ടില്‍ മേലേതില്‍ മോഹനന്‍ പിള്ളയെ( 53) ആണ് ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. 40 ശതമാനം ഭിന്നശേഷിക്കാരിയായ യുവതി തൊഴില്‍ പരിശീലനം നടത്തുന്ന സ്‌കൂളിലെ ഡ്രൈവറാണ് പ്രതി. കഴിഞ്ഞമാസം 21ന് രാവിലെ 10.30നായിരുന്നു സംഭവം.യുവതിയുടെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ നിര്‍ദേശപ്രകാരം ഇലവുംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ദീപുവിന്റെ നേതൃത്വത്തില്‍ ചെന്നീര്‍ക്കരയില്‍ നിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Read More » -
Kerala
തൃശൂർ നഗരം രൂപകൽപന ചെയ്തിരിക്കുന്നത് ഒരു വീട്ടമ്മയാണ്, പേര് അറിയാമോ ?
തൃശ്ശൂർ നഗരം രൂപകൽപന ചെയ്തിരിക്കുന്നത് ഒരു സ്ത്രീയാണ്.അതാകട്ടെ പാടലീപുത്രം എന്ന ചന്ദ്രഗുപ്തന്റെ രാജധാനിയുടെ അതെ ശൈലിയിലും.തൃശ്ശൂർ പട്ടണത്തിൽ ഒരിക്കലും വെള്ളം പൊങ്ങാത്തതിന് കാരണവും ഒരു സ്ത്രീയാണ്. ആ സ്ത്രീയുടെ പേര്: പാറുക്കുട്ടി നേത്യാരമ്മ.തൃശ്ശൂരിലെ പ്രശസ്തമായ വടക്കേ കുറുപ്പത്ത് നായർ തറവാട്ടിലെ പടിഞ്ഞാറേ ശ്രാമ്പിൽ വീട്ടിലാണ് പാറുക്കുട്ടി നേത്യാരമ്മ ജനിച്ചത്. കൊച്ചി രാജാക്കന്മാരെ പട്ടാഭിഷേകം നടത്തുന്ന കുറൂർ നമ്പൂതിരികുടുംബത്തിലെ അംഗമായിരുന്നു നേത്യാരമ്മയുടെ പിതാവ്.1888 ൽ പതിനാല് വയസുള്ളപ്പോൾ കൊച്ചി രാജകുടുംബത്തിലെ രാമവർമയുടെ ധർമപത്നിയായി. രാമവർമ രാജാവായപ്പോൾ കൊച്ചി രാജ്യത്തിലെ സാമ്പത്തിക കാര്യങ്ങൾ എല്ലാം പാറുക്കുട്ടി നേത്യാരമ്മയാരുന്നു നോക്കി നടത്തിയിരുന്നത്.രാജാവിന് ഗൗളിശാസ്ത്രത്തിലും, വിഷ വൈദ്യത്തിലുമായിരുന്നു കമ്പം. അതിനാൽ രാജ്യ ഭരണത്തിന്റെ പ്രധാന പങ്കും നിർവഹിച്ചിരുന്നത് നേത്യാരമ്മ തന്നെ ആയിരുന്നു. പാറുക്കുട്ടി നേത്യാരമ്മ കൊച്ചി രാജ്യത്തു നടത്തിയ ഭരണ പരിഷ്ക്കാരങ്ങൾ ശ്രദ്ധേയമാണ്.ഇന്ന് കാണുന്ന തൃശൂർ പട്ടണത്തിന്റെ വാസ്തുവിദ്യക്കു പിന്നിൽ നേത്യാരമ്മയുടെ ബുദ്ധിയാണ്. പാടലീപുത്രം എന്ന ചന്ദ്രഗുപ്തന്റെ രാജധാനിയുടെ അതെ ശൈലിയിൽ ആണ് തൃശൂർ നഗരം രൂപകൽപന ചെയ്തിരിക്കുന്നത്. 70…
Read More » -
NEWS
മൊബൈൽ ഫോൺ എത്രനേരമാണ് ചാർജ്ജ് ചെയ്യേണ്ടത് ?
മൊബൈൽ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചും ഫോണിന് തീപിടിക്കുകയുമൊക്കെ ചെയ്ത പല സംഭവങ്ങളും ഉണ്ടാകുന്നുണ്ട്.ബാറ്ററി പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങളിൽ പ്രധാനകാരണമായി വിദഗ്ധർ പറയുന്നത് ഉപയോക്താക്കൾ മൊബൈൽ ഫോൺ കൂടുതലായി ഉപയോഗിക്കുന്നു എന്ന കാരണമാണ്.ഇതുകൂടാതെ പല കാരണങ്ങളും മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമാകാറുണ്ട്. അതിനാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബാറ്ററിയുടെയും സ്മാര്‍ട്ട്‌ഫോണിന്റെയും ആരോഗ്യവും നിങ്ങളുടെ സുരക്ഷയും ഉറപ്പു വരുത്താൻ സാധിക്കും. 15 ശതമാനത്തിന് താഴെ പോകുമ്പോഴോ ചില ഫോണുകളിൽ ബാറ്ററി ഐക്കൺ ചുവപ്പു നിറമാകും.ഇത് ഒരു അപകടസൂചന ആയി വേണം കരുതാൻ.20 ശതമാനത്തിന് താഴെ പോയാൽ ബാറ്ററി സെല്ലുകളുടെ ആരോഗ്യത്തിന് ബാധിക്കുമെന്നാണ് കണ്ടെത്തൽ.20 ശതമാനത്തിനും 80 ശതമാനത്തിനും ഇടയിലാണ് ബാറ്ററി ചാര്‍ജ് ഉള്ളതെങ്കിൽ ഫോണിന് വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്.അതിനാൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുമ്പോൾ 20-80 നിയമം പാലിക്കണമെന്നാണ് പൊതുവെ പറയപ്പെടുന്നത്. മൊബൈൽ ഫോൺ എത്ര തവണ ചാർജ് ചെയ്യണം എന്നതും പൊതുവെ പലർക്കും സംശയമുള്ള കാര്യമാണ്.എത്ര തവണ വേണമെങ്കിലും…
Read More »