Month: May 2023

  • India

    രജൗറിയില്‍ സൈന്യത്തിന്റെ തിരിച്ചടി; ‘ഓപ്പറേഷന്‍ ത്രിനേത്ര’യില്‍ ഒരു ഭീകരനെ വധിച്ചു

    ന്യൂഡല്‍ഹി: അഞ്ചു സൈനികര്‍ വീരമൃത്യു വരിച്ച രജൗറിയില്‍ ഭീകരര്‍ക്കെതിരെ തിരിച്ചടിച്ച് സൈന്യം. ‘ഓപ്പറേഷന്‍ ത്രിനേത്ര’യില്‍ പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ഒരാള്‍ക്ക് പരിക്കേറ്റതായും സൂചനകളുണ്ട്. നിരവധി ആയുധങ്ങള്‍ സൈന്യം കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. വനത്തില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്തുന്നതിനായി ഓപ്പറേഷന്‍ പുരോഗമിക്കുകയാണ്. രജൗറിക്കു പുറമേ ബരാമുള്ളയിലും ഒരു ഭീകരനെ കീഴ്പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ ഭീകരര്‍ നടത്തിയ സ്ഫോടനത്തില്‍ അഞ്ചു സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതേ തുടര്‍ന്ന് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നതിനായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ജമ്മുവിലെത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.

    Read More »
  • Kerala

    അത്യുല്‍പ്പാദന ശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകള്‍ സൗജന്യം;രജിസ്ട്രേഷന്‍ ആരംഭിച്ചു

    കൊല്ലം ശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകള്‍ സൗജന്യമായി ലഭ്യമാക്കാന്‍ സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സി (കെ.എസ്.എ.സി.സി) ഓണ്‍ലൈന്‍ വഴി രജിസ്ട്രേഷന്‍ ആരംഭിച്ചു.കര്‍ഷകര്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. www.kasumavukrishi.org മുഖേനയും, അപേക്ഷ ഫോം വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തും ബന്ധപ്പെട്ട ജില്ലാ ഫീല്‍ഡ് ഓഫീസറില്‍ നിന്ന് അപേക്ഷ നേരിട്ട് സ്വീകരിച്ച്‌ പൂരിപ്പിച്ചും അയയ്ക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 31 വരെയാണ് സ്വീകരിക്കുക. താല്പര്യമുള്ളവര്‍ക്ക് ചെയര്‍മാന്‍, കെ.എസ്.എ.സി.സി, അരവിന്ദ് ചേമ്ബേഴ്സ്, മുണ്ടയ്ക്കല്‍ വെസ്റ്റ്, കൊല്ലം-691 001 എന്ന വിലാസത്തില്‍ അയക്കാവുന്നതാണ്. ഫോണ്‍ 0474 2760456.

    Read More »
  • India

    എയർ ഇന്ത്യ യാത്രക്കാരിക്ക് തേളിന്‍റെ കുത്തേറ്റു;എലി കടിച്ച സ്ത്രീക്ക് 60000 നഷ്ടപരിഹാരം

    നാഗ്പൂർ: നാഗ്പൂരിൽ നിന്നും മുംബൈയിലേക്കുള്ള എയർഇന്ത്യ വിമാനത്തിലെ യാത്രക്കാരിക്ക് തേളിന്റെ കുത്തേറ്റു. ഏപ്രില്‍ 23ന് നാഗ്‌പൂരില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം. ഉടന്‍ തന്നെ യാത്രക്കാരിക്ക് ചികിത്സ നല്‍കിയെന്നും മുംബൈയിൽ എത്തിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച് കൂടുതൽ വൈദ്യപരിശോധന നടത്തിയെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. അതേസമയം സിനിമ തിയറ്ററിലിരുന്ന് സിനിമ കാണുന്നതിനിടെ എലിയുടെ കടിയേറ്റ യുവതിക്ക് തിയറ്റര്‍ ഉടമകള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചു.ഗുവാഹത്തിയിലെ സിനിമാ ഹാള്‍ അധികൃതരോടാണ് ഉപഭോക്തൃ കോടതി ഉത്തരവിട്ടത്.60000 രൂപയാണ് 50 കാരിയായ സ്ത്രീക്ക് തിയേറ്റര്‍ ഉടമകള്‍ നഷ്ടപരിഹാരമായി നല്‍കേണ്ടത്. സംഭവം നടക്കുന്നത് 2018ലാണ്. രാത്രി 9 മണിക്കുള്ള ഷോയ്ക്കാണ് ഇവര്‍ തിയറ്ററിലെത്തിയത്. കുടുംബത്തോടൊപ്പമിരുന്ന് സിനിമ ആസ്വദിക്കുന്നതിനിടെ ഇവരുടെ കാലില്‍ എലി കടിക്കുകയായിരുന്നു.സംഭവമറിഞ്ഞ തിയറ്റര്‍ അധികൃതര്‍ പ്രാഥമിക ശുശ്രൂശ പോലും നല്‍കിയില്ലെന്നും ആശുപത്രിയില്‍ എത്തിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. ഇവര്‍ക്കുണ്ടായ മാനസിക പിഡനത്തിന് 40,000 രൂപയും വേദനക്കും കഷ്ടപ്പാടിനും 20,000 രൂപയുമാണ് നല്‍കേണ്ടത്. കാംരൂപ് ജില്ലാ…

    Read More »
  • Crime

    വീട്ടമ്മയെ അശ്ലീല ഫോട്ടോ കാണിച്ചത് ചോദ്യംചെയ്തിന് ആക്രമണം; അഞ്ച് പേര്‍ അറസ്റ്റില്‍

    കോട്ടയം: തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ചെന്ന പരാതിയില്‍ അഞ്ചു യുവാക്കള്‍ അറസ്റ്റില്‍. വീട്ടമ്മയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇടക്കുന്നം സ്വദേശികളായ ഡോണ മാത്യു (30), ജയ്സണ്‍ മാത്യു (25), ക്രിസ് ജെയിംസ് (20), ജസ്റ്റിന്‍ തോമസ് (22), മിഥുന്‍ സാബു (22) എന്നിവരാണ് അറസ്റ്റിലായത്. കാഞ്ഞിരപ്പള്ളി പട്ടിമറ്റത്തെ തട്ടുകടയില്‍ വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. കൂവപ്പള്ളി സ്വദേശികളായ ദമ്പതിമാരാണ് ആക്രമണത്തിന് ഇരയായത്. ദമ്പതിമാര്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നതിന് സമീപം യുവാക്കള്‍ വന്നിരുന്നു. ഭര്‍ത്താവ് മാറിയ സമയത്ത് യുവാക്കളിലൊരാള്‍ മൊബൈല്‍ ഫോണില്‍ ഉണ്ടായിരുന്ന അശ്ലീല ചിത്രം വീട്ടമ്മയെ കാണിച്ചു. ഭര്‍ത്താവിനോട് സംഭവം പറഞ്ഞതോടെ യുവാക്കളെ ചോദ്യം ചെയ്തു. പിന്നീട് കടയുടെ വെളിയില്‍ ഇറങ്ങിയ ദമ്പതിമാരെ യുവാക്കള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. ദമ്പതികളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ചെയ്ത് യുവാക്കളെ പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

    Read More »
  • Crime

    അവിഹിതം ചോദ്യംചെയ്ത മകന്റെ സ്‌കൂട്ടര്‍ കത്തിക്കാന്‍ ക്വട്ടേഷന്‍; മാതാവും സഹായികളും അറസ്റ്റില്‍

    മലപ്പുറം: മകന്റെ സ്‌കൂട്ടര്‍ കത്തിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത സംഭവത്തില്‍ മാതാവും സഹായികളും അറസ്റ്റില്‍. പട്ടിക്കാട് മുള്ള്യാകുര്‍ശ്ശി സ്വദേശിനി കൂട്ടുമൂച്ചിക്കല്‍ കോളനിയിലെ തച്ചാംകുന്നന്‍ നഫീസ (48), അയല്‍വാസിയും സുഹൃത്തുമായ മുള്ള്യാകുര്‍ശ്ശി വലിയപറമ്പിലെ കീഴുവീട്ടില്‍ മെഹബൂബ് (58), ക്വട്ടേഷന്‍സംഘാംഗങ്ങളായ തമിഴ്‌നാട് ഉക്കടം സ്വദേശി കാജാ ഹുസൈന്‍ (39), കൂട്ടാളിയായ അബ്ദുള്‍നാസര്‍ (പൂച്ച നാസര്‍-32) എന്നിവരെയാണ് മേലാറ്റൂര്‍ പോലീസ് അറസ്റ്റുചെയ്തത്. നഫീസയ്ക്ക് മറ്റൊരാളുമായുണ്ടായ അടുപ്പം മകന്‍ ചോദ്യംചെയ്തതിലുള്ള വിരോധമാണ് ക്വട്ടേഷന് കാരണമായതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. നഫീസയുടെ വീടിന് അര കിലോമീറ്റര്‍ മാറി വാടക ക്വാര്‍ട്ടേഴ്‌സിലാണ് മകന്‍ മുഹമ്മദ് ഷഫീഖ് (25) താമസിക്കുന്നത്. അവിടെ മുറ്റത്ത് നിര്‍ത്തിയ സ്‌കൂട്ടര്‍ അജ്ഞാതസംഘം പെട്രോള്‍ ഒഴിച്ച് തീയിട്ട്് കത്തിച്ചു എന്നായിരുന്നു കേസ്. സ്‌കൂട്ടര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. വിശദമായ അന്വേഷണത്തിലാണ് മാതാവിനുള്ള പങ്ക് തെളിഞ്ഞത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

    Read More »
  • India

    ശ്വാസ പരിശോധനയുടെ പേരില്‍ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു; ബ്രിജ്ഭൂഷനെതിരായ ഗുസ്തി താരങ്ങളുടെ മൊഴി പുറത്ത്

    ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ്ഭൂഷന്‍ ശരണ്‍ സിങിനെതിരേ ഗുസ്തി താരങ്ങളുടെ മൊഴി. രണ്ട് മുതിര്‍ന്ന താരങ്ങള്‍ നല്‍കിയ മൊഴിയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ബ്രിജ്ഭൂഷന്‍ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചതായി മൊഴിയില്‍ പറയുന്നു. എട്ട് തവണ ലൈംഗികാതിക്രമം നേരിടേണ്ടി വന്നതായും താരങ്ങള്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. ശ്വാസം പരിശോധിക്കാനെന്ന വ്യാജേന എത്തി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു എന്നും മൊഴിയിലുണ്ട്. ഫെഡറേഷന്‍ ഓഫീസ്, പരിശീലന കേന്ദ്രം, വിവിധ ടൂര്‍ണമെന്റ് നടന്ന വേദികള്‍, ഹോട്ടല്‍ എന്നിവിടങ്ങളില്‍ വച്ചെല്ലാം അതിക്രമം നേരിടേണ്ടി വന്നു. ബ്രിജ്ഭൂഷനെതിരെ ഏഴ് ഗുസ്തി താരങ്ങളാണ് കൊണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതില്‍ ഒരു താരം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ്. പരാതിക്ക് പിന്നാലെ ഏഴ് താരങ്ങളുടേയും മൊഴി രേഖപ്പെടുത്തിയെന്ന് പോലീസ്, സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതില്‍ രണ്ട് പേരുടെ മൊഴിയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. മൊഴി പുറത്തു വന്നെങ്കിലും ബ്രിജ്ഭൂഷനെതിരേ ഇപ്പോഴും പോലീസ് നടപടികള്‍ സ്വീകരിച്ചിട്ടില്ല. പോക്സോ അടക്കമുള്ള…

    Read More »
  • India

    കളവുകള്‍കൊണ്ട് രാജ്യത്തെ ഭിന്നിപ്പിക്കുന്ന സംഘപരിവാർ

    കളവുകൾകൊണ്ട് സാമൂഹിക ഭിന്നിപ്പിന് ശ്രമിക്കുകയാണ് ‘കേരള സ്റ്റോറി’ എന്ന സിനിമയിലൂടെ സംഘ്പരിവാര്‍.ഇത്തരം കള്ളങ്ങള്‍കൊണ്ടാണ് അവര്‍ എന്നും നേട്ടങ്ങളും അധികാരങ്ങളും കൈയേറിയിട്ടുള്ളത്.അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെല്ലാം വർഗീയ കലാപവും അന്വേഷണ ഏജൻസികളെ വച്ചുള്ള ഏറ്റുമുട്ടൽ കൊലപാതകങ്ങളും വ്യാപകമാണ്.ഗുജറാത്തിലും ഉത്തർപ്രദേശിലും കർണാടകയിലും മാത്രമല്ല ഇപ്പോൾ മണിപ്പൂരിൽ നടക്കുന്നതും അതുതന്നെയാണ്.അത് തിരച്ചറിഞ്ഞ് പ്രതിരോധിക്കേണ്ടത്  ജനാധിപത്യ വിശ്വാസികളുടെ വലിയൊരു കടമയായി ഇന്ന് മാറിയിട്ടുണ്ട്.  കേരളത്തിലും തമിഴ്നാട്ടിലും മാത്രമാണ് ഇത്തരം ചെറുത്തുനിൽപ്പുകൾ ഒരുപക്ഷേ കാണാൻ സാധിക്കുന്നത്.തമിഴ്നാട്ടിലും കേരളത്തിലും ഗവർണർമാരെ ഉപയോഗിച്ച് ഭരണം അട്ടിമറിക്കാനുള്ള നീക്കം വർഷങ്ങളായി നടക്കുന്നുണ്ട്.വർഷങ്ങളായുള്ള വ്യാജ ആരോപണങ്ങളും ഇതിന്റെ ഭാഗമാണ്.കേന്ദ്ര ഏജൻസികളെ ഇറക്കിയിട്ടുപോലും ഫലം കണ്ടില്ലെന്ന് മാത്രം.7 വർഷമായി ആയിരത്തിലധികം ആരോപണങ്ങളാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉന്നയിച്ചിരിക്കുന്നത്.ഇതുവരെ ഒരു തെളിവുപോലും നൽകാൻ സാധിച്ചിട്ടുമില്ല.വ്യാജ ആരോപണങ്ങൾ ഉന്നയിച്ച തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈയ്ക്കെതിരെ 100 കോടി രൂപ മാനനഷ്ടക്കേസാണ് ഡിഎംകെ ഫയൽ ചെയ്തിരിക്കുന്നത്.  അതേപോലെ തന്നെയാണ് രാജ്യത്തെ ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ ഉത്സാഹിക്കുന്ന സംഘപരിവാർ വിലയ്ക്കെടുത്ത മാധ്യമങ്ങളുടെ കാര്യവും.ഡിഎംകെ,…

    Read More »
  • Kerala

    സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഒഴിവുകൾ;അവസാന തീയതി മെയ് 19

    സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിലേക്ക്  ധാരാളം ഒഴിവുകൾ.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 19 ആണ്. മൊത്തം 217 പോസ്റ്റുകളിലേക്കാണ് നിയമനം നടത്തുന്നത്.എസ്ബിഐയുടെ ഔദ്യോഗിക സൈറ്റായ sbi.co.in വഴി അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ നടപടികള്‍ 2023 മെയ് 19ന് അവസാനിക്കും.

    Read More »
  • Kerala

    പൊന്നാനിയിലെ നിളയോര പാത ഏറ്റെടുത്ത് ജനങ്ങൾ

    മലപ്പുറം: പൊന്നാനിയിലെ നിളയോര പാത വിനോദ സഞ്ചാരികളുടെ പറുദീസയാവുന്നു.നിളയുടെ സൗന്ദര്യം നുകര്‍ന്ന്, പൊന്നാനിയുടെ പരമ്ബരാഗത ഭക്ഷ്യവിഭവങ്ങള്‍ രുചിച്ച്‌, പുഴയുടെ ഓളപ്പരപ്പിലൂടെ ബോട്ട് യാത്ര നടത്തി അവധി ദിനങ്ങളെ ആഘോഷമാക്കാന്‍ ഓരോ ദിവസവും ഇവിടെയെത്തുന്നത് ആയിരങ്ങളാണ്. നിളയുടെ അരികുപറ്റി കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന പാത വൈകുന്നേരങ്ങളില്‍ ജനനിബിഡമാണ്.ഭാരതപ്പുഴ അറബിക്കടലില്‍ അലിയുന്ന അഴിമുഖത്തു നിന്നുവരുന്ന തണുത്ത കാറ്റ് ഉച്ചവെയിലിന്റെ കാഠിന്യത്തെപോലും നേര്‍പ്പിക്കും.പടിഞ്ഞാറന്‍ ചക്രവാളത്തിലേക്ക് സൂര്യന്‍ ചേക്കേറിത്തുടങ്ങുമ്ബോള്‍ ഈ പാതയിലേക്ക് ആളുകളുടെ ഒഴുക്കാണ്. അഴിമുഖത്തെയും നിളയിലെയും കാഴ്ച്ചകള്‍ കണ്ട് സായാഹ്നസൗന്ദര്യം ആസ്വദിച്ച്‌ ഓളപ്പരപ്പിലൂടെ ബോട്ട് യാത്ര നടത്തിയാണ് മടക്കം. നരിപ്പറമ്ബ്‌ പൊന്നാനി ദേശീയപാതയിലെ ചമ്രവട്ടം കടവില്‍നിന്ന് തുടങ്ങി പൊന്നാനി മത്സ്യബന്ധന തുറമുഖം വരെ നീളുന്ന അഞ്ചരക്കിലോമീറ്ററോളം വരുന്നതാണീ പാത. ഹാര്‍ബറിനെ ബന്ധിപ്പിച്ച്‌ കനോലി കനാലിന് കുറുകെ നിര്‍മ്മിച്ച പാലം കാഴ്ചകളുടെ സൗന്ദര്യത്തിന് ശോഭ കൂട്ടുന്നു. പാലത്തിനു മുകളിലെത്തി ഭാരതപ്പുഴയ്ക്കഭിമുഖമായി സെല്‍ഫിയെടുക്കാന്‍ തിരക്കോട് തിരക്കാണ്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുളളവര്‍ അവധി ദിവസങ്ങള്‍ ചെലവിടാന്‍ ഒന്നാമതായി തിരഞ്ഞെടുക്കുന്ന…

    Read More »
  • India

    അഞ്ചിരട്ടിയായി ഇഞ്ചി വില; കർഷകർക്ക് നേട്ടം

    ബംഗളൂരു:കര്‍ണാടകയില്‍ വിളവെടുപ്പ് കഴിഞ്ഞതോടെ റോക്കറ്റ് വേഗത്തില്‍ കുതിക്കുകയാണ് ഇഞ്ചി വില.കര്‍ണാടകയില്‍ മൊത്തവില ഇന്നലെ കിലോയ്ക്ക് സര്‍വകാല റെക്കാഡായ 190 രൂപയായി.കൊച്ചിയിലെ മൊത്തവില 180രൂപയാണ്.   60 രൂപയായിരുന്ന ഇഞ്ചിവില കൊവിഡിന് ശേഷം 30 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. ഇതോടെ കൃഷി കുറച്ചതാണ് ഡിമാന്‍ഡ് വര്‍ദ്ധിക്കാനും അപ്രതീക്ഷിത വിലക്കയറ്റത്തിനും കാരണം.ഒരു വര്‍ഷത്തേക്കെങ്കിലും വില ഉയര്‍ന്നു നില്‍ക്കുമെന്നാണ് പ്രതീക്ഷ.   കര്‍ണാടകയിലെ സ്ഥിതിയാണ് ഇന്ത്യയില്‍ വില നിശ്ചയിക്കുന്നത്.അവിടെ കര്‍ഷകരില്‍ 90 ശതമാനവും മലയാളികളാണ്.മൈസൂരു, ചാമരാജ്‌നഗര്‍, ഹുബ്ലി,ഷിമോഗ,മാണ്ഡ്യ,ഹാവേരി,കൂര്‍ഗ്‌,ഹാസന്‍ എന്നിവിടങ്ങളിലായി പതിനായിരത്തോളം മലയാളി കര്‍ഷകരുണ്ട്.   കേരളത്തില്‍ വയനാട്ടിലും ഇടുക്കിയിലും മാത്രമാണ് ഇഞ്ചിക്കൃഷിയുള്ളത്.മാര്‍ച്ച്‌- ഏപ്രില്‍ മാസങ്ങളില്‍ നട്ട് ഡിസംബര്‍- ജനുവരിയില്‍ വിളവെടുക്കുന്നതാണ് ഇവിടുത്തെ രീതി.

    Read More »
Back to top button
error: