ഇലക്ഷൻ പ്രചാരണം നടത്തിക്കൊണ്ടിരുന്ന ബിജെപി സ്ഥാനാര്‍ഥിയെ കുത്തിക്കൊന്നു.മിസോറമിലെ ചക്മ ഓട്ടോണമസ് ഡിസ്ട്രിക്‌ട് കൗണ്‍സില്‍(സിഎഡിസി) തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥി അമിത്കുമാര്‍ ചക്മയാണു കൊല്ലപ്പെട്ടത്.
ലോഖിസുരി ഗ്രാമത്തില്‍ പ്രചാരണം നടത്തവേ ഒരു സംഘം അക്രമികള്‍ അമിത്കുമാറിനെ കുത്തിക്കൊല്ലുകയായിരുന്നു.രംഗ് ക്ഷാഷ്യ സീറ്റിലെ സ്ഥാനാര്‍ഥിയായിരുന്നു അമിത്കുമാര്‍.ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.അതേസമയം തെരഞ്ഞെടുപ്പ് മാറ്റിവച്ചു.സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.24 അംഗ ചക്മ കൗണ്‍സിലിലേക്ക് മേയ് ഒന്പതിനാണു തെരഞ്ഞെടുപ്പ് നടക്കുക. മേയ് 11നു വോട്ടെണ്ണും.
അതേസമയം കലാപം രൂക്ഷമായ മണിപ്പൂരിൽ ബി.ജെ.പി എംഎല്‍എയെ ആള്‍ക്കൂട്ടം വളഞ്ഞിട്ട് തല്ലി.വുങ്‌സാഗിന്‍ വാല്‍ട്ടയെയാണ് ആൾക്കൂട്ടം വളഞ്ഞിട്ട് തല്ലിയത്.സാരമായി പരിക്കേറ്റ വുങ്‌സാഗിന്‍ വാല്‍ട്ടെ എംഎല്‍എയെ മണിപ്പൂരില്‍ നിന്ന് വിമാനമാര്‍ഗം രക്ഷപ്പെടുത്തി സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചതായി മണിപ്പൂര്‍ ഡി.ജി.പി പി. ഡൂംഗല്‍ പറഞ്ഞു.
ഗോത്ര സമൂഹങ്ങളായ നാഗ, കുക്കികളും ഭൂരിപക്ഷമായ മെയ്തേയി സമുദായവും തമ്മില്‍ ബുധനാഴ്ച മുതല്‍ പൊട്ടിപ്പുറപ്പെട്ട അക്രമങ്ങള്‍ അടിച്ചമര്‍ത്താന്‍ കരസേനയുടെയും അസം റൈഫിള്‍സിന്റെയുമായി 10,000 ഓളം സൈനികരെയാണ് ഇവിടെ വിന്യസിച്ചിട്ടുള്ളത്.മണിപ്പൂരി