Month: May 2023
-
Kerala
പാലക്കാട് നിന്നും കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറിസം യാത്രകൾ
പാലക്കാട് കെഎസ്ആർടിസി നടത്തുന്ന ഏറ്റവും ജനപ്രിയ പാക്കേജുകളിലൊന്നാണ് നെല്ലിയാമ്പതി ഏകദിന യാത്ര.പാവങ്ങളുടെ ഊട്ടിയെന്നറിയപ്പെടുന്ന നെല്ലിയാമ്പതിയുടെ മുഴുവൻ കാഴ്ചകളും ഉൾപ്പെടുത്തിയുള്ള യാത്രയിൽ വരയാടു മല വ്യൂ പോയിന്‍റ്, സീതാർക്കുണ്ട്, ഓറഞ്ച് ഫാം, തേയില തോട്ടത്തിന്റെ ദൃശ്യ ഭംഗി കാണുവാൻ പോത്തു പാറ, അവിടുന്ന് പിന്നെ കേശവൻ പാറ, പോത്തുണ്ടി ഡാം, റൈഡുകൾ, കാട്ടിലൂടെയുള്ള നടത്തം തുടങ്ങിയവയാണ് ഉൾപ്പെടുത്തിരിക്കുന്നത്. മേയ് 6, 7, 13,14,20,21,27,28 തിയതികളിൽ നെല്ലിയാമ്പതി യാത്ര സംഘടിപ്പിക്കും. 600 രൂപയാണ് ഒരാൾക്കുള്ള നിരക്ക്. ബജറ്റ് ടൂറിസം സെല്ലിന് കുതിപ്പ് നൽകിയ ഗവിയിലേക്കും പാലക്കാട് കെഎസ്ആർടിസി യാത്ര സംഘടിപ്പിക്കുന്നുണ്ട്. മേയ് മാസത്തിൽ മൂന്ന് ഗവി യാത്രകളാണുള്ളത്. മേയ് 9, 20, 26 എന്നീ തിയതികളിൽ രാത്രി പാലക്കാട് നിന്നു യാത്ര പുറപ്പെടും. 2850 രൂപയാണ് ഒരാൾക്കുള്ള നിരക്ക്. ഇത് കൂടാതെ വയനാട്, മൂന്നാർ, എന്നിവിടങ്ങളിലേക്കും യാത്രകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. വയനാട് യാത്രയ്ക്ക് ഒരാൾക്ക് 2920 രൂപയും മൂന്നാർ യാത്രയ്ക്ക് 1550 രൂപയുമാണ് നിരക്ക്. കൂടുതൽ…
Read More » -
India
മണിപ്പൂരിൽ ആക്രമണം നടത്തുന്നത് ക്രിസ്ത്യാനികൾ: ആർഎസ്എസ് മുഖപത്രം
ഇംഫാൽ: മണിപ്പൂരിൽ കലാപം അഴിച്ചുവിടുന്നത് ക്രിസ്ത്യൻ ചർച്ചുകളാണെന്ന് ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസർ. മെയ്തേയി വിഭാഗക്കാരായ ഹിന്ദുക്കൾക്കെതിരെ വ്യാപക ആക്രമണമാണ് നടക്കുന്നത്.ഇതിന്‍റെ കാരണം വ്യക്തമല്ലെന്നും കുക്കി ഭീകരവാദികളുടെ ഇടപെടലുള്ളതായും ആർ.എസ്.എസ് മുഖപത്രത്തിലെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം, സംഘർഷം രൂക്ഷമായ മണിപ്പൂരിൽ 25ലേറെ ക്രിസ്ത്യൻ പള്ളികൾ അഗ്നിക്കിരയായെന്നാണ് വിവിധ മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.അക്രമങ്ങളിൽ പരിക്കേറ്റവർ ഭൂരിഭാഗവും ക്രിസ്ത്യൻ വിഭാഗക്കാരാണെന്നും റിപ്പോർട്ടിലുണ്ട്. മണിപ്പൂരിലെ ഭൂരിപക്ഷം വരുന്ന മെയ്തേയി വിഭാഗക്കാർക്ക് പട്ടികവർഗ പദവി നൽകാനുള്ള നീക്കത്തെ തുടർന്നുള്ള സംഘർഷമാണ് കലാപത്തിലേക്ക് വളർന്നത്.കലാപം നിയന്ത്രിക്കാൻ ദ്രുതകർമസേനയെയും അർധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിരിക്കുകയാണ്.സ്ഥിതിഗതികൾ നിയന്ത്രിക്കാനായില്ലെങ്കിൽ കലാപകാരികളെ കണ്ടാൽ ഉടൻ വെടിവെക്കാൻ ജില്ല മജിസ്ട്രേറ്റുമാരെ ചുമതലപ്പെടുത്തി ഗവർണർ ഉത്തരവിട്ടിരിക്കുകയാണ്. ജാഗ്രതയോടെ വിഷയം കൈകാര്യം ചെയ്യാതിരുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നടപടി രാജ്യമൊട്ടാകെ ചോദ്യം ചെയ്യപ്പെടുകയാണ്.മണിപ്പൂരിലെ തീയണക്കാന്‍ ശ്രദ്ധിക്കേണ്ട പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എല്ലാം മറന്ന് കര്‍ണാടക തെരഞ്ഞെടുപ്പു പ്രചാരണത്തിൽ മുഴുകിയത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക്…
Read More » -
Local
എരുമേലിയിൽ ആംബുലൻസ് മരത്തിലിടിച്ച് ഒരാൾ മരിച്ചു രണ്ടു പേരുടെ നില ഗുരുതരം
എരുമേലി: നിയന്ത്രണം വിട്ട ആംബുലൻസ് മരത്തിലിടിച്ച് ഒരാൾ മരിച്ചു.മറ്റു രണ്ടു പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എരുമേലി ചെമ്പകപ്പാറയിലാണ് സംഭവം.കാഞ്ഞിരപ്പള്ളി ആർ എ സി ഓഫീസിലെ അറ്റൻഡർ കെഴുവനാൽ ശങ്കർ ഭവനം വീട്ടിൽ ഗോകുൽ ശങ്കർ (34) ആണ് മരിച്ചത്.വിവിധ ആശുപത്രിയിലേക്ക് മരുന്ന് എത്തിക്കുന്ന വെറ്റിനറി വിഭാഗത്തിന്റെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.
Read More » -
Kerala
സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണിലും സംരക്ഷിക്കപ്പെടുന്നത് സ്വകാര്യ കമ്പനിയായ എസ്ആര്‍ഐടിയുടെ താൽപര്യം
തിരുവനന്തപുരം : സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണിലും സംരക്ഷിക്കപ്പെടുന്നത് സ്വകാര്യ കമ്പനിയായ എസ്ആര്‍ഐടിയുടെ താൽപര്യം. കെ ഫോൺ പദ്ധതിക്ക് ഹാര്‍ഡ് വെയര്‍-സോഫ്റ്റ് വെയര്‍ സേവനം ലഭ്യമാക്കുന്നതിന് സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് ലഭിച്ച ടെണ്ടര്‍ റദ്ദാക്കിയത് നിയമോപദേശം പോലും മറികടന്നെന്ന് കണ്ടെത്തൽ. പദ്ധതി നടത്തിപ്പിൽ എസ്ആര്‍ഐടി എന്ന സ്വകാര്യ കമ്പനിയുടെ താൽപര്യം സംരക്ഷിക്കുന്നതിൽ സര്‍ക്കാരിന്റെ ഇടപെടൽ വ്യക്തമാക്കുന്ന കൂടുതൽ രേഖകളും ഇതോടെ പുറത്ത് വരികയാണ്. റോഡിലെ ക്യാമറ പദ്ധതിക്ക് പിന്നാലെയാണ് എസ്ആര്‍ഐടിക്ക് വേണ്ടി കെ ഫോൺ പദ്ധതിയിലും വഴി വിട്ട നീക്കങ്ങൾ നടക്കുന്നത്. പ്രൊപ്പറൈറ്റര്‍ മാതൃകയിൽ പ്രവര്‍ത്തിക്കാൻ അനുമതി കിട്ടിയതിനെ തുടര്‍ന്നാണ് പദ്ധതി നടത്തിപ്പിന് സാങ്കേതിക സഹായം നൽകാൻ കെ ഫോൺ ടെണ്ടര്‍ വിളിച്ചതും വിപുലമായ അധികാരങ്ങളോടെ എസ്ആര്‍ഐടി എംഎസ്പിയായി തെരഞ്ഞെടുക്കപ്പെട്ടതും. കെ ഫോൺ വരുമാനത്തിന്റെ നിശ്ചിത ശതമാനവും എസ്ആര്‍ഐടിക്കാണ്. ഇതിന് പിന്നാലെ ഹാർഡ് വെയർ സോഫ്റ്റ് വെയർ സേവനങ്ങൾക്ക് ഐഎസ് പിയെ തെരഞ്ഞെടുക്കാൻ ആദ്യം കെ ഫോൺ ടെണ്ടര്‍ വിളിച്ചു. എംഎസ്പിയായ…
Read More » -
Kerala
സിപിഎം ആലപ്പുഴ ഏരിയാ കമ്മിറ്റി അംഗം ഉള്‍പ്പെട്ട അശ്ലീല വീഡിയോ വിവാദം കെട്ടടങ്ങും മുമ്പ് കായംകുളത്തും സമാന വിവാദം
ആലപ്പുഴ: സിപിഎം ആലപ്പുഴ ഏരിയാ കമ്മിറ്റി അംഗം ഉൾപ്പെട്ട അശ്ലീല വീഡിയോ വിവാദം കെട്ടടങ്ങും മുമ്പ് കായംകുളത്തും സമാന വിവാദം. വീഡിയോ കോളിൽ യുവതിയുടെ നഗ്നത കാണുന്ന കായംകുളത്തെ ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ദൃശ്യമാണ് സിപിഎമ്മുമായി ബന്ധപ്പെട്ട സമൂഹ മാധ്യമ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്. പാർട്ടിയെ ഏറെ പ്രതിരോധത്തിലാക്കിയ ഒന്നായിരുന്നു സിപിഎം ആലപ്പുഴ ഏരിയാ കമ്മിറ്റി എപി സോണ ഉൾപ്പെട്ട അശ്ലീല വീഡിയോ വിവാദം. അന്വേഷണ കമീഷൻ റിപ്പോർട്ടിനെ തുടർന്ന് സോണയെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. വിവാദം കെട്ടടങ്ങും മുമ്പേയാണ് കായംകുളത്തെ ഒരു ലോക്കൽ കമ്മിറ്റി അംഗവുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോ പുറത്ത് വരുന്നത്. സിപിഎമ്മുമായി ബന്ധപ്പെട്ട സമൂഹ മാധ്യമ ഗ്രൂപ്പുകളിലാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്. പാർട്ടി പോഷക സംഘടനായ ബാലസംഘം, വേനലവധിയുടെ ഭാഗമായി നടത്തുന്ന വേനലത്തുമ്പി കലാജാഥയുടെ പ്രാദേശിക കൺവീനർ കൂടിയാണിയാൾ. ഇതോടൊപ്പമാണ് കായംകുളത്തെ ഏരിയാ കമ്മിറ്റി അംഗം യേശുദാസന്റെ വിവാദ വാട്സ്അപ് സന്ദേശവും പുറത്ത് വന്നത്. ഗുരുവായൂർ ദേവസ്വം ബോർഡിലെ…
Read More » -
Business
സിവിവി നൽകാതെ ഓൺലൈൻ ഇടപാട് നടത്താനുള്ള അവസരമൊരുക്കി പേയ്മെന്റ് നെറ്റ്‌വർക്ക് കമ്പനിയായ വിസ
സിവിവി നൽകാതെ ഓൺലൈൻ ഇടപാട് നടത്താനുള്ള അവസരമൊരുക്കി പേയ്മെന്റ് നെറ്റ്‌വർക്ക് കമ്പനിയായ വിസ. ഉപഭോക്താക്കളുടെ കാർഡ് ടോക്കണൈസ് ചെയ്തിട്ടുണ്ടെങ്കിൽ, കാർഡ് ഹോൾഡർക്ക്, വെരിഫിക്കേഷനുവേണ്ടി സിവിവി നൽകാതെ തന്നെ ഓൺലൈൻ ഇടപാടുകൾ നടത്താൻ കഴിയും . ഉപഭോക്താക്കൾക്ക് സുരക്ഷിതമായി ഓൺലൈൻ ട്രാൻസാക്ഷൻ നടത്താൻ സാധിക്കുന്നതരത്തിലാണ് ഓൺലൈൻ ഇടപാടുകൾക്ക് സിവിവി ഫ്രീ സംവിധാനമൊരുക്കിയിരിക്കുന്നത്. ടോക്കണൈസേഷൻ സംബന്ധിച്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായാണ് പുതിയ നീക്കമെന്നും വിസ വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജ്യത്ത് തുടക്കമിട്ട സിവിവി രഹിത സംവിധാനം വഴി ഓൺലൈൻ ഇടപാടുകൾ സുഗമമാക്കുകയാണ് ലക്ഷ്യം. വിസ കാർഡുകൾ ഉപയോഗിച്ചുള്ള ഓൺലൈൻ ഇടപാടുകൾക്ക് നിലവിൽ ടോക്കണൈസേഷനാണ് വ്യാപാരികൾ ആശ്രയിക്കുന്നത്. എന്നാൽ സിവിവി ഫീച്ചർ നിലവിൽ വന്നതോടെ, ഓരോ തവണ ആഭ്യന്തര ഇടപാടുകൾ നടത്തുമ്പോഴും ഉപഭോക്താക്കൾക്ക് അവരുടെ സിവിവി നൽകേണ്ടിവരില്ല. കാർഡ് ടോക്കണൈസുചെയ്യുന്ന സമയത്ത്, കാർഡിന്റെ പിൻഭാഗത്തുള്ള മൂന്നക്ക നമ്പറും, ആവശ്യമായ വിവരങ്ങളും ബന്ധപ്പെട്ടവർ പരിശോധിച്ചുറപ്പിക്കുന്നുണ്ട്. അതിനാൽ തുടർന്നുള്ള ഇടപാടുകളിൽ വീണ്ടും സിവിവി നൽകാതെ തന്നെ…
Read More » -
Kerala
യാത്രക്കാർ ശ്രദ്ധിക്കുക സംസ്ഥാനത്ത് വീണ്ടും ട്രെയിൻ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം. മെയ് 15 ന് എറണാകുളം- ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന സ്പെഷ്യൽ ട്രെയിൻ എറണാകുളം- ഗുരുവായൂർ എക്സ്പ്രസ്സ് റദ്ദാക്കി. മെയ് 8 മുതൽ മെയ് 30 വരെ തിരുവനന്തപുരം ഡിവിഷന് കീഴിലെ നിരവധി ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയിൽ 124, 111 നമ്പർ പാലങ്ങളിൽ അറ്റകുറ്റപ്പണി നടത്തേണ്ടത് കൊണ്ടാണ് നിയന്ത്രണമെന്നാണ് ഇന്ത്യൻ റെയിൽവെ അറിയിക്കുന്നത്. ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ കൊല്ലം – എറണാകുളം സ്പെഷ്യൽ മെമു ഭാഗികമായി റദ്ദാക്കി മെയ് 15 ന് നിലമ്പൂർ – കോട്ടയം ട്രെയിൻ അങ്കമാലി വരെ മാത്രമാക്കി. മെയ് 8 നും 15 നും കണ്ണൂർ-എറണാകുളം എക്സ്പ്രസ്സ് തൃശ്ശൂർ വരെ മാത്രമാക്കി. മെയ് 8 നും 15 നും തിരുവനന്തപുരം – ഗുരുവായൂർ ഇന്റർസിറ്റി എറണാകുളം വരെ മാത്രമേ സർവീസ് നടത്തൂ മെയ് 9 നും 16 നും…
Read More » -
Kerala
കേരളത്തിൽ ആറ് ദിനങ്ങളിൽ വന്ദേഭാരത് നേടിയത് കോടികൾ! പകുതിയും ‘ഒറ്റ ട്രിപ്പിന്’; കണക്കുകൾ പുറത്ത്
തിരുവനന്തപുരം: കേരളത്തിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസിൻറെ ആദ്യ ആഴ്ചയിലെ കണക്കുകൾ പുറത്ത്. ആദ്യത്തെ ആറ് ദിവസം കൊണ്ട് മാത്രം വന്ദേഭാരത് ടിക്കറ്റിനത്തിൽ മാത്രം നേടിയത് കോടികളാണ്. കൃത്യമായി പറഞ്ഞാൽ 2.7 കോടി രൂപയാണ് ആദ്യത്തെ ആറ് ദിവസം കൊണ്ട് വന്ദേഭാരത് എക്സ്പ്രസ് കേരളത്തിൽ നിന്ന് നേടിയത്. അതിൽ തന്നെ ഏറ്റവും കൂടുതൽ വരുമാനുള്ളത് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രിപ്പിനാണ്. ഈ ഒരൊറ്റ ട്രിപ്പിന് വേണ്ടിയാണ് ഏറ്റവും കൂടുതൽ പേർ ബുക്ക് ചെയ്ത് ടിക്കറ്റ് എടുത്തത്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രിപ്പിലൂടെ മാത്രം വന്ദേഭാരതിന് ലഭിച്ചത് 1.17 കോടി രൂപയാണ്. ഏപ്രിൽ 28 മുതൽ മെയ് 3 വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. ശേഷം ദിവസങ്ങളിലെ കണക്ക് വരും ദിവസങ്ങളിൽ പുറത്തുവരും. ഈ മാസം 25 ാം തിയതി തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കേരളത്തിലെ ആദ്യ വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ്…
Read More » -
Kerala
ക്യാമറ വിവാദം: ചർച്ച ചെയ്യാതെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്; വിശദീകരിക്കാതെ മുഖ്യമന്ത്രിയും
തിരുവനന്തപുരം: റോഡിലെ ക്യാമറ വിവാദം ചർച്ച ചെയ്യാതെ സിപിഎം. ക്യാമറ വിഷയം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ചയായില്ല. മുഖ്യമന്ത്രി ഈ വിഷയത്തിൽ ഒന്നും വിശദീകരിച്ചില്ല. റോഡിലെ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ ശക്തമായ നിലപാടുമായി പ്രതിപക്ഷം മുന്നോട്ട് പോകുന്നതിനിടെ സിപിഎം സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് തിരുവനന്തപുരത്ത് തുടങ്ങി. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും നാളെയും മറ്റന്നാളുമായി സംസ്ഥാന സമിതിയും യോഗം ചേരും. ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്ക് വരെ ആരോപണം എത്തിയിട്ടും മുഖ്യമന്ത്രിയോ പാർട്ടിയോ ഇതിനോട് പ്രതികരിച്ചിട്ടില്ല. വിവാദം പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്നും പാർട്ടി യോഗം ചർച്ച ചെയ്ത ശേഷം നിലപാട് അറിയിക്കാമെന്നുമാണ് മുതിർന്ന നേതാക്കളുടെ പ്രതികരണം. വിവാദത്തിന്റെ നിജസ്ഥിതി മുഖ്യമന്ത്രി ഇന്ന് സെക്രട്ടേറിയറ്റ് യോഗത്തിൽ വിശദീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും വിഷയത്തെക്കുറിച്ച് പരാമർശമുണ്ടായില്ല. കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിംഗും ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കവുമാണ് ഔദ്യോഗിക അജണ്ട. റോഡിലെ ക്യാമറ വിവാദത്തിൽ പ്രതിപക്ഷ ആരോപണങ്ങൾ തള്ളി വ്യവസായ മന്ത്രി പി രാജീവ് രംഗത്തെത്തിയിരുന്നു. പ്രതിപക്ഷം പുകമറ…
Read More » -
Kerala
എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട പ്രധാന രേഖ നാളെ പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ്
മലപ്പുറം: എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട ഒരു പ്രധാന രേഖ നാളെ പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാനത്ത് നടക്കുന്ന എല്ലാ അഴിമതികളും അവസാനിക്കുന്നത് ഒരു പെട്ടി ഇരിക്കുന്ന സ്ഥലത്താണെന്ന് പറഞ്ഞ അദ്ദേഹം ആ പെട്ടി കയ്യിൽ വെക്കുന്നത് മുഖ്യമന്ത്രിയുടെ ബന്ധുക്കളാണെന്നും കുറ്റപ്പെടുത്തി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ നാല് അഴിമതികൾ ഉടൻ പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ സമരമാണ് ഇപ്പോൾ നടത്തുന്നതെന്നും തങ്ങളുടെ കാലത്ത് ഇത്രയും വലിയ സമരങ്ങൾ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ഇന്ന് ആരംഭിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ആദ്യ ദിവസത്തെ ചർച്ചകളിൽ എഐ ക്യാമറ വിവാദം വന്നില്ല. പാർട്ടി നേതൃ യോഗത്തിൽ വിഷയം ആരും ഉന്നയിച്ചില്ലെന്ന് മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ ഒന്നും വിശദീകരിച്ചതുമില്ല. റോഡിലെ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ ശക്തമായ നിലപാടുമായി പ്രതിപക്ഷം മുന്നോട്ട് പോകുന്നതിനിടെയാണ് സിപിഎം…
Read More »