CrimeNEWS

വീട്ടമ്മയെ അശ്ലീല ഫോട്ടോ കാണിച്ചത് ചോദ്യംചെയ്തിന് ആക്രമണം; അഞ്ച് പേര്‍ അറസ്റ്റില്‍

കോട്ടയം: തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ചെന്ന പരാതിയില്‍ അഞ്ചു യുവാക്കള്‍ അറസ്റ്റില്‍. വീട്ടമ്മയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇടക്കുന്നം സ്വദേശികളായ ഡോണ മാത്യു (30), ജയ്സണ്‍ മാത്യു (25), ക്രിസ് ജെയിംസ് (20), ജസ്റ്റിന്‍ തോമസ് (22), മിഥുന്‍ സാബു (22) എന്നിവരാണ് അറസ്റ്റിലായത്.

കാഞ്ഞിരപ്പള്ളി പട്ടിമറ്റത്തെ തട്ടുകടയില്‍ വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. കൂവപ്പള്ളി സ്വദേശികളായ ദമ്പതിമാരാണ് ആക്രമണത്തിന് ഇരയായത്. ദമ്പതിമാര്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നതിന് സമീപം യുവാക്കള്‍ വന്നിരുന്നു. ഭര്‍ത്താവ് മാറിയ സമയത്ത് യുവാക്കളിലൊരാള്‍ മൊബൈല്‍ ഫോണില്‍ ഉണ്ടായിരുന്ന അശ്ലീല ചിത്രം വീട്ടമ്മയെ കാണിച്ചു.

Signature-ad

ഭര്‍ത്താവിനോട് സംഭവം പറഞ്ഞതോടെ യുവാക്കളെ ചോദ്യം ചെയ്തു. പിന്നീട് കടയുടെ വെളിയില്‍ ഇറങ്ങിയ ദമ്പതിമാരെ യുവാക്കള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. ദമ്പതികളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ചെയ്ത് യുവാക്കളെ പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Back to top button
error: