Month: May 2023
-
Crime
അയല്‍വാസിയുടെ കാലൊടിക്കാന്‍ നാലാം ഭര്‍ത്താവ് മുഖേന ക്വട്ടേഷന്‍; അമ്മയും മകളും ഇേപ്പാഴും കാണാമറയത്ത്
ഇടുക്കി: രാവിലെ നടക്കാനിറങ്ങിയ ഗൃഹനാഥനെ മുളകുപൊടിയെറിഞ്ഞ് ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ പ്രതികളായ അമ്മയും മകളും ഒളിവില്‍. തൊടുപുഴ ഇഞ്ചിയാനി സ്വദേശികളായ മില്‍ക്ക, മകള്‍ അനീറ്റ എന്നിവരാണ് ഒരാഴ്ചയിലേറെയായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുന്നത്. ഇരുവരും ഹൈക്കോടതിയില്‍ നിന്നു മുന്‍കൂര്‍ ജാമ്യത്തിനും ശ്രമിച്ചു വരികയാണെന്നും പോലീസിനു വിവരം ലഭിച്ചു. ഇഞ്ചിയാനി പുറക്കാട്ട് ഓമനക്കുട്ടന് (44) നേരെയാണ് കഴിഞ്ഞയാഴ്ച ആക്രമണമുണ്ടായത്. ഓമനക്കുട്ടനോടുള്ള വൈരാഗ്യം നിമിത്തം കാല്‍ തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഇവരുടെ അയല്‍വാസിയായ മില്‍ക്കയും മകള്‍ അനീറ്റയുമാണെന്നാണ് പോലീസ് കണ്ടെത്തിയത്. സംഭവത്തില്‍ കൊച്ചിയിലെ ക്വട്ടേഷന്‍ സംഘാംഗങ്ങളും പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതികളുമായ ചേരാനല്ലൂര്‍ അമ്പലക്കടവ് ചൂരപ്പറമ്പില്‍ സന്ദീപ് (27), വരാപ്പുഴ മുട്ടിനകം ചുള്ളിപ്പറമ്പില്‍ ശ്രീജിത്ത് (25) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 26 നായിരുന്നു സംഭവം. വീടിനു സമീപമുള്ള ഇടറോഡില്‍ കൂടി നടന്നു വരികയായിരുന്ന ഓമനക്കുട്ടനെ സ്‌കൂട്ടറിലെത്തിയ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. ഇടതു കാലിന് കല്ലുകൊണ്ടിടിച്ചു പരുക്കേല്‍പിക്കുകയും ചെയ്തു. ഓമനക്കുട്ടന്റെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍…
Read More » -
Crime
‘അഖിയേട്ടന്‍’ കൂടുതല്‍ സ്ത്രീകളെ ചതിച്ചോ? ആതിരയുടെ മൃതദേഹത്തില്‍നിന്ന് മാല മോഷ്ടിച്ച് അങ്കമാലിയില്‍ പണയംവെച്ചു
തൃശൂര്‍: അതിരപ്പിള്ളി തുമ്പൂര്‍മുഴിയില്‍ കൊല്ലപ്പെട്ട ആതിരയുടെ മൃതദേഹത്തില്‍ നിന്നും പ്രതി അഖില്‍ സ്വര്‍ണ മാല മോഷ്ടിച്ചു. ഇത് അങ്കമാലിയില്‍ സ്വകാര്യ വ്യക്തിയുടെ അടുത്ത് പണയം വച്ചെന്ന് അഖില്‍ മൊഴി നല്‍കി. കഴിഞ്ഞദിവസമാണ് തുമ്പൂര്‍മുഴി വനമേഖലയില്‍ കാലടി സ്വദേശി ആതിരയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ സുഹൃത്ത് യുവതിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പിന്നാലെ വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹത്തില്‍ നിന്നും മാല മോഷ്ടിച്ചെന്ന റിപ്പോര്‍ട്ട്. ആതിരയുടെ ദേഹത്ത് ഉണ്ടായിരുന്ന ഒന്നര പവന്റെ മാലയാണ് കൊലപാതകത്തിന് പിന്നാലെ പ്രതി കവര്‍ന്നത്. മൃതദേഹത്തില്‍ നിന്ന് കവര്‍ന്ന മാല അങ്കമാലിയില്‍ പണയംവെച്ചുവെന്നാണ് വിവരം. കേസില്‍ അഖിലിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഒരുങ്ങുകയാണ് പോലീസ്. ആതിരയില്‍ നിന്നും ആഭരണങ്ങള്‍ കൈക്കലാക്കിയത് പോലെ കൂടുതല്‍ സ്ത്രീകളില്‍ നിന്നും അഖില്‍ പണമോ സ്വര്‍ണ്ണമോ വാങ്ങിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ അഖിയേട്ടന്‍ എന്ന പ്രൊഫൈലിലൂടെ അറിയപ്പെടുന്ന വ്യക്തിയാണ് ഇയാള്‍. റീല്‍സ് താരമായ അഖിലിന് 11,000ത്തിലധികം ഫോളോവര്‍മാരുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്ന…
Read More » -
Kerala
ബസ് സ്റ്റോപ്പിൽ വിട്ടത് ഭർത്താവ്; കാമുകനൊപ്പം കാറിൽ ആതിരയുടെ അവസാന യാത്ര
തൃശൂർ:ആതിരയെന്ന യുവതിയെ അതിരപ്പിള്ളി വനത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിരയെ കൊന്ന് മൃതദേഹം വനത്തില്‍ തള്ളിയ കേസില്‍ അറസ്റ്റിലായ സുഹൃത്ത് അഖിലിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. കഴിഞ്ഞ ആറ് മാസമായി അടുപ്പത്തിലായിരുന്ന കൊല്ലപ്പെട്ട ആതിരയും പ്രതി അഖിലും ഒരേ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരായിരുന്നു. കടം വാങ്ങിയ തുക തിരിച്ചു ചോദിച്ചതിനെ ചൊല്ലി തര്‍ക്കമുണ്ടായെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നതെന്നുമാണ് അഖില്‍ പൊലീസിന് നല്‍കിയ മൊഴി. അന്നേദിവസം ജോലിക്കുപോകാനായി ആതിരയെ ബസ് സ്റ്റോപ്പിൽ കൊണ്ടുവിട്ടത് ഭർത്താവാണ്.എന്നാൽ ജോലിക്ക് പോകാതെ കാത്തുനിന്ന കാമുകനൊപ്പം കാറിൽ അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനായി പോകുകയായിരുന്നു ആതിര. ഏപ്രില്‍ 29 നാണ് ആതിരയുമായി അഖില്‍ അതിരപ്പള്ളിയിലേക്ക് തിരിച്ചത്. വിനോദയാത്ര പോകാമെന്ന പേരിലായിരുന്നു പ്രതി ആതിരയെ വിളിച്ചു വരുത്തിയത്.പലപ്പോഴായി കടം വാങ്ങിയ തുക ആതിര തിരിച്ച് ചോദിച്ചത് അഖിലിനെ ചൊടിപ്പിച്ചു.അത് കൂടാതെയായിരുന്നു…
Read More » -
Kerala
”തള്ളേ കലിപ്പുകള് തീരണില്ലല്ലോ?” തമിഴ്‌നാടിന് തലവേദനയായി അരിക്കൊമ്പന്‍
ഇടുക്കി: തമിഴ്‌നാടിനെ ഭീതിയിലാക്കി അരിക്കൊമ്പന്‍ വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങി. ഇന്നലെ രാത്രിയാണ് ആന തമിഴ്‌നാട് അതിര്‍ത്തി മേഖലയായ ഹൈവേഡ് ഡാമിന് സമീപം ഇറങ്ങിയത്. തമിഴ്‌നാട്ടിലെ ഹൈവേസ് ഡാമിന് സമീപം കൃഷി നശിപ്പിക്കാന്‍ അരിക്കൊമ്പന്‍ ശ്രമിച്ചു. പിന്നാലെ തൊഴിലാളികളും വനപാലകരും ചേര്‍ന്ന് ആനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു. പ്രദേശവാസികളെ ഒന്നടങ്കം ഭീതിയിലാക്കുകയാണ് അരിക്കൊമ്പന്‍. തമിഴ്‌നാട് വന മേഖലയിലാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ളത്. അതേസമയം, മഴ മേഘങ്ങള്‍ കാരണം ഇപ്പോള്‍ അരിക്കൊമ്പന്റെ സിഗ്‌നല്‍ ലഭിക്കുന്നില്ല. തമിഴ്‌നാട് വനമേഖലയോടു ചേര്‍ന്ന്, ജനവാസമുള്ള മേഘമലയില്‍ പലതവണയാണ് അരിക്കൊമ്പന്‍ ഇറങ്ങിയത്. ഈ പ്രദേശത്ത് രാത്രിയും പകലും നിരീക്ഷണത്തിനായി തമിഴ്‌നാട് വനം വകുപ്പ് 120 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചു. മേഘമല, ഇരവിങ്കലാര്‍, മണലാര്‍ മേഖലകളില്‍ രാത്രി യാത്ര ഒഴിവാക്കണമെന്നു മുന്നറിയിപ്പും നല്‍കി. ചിന്നക്കനാലിലെ സാഹചര്യങ്ങള്‍ക്കു സമാനമാണ് മേഘമലയിലേത്. വനാതിര്‍ത്തിയോടു ചേര്‍ന്ന് കിടക്കുന്ന പ്രദേശത്തില്‍ തേയിലത്തോട്ടവും ലയങ്ങളുമുണ്ട്. പ്രദേശത്തെ കാലാവസ്ഥയും ചിന്നക്കനാലിലേത് പോലെയാണ്. ഇരവിങ്കലാറില്‍ അരിക്കൊമ്പന്‍ ഒരു വീടിന്റെ വാതിലുകള്‍ തകര്‍ത്തു എന്ന…
Read More » -
Crime
ഗര്‍ഭമലസിപ്പിക്കാന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആശുപത്രിയില്‍; പോക്‌സോ കേസില്‍ ഭര്‍ത്താവ് പിടിയില്‍
ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ചന്തിരൂര്‍ വെളുത്തുള്ളി ബണ്ടില്‍ ആദര്‍ശിനെ (24) പോക്സോ വകുപ്പ് പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. പെണ്‍കുട്ടിയെ പിന്നീട് വീട്ടുകാരുടെ സഹായത്തോടെ ഇയാള്‍ വിവാഹം കഴിച്ചതായും വ്യക്തമായി. ശൈശവ വിവാഹത്തിന് ഇരുവരുടെയും മാതാപിതാക്കളുടെ പേരില്‍ കേസെടുക്കും. ഗര്‍ഭം അലസിപ്പിക്കുന്നതിനായി പെണ്‍കുട്ടിയും കുടുംബവും ആശുപത്രിയില്‍ എത്തിയിരുന്നു. സംശയം തോന്നി ഡോക്ടര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളാണ് പെണ്‍കുട്ടി. പ്രതിയെ ചേര്‍ത്തല കോടതി റിമാന്‍ഡ് ചെയ്തു.
Read More » -
India
സർവീസ് അവസാനിപ്പിക്കാൻ നീക്കം;എം.ആര്‍.ടി.എസ് തീവണ്ടി സര്‍വീസ് ദക്ഷിണ റെയില്‍വേയില്‍ നിന്ന് ഏറ്റെടുക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാർ
ചെന്നൈ:നഷ്ടത്തിലോടുന്ന എം ആര്‍.ടി.എസ് തീവണ്ടി സര്‍വീസ് നിർത്താൻ ആലോചന നടക്കവേ ദക്ഷിണ റെയില്‍വേയില്‍ നിന്ന് ട്രെയിൻ സർവീസ് ഏറ്റെടുക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാർ. ട്രെയിനിന് ഒരു വര്‍ഷം സര്‍വീസ് നടത്താന്‍ 100 കോടി രൂപയാണ് ചെലവ്. ടിക്കറ്റിനത്തില്‍ 17.25 കോടി രൂപ മാത്രമാണ് ലഭിക്കുന്നത്.ബാക്കിത്തുക ദക്ഷിണ റെയില്‍വേയാണ് വഹിച്ചിരുന്നത്.അതിനാൽ സർവീസ് മുന്നോട്ടു കൊണ്ടുപോകേണ്ടതില്ലെന്നായിരുന്നു റയിൽവെ തീരുമാനം. സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്താല്‍ എം.ആര്‍.ടി.എസ്. സ്റ്റേഷനുകളിലെ വാണിജ്യസ്ഥാപനങ്ങള്‍ തുടങ്ങാനായി നിര്‍മിച്ച സ്ഥലങ്ങള്‍ സ്വകാര്യമേഖലയ്ക്ക് വാടകയ്ക്കുനല്‍കി വരുമാനമുണ്ടാക്കാം. സ്റ്റേഷനുകളില്‍ കാറുകള്‍ക്കും ബൈക്കുകള്‍ക്കും പാര്‍ക്കുചെയ്യാം. ഇതും വരുമാനം വര്‍ധിക്കാന്‍ സഹായിക്കും. നഗരത്തിലെ സബര്‍ബന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ബൈക്കുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം മാത്രമേയുള്ളൂ. മെട്രോ റെയില്‍വേ സ്റ്റേഷനില്‍ നിലവിലുള്ള എല്ലാ സൗകര്യങ്ങളും എം.ആര്‍.ടി.എസ്. സ്റ്റേഷനുകളിലുമേര്‍പ്പെടുത്തി ഗതാഗത മേഖലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ബ്രാന്‍ഡാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്.
Read More » -
ഭക്ഷണം കഴിച്ച് പണം നല്‍കാതെ എസ്.ഐയും കുടുംബവും മുങ്ങി; പിടിവീണപ്പോള്‍ മദ്യലഹരിയില്‍ പൂരപ്പാട്ടും പരാക്രമവും
േകാഴിക്കോട്: മദ്യലഹരിയില്‍ ഹോട്ടലിലും കെ.എസ്.ആര്‍.ടി.സി. ഡിപ്പോ പരിസരത്തും പരാക്രമം കാണിച്ച എസ്.ഐ. അറസ്റ്റില്‍. ന്യൂമാഹി പോലീസ് സ്റ്റേഷനിലെ എസ്.ഐ. അനില്‍കുമാറിനെയാണ് തൊട്ടില്‍പ്പാലം പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയത്. വ്യാഴാഴ്ച രാത്രിയാണ് പക്രംതളം ചുരം പത്താംവളവിനുസമീപത്തെ ഹോട്ടലിലും തൊട്ടില്‍പ്പാലം കെ.എസ്.ആര്‍.ടി.സി. ഡിപ്പോ പരിസരത്തും നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. കുടുംബത്തോടൊപ്പം പക്രംതളം ചുരത്തിലെ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച എസ്.ഐ. ഹോട്ടല്‍ ഉടമയുമായി വാക്തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണെന്നു പറഞ്ഞ് പണം കൊടുക്കാതെ ഹോട്ടലുടമയെ അസഭ്യം പറഞ്ഞ് ഇയാള്‍ സ്ഥലംവിടുകയുമായിരുന്നു. വിവരമറിഞ്ഞ നാട്ടുകാരും പോലീസും ചേര്‍ന്ന് തൊട്ടില്‍പ്പാലം കെ.എസ്.ആര്‍.ടി.സി. ഡിപ്പോ പരിസരത്ത് എസ്.ഐയും കുടുംബവും സഞ്ചരിച്ച ടാക്‌സി കാര്‍ തടഞ്ഞുനിര്‍ത്തി. നാട്ടുകാരുടെയും കസ്റ്റഡിയിലെടുക്കാനെത്തിയ തൊട്ടില്‍പ്പാലം പോലീസിന്റെയും നേര്‍ക്ക് എസ്.ഐ. അസഭ്യവര്‍ഷം തുടര്‍ന്നു. പോലീസ് ബലം പ്രയോഗിച്ച് തൊട്ടില്‍പ്പാലം പോലീസ് സ്റ്റേഷനിലെത്തിച്ചു. ചോദ്യംചെയ്യലിനിടെയാണ് ന്യൂമാഹി സ്റ്റേഷന്‍ എസ്.ഐ. അനില്‍കുമാറാണ് പിടിയിലായിരിക്കുന്നതെന്ന് മനസ്സിലായത്. വൈദ്യപരിശോധനയ്ക്കായി കുറ്റ്യാടി താലൂക്കാശുപത്രിയിലെത്തിച്ചപ്പോഴും ഇയാള്‍ പരാക്രമം തുടര്‍ന്നു. കേസ് ചാര്‍ജ് ചെയ്തതിനുശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
Read More » -
Kerala
മുന്‍ എംഎല്‍എ പ്രൊഫ. എ നബീസ ഉമ്മാള്‍ അന്തരിച്ചു
തിരുവനന്തപുരം: മുന്‍ എംഎല്‍എ പ്രൊഫസർ എ നബീസ ഉമ്മാള്‍ അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലിരിക്കെയാണ് മരണം. തിരുവനന്തപുരം നെടുമങ്ങാട്ടുള്ള വസതിയില്‍ വച്ചായിരുന്നു അന്ത്യം.1987 ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കഴക്കൂട്ടം മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് വിജയിച്ചു.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ പ്രിന്‍സിപ്പലായിരുന്നു. എ ആര്‍ രാജരാജവര്‍മക്കുശേഷം യൂണിവേഴ്സിറ്റി കോളജില്‍ വകുപ്പ് അദ്ധ്യക്ഷയും പ്രിന്‍സിപ്പലുമാകുന്ന ആദ്യ മലയാള പണ്ഡിതയായിരുന്നു നബീസ ഉമ്മാള്‍.
Read More »

