കൊല്ലം ശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകള്‍ സൗജന്യമായി ലഭ്യമാക്കാന്‍ സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സി (കെ.എസ്.എ.സി.സി) ഓണ്‍ലൈന്‍ വഴി രജിസ്ട്രേഷന്‍ ആരംഭിച്ചു.കര്‍ഷകര്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
www.kasumavukrishi.org മുഖേനയും, അപേക്ഷ ഫോം വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തും ബന്ധപ്പെട്ട ജില്ലാ ഫീല്‍ഡ് ഓഫീസറില്‍ നിന്ന് അപേക്ഷ നേരിട്ട് സ്വീകരിച്ച് പൂരിപ്പിച്ചും അയയ്ക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 31 വരെയാണ് സ്വീകരിക്കുക.
താല്പര്യമുള്ളവര്‍ക്ക് ചെയര്‍മാന്‍, കെ.എസ്.എ.സി.സി, അരവിന്ദ് ചേമ്ബേഴ്സ്, മുണ്ടയ്ക്കല്‍ വെസ്റ്റ്, കൊല്ലം-691 001 എന്ന വിലാസത്തില്‍ അയക്കാവുന്നതാണ്.
ഫോണ്‍ 0474 2760456.
ഫോണ്‍ 0474 2760456.